പ്രകൃതിമനോഹരമായ ഭര്‍മോറിലെ ചൗരാസി ക്ഷേത്രങ്ങള്‍

0
1295

ഹിമാചല്‍ പ്രദേശിലെ ഒരു ചെറിയ ഗ്രാമമായ ഭര്‍മോര്‍ പിര്‍ പഞ്ചാലിനും ധൗലന്ധര്‍ മലനിരകള്‍ക്കും ഇടയിലാണ് സ്ഥിതിചെയ്യുന്നത്. അതിന്‍റെ ഇരുവശങ്ങളിലൂടേയുമായി രവി,ചനാബ് നദികള്‍ ഒഴുകുന്നു. ആല്‍പൈന്‍കാടുകള്‍ക്ക് പുറമേ, മനോഹരമായ തട്ട് കൃഷിടങ്ങളും തോട്ടങ്ങളും കൊണ്ട് സമ്പന്നമായ ഭര്‍മോറിലെ ശിവലിംഗ മാതൃകയിലുള്ള 84 ക്ഷേത്രങ്ങള്‍ വളരെ പ്രസിദ്ധമാണ്. ഈ ക്ഷേത്രങ്ങളെ ഒന്നിച്ച് ചൗരാസി ക്ഷേത്രങ്ങള്‍ എന്ന് പറയുന്നു. ക്ഷേത്രസമുച്ചയത്തില്‍നിന്ന് നോക്കുമ്പോള്‍ വിശാലമായ താഴ്വരയുടേയും കുണുങ്ങിയൊഴുകുന്ന അരുവികളുടേയും മനോഹരദൃശ്യം ലഭിക്കും.

ഏറ്റവും അടുത്ത റെയില്‍ സ്റ്റേഷന്‍: പത്താന്‍കോട്ട് കണ്‍ടോണ്‍മെന്‍റ് റെയില്‍വേ ( ദൂരം180 കി.മീറ്റര്‍)

പ്രധാന ആകര്‍ഷണങ്ങള്‍

Manimahesh Temple

മണിമഹേഷ് ക്ഷേത്രം: ഭീമാകാരമായ ശിവലിംഗ പ്രതിക്ഷ്ഠയോടുകൂടിയ ഈ ക്ഷേത്രം ക്ഷേത്രസമുച്ചയത്തിന്‍റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. പുരാണമനുസരിച്ച് കുരുക്ഷേത്രത്തില്‍ന്നും മണിമഹേഷിലേക്ക് യാത്രചെയ്യുകയായിരുന്ന ഒരു സംഘം സിദ്ധന്മാര്‍ ഈ സ്ഥലത്തിന്‍റെ ശാന്തവും ഏകാന്തവുമായ പ്രകൃതിയില്‍ ആകൃഷ്ടരായി ധ്യാനത്തിനുപറ്റിയ സ്ഥലമെന്നുകണ്ട് ഇവിടെ തങ്ങുകയായിരുന്നു.

ഗണപതി ക്ഷേത്രം: സമുച്ചയത്തിന്‍റെ പ്രവേശനകവാടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഓടില്‍ തീര്‍ത്ത കാലുകളില്ലാത്ത പൂര്‍ണകായ ഗണപതി വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ.ഭര്‍മോറിലെ കീര അധിനിവേശകാലത്ത് ഈ ക്ഷേത്രത്തില്‍ അഗ്നിബാധയുണ്ടാവുകയും അതില്‍ വിഗ്രഹത്തിന്‍റെ രണ്ട് കാലുകളും നഷ്ടപ്പെടുകയുമാണതെ ഉണ്ടായത്.

Lakshana Devi Temple

ലക്ഷണാദേവി ക്ഷേത്രം: ക്ഷേത്രസമുച്ചയത്തിലെ ഏറ്റവും പുരാതനമെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണിത്. ദുര്‍ഗാദേവിയുടെ ആയുധധാരിയായ മഹിഷാസുരമര്‍ദ്ദിനി രൂപത്തിലുള്ള 4 വിഗ്രഹങ്ങള്‍ ഇവിടെയുണ്ട്. കമനീയമായി കൊത്തിയെടുത്ത ഒരു പ്രവേശനകവാടം ഇതിനുണ്ട്.

നരസിംഹ ക്ഷേത്രം: ഈ ക്ഷേത്രത്തില്‍ വിഷ്ണുവിന്‍റെ അവതാരമായ, പാതി മനുഷ്യനും പാതി സിംഹവുമായ നരസിംഹമൂര്‍ത്തിയുടെ കമനീയമായൊരു വിഗ്രഹമുണ്ട്.

Dharmaraj temple

ധര്‍മരാജ ക്ഷേത്രം: ക്ഷേത്രസമുച്ചയത്തിന്‍റെ വലത്തെ മൂലയിലുള്ള ഈ ക്ഷേത്രം ’അന്തിമനീതിയുടെ ദേവതയായ’ ധര്‍മരാജനെ പ്രതിഷ്ഠിച്ചിട്ടുള്ളതാണ്. മരണാനന്തരം ശിവലോകത്തില്‍ പ്രവേശിക്കുന്നതിനുള്ള ധര്‍മരാജന്‍റെ അനുഗ്രഹം നേടുന്നതിനായി ഓരോ ആത്മാവും ഈ ക്ഷേത്രം സന്ദ‍ശിക്കുന്നു എന്നാണ് തദ്ദേശവാസികളുടെ വിശ്വാസം.

Bharmani Mata Temple

വേഗ വിനോദയാത്രകള്‍

ഭര്‍മാനി മാതാ ക്ഷേത്രം: 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് ഭര്‍മോറില്‍നിന്നും 4 കി.മീ. ദൂരമുണ്ട്. ഒരു ദിനം ഇവിടെ കഴിയുന്നത് ഹൃദ്യമായ അനുഭവമായിരിക്കും.

Manimahesh Lake

മണിമഹേഷ് തടാകം: ഭര്‍മോറില്‍നിന്നും 13 കി.മീ. അകലത്തുള്ള ഹദ്സറില്‍നിന്നും രണ്ട് ദിവസത്തെ കാല്‍നടയാത്ര ചെയ്തുവേണം മണിമഹേഷില്‍ എത്തുവാന്‍. മണിമഹേഷിന്‍റെ മനോഹാരിത അനുഭവിച്ചറിയുമ്പോള്‍ ഈ യാത്രാക്ലേശം ഒന്നുമല്ല.

 

Originally written by Yashpal Sharma. Read here.

LEAVE A REPLY

Please enter your comment!
Please enter your name here