കേരളത്തില്‍ പാലക്കാട് ജില്ലയിലുള്ള കല്‍പ്പാത്തി ഒരു പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും രഥോത്സവം നടക്കുന്ന ഇവിടുത്തെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ്. പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമായ കല്‍പ്പാത്തി എല്ലാ രീതിയിലും പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഈ ഗ്രാമത്തിലെ കാഴ്ചകള്‍ കാണാം.
ശ്രദ്ധേയമായ അഗ്രഹാരങ്ങള്‍
കല്‍പ്പാത്തിയിലെ ബ്രാഹ്മണര്‍ താമസിക്കുന്ന വീടുകളാണ് അഗ്രഹാരങ്ങള്‍. ഓരോ വീടിനും പ്രത്യേകമായ നിര്‍മ്മാണ രീതിയുണ്ട്. പൊതു ഭിത്തികള്‍, ചരിഞ്ഞ മേല്‍ക്കൂര, കിഴക്ക്-പടിഞ്ഞാറ് ദിശകളിലായും കൂട്ടമായി എതിര്‍ദിശകളിലുമുള്ള സ്ഥാനം തുടങ്ങിയ വീടുകളുടെ പ്രത്യേകതകളാണ്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, പൂജാ മുറി, ശേഖരണ മുറികള്‍ എന്നിവയുള്‍പ്പെടുത്തിയാണ് അഗ്രഹാരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
അഗ്രഹാര
ബ്രാഹ്മിണ കോളനികളാണ് അഗ്രഹാര. ന്യൂ കല്‍പ്പാത്തി, ഓള്‍ഡ് കല്‍പ്പാത്തി, ചാത്തപ്പുറം, ഗോവിന്ദരാജപുരം തുടങ്ങിയ വിവിധ അഗ്രഹാരങ്ങളിലേക്ക് അവ വ്യാപിച്ചു കിടക്കുന്നു. ശ്രീ ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം ഓള്‍ഡ് കല്‍പ്പാത്തിയിലും പ്രസന്ന മഹാഗണപതി ക്ഷേത്രം ചാത്തപ്പുറത്തും ശ്രീ വരദരാജ പെരുമാള്‍ ക്ഷേത്രം ഗോവിന്ദരാജപുരത്തും മന്തകര മഹാഗണപതി ക്ഷേത്രം ന്യൂ കല്‍പ്പാത്തിയിലും സ്ഥിതി ചെയ്യുന്നു. ബ്രാഹ്മിണ്‍ കോളനികളിലെ നിര്‍മ്മിതികളും രീതികളും ഈ ക്ഷേത്രങ്ങളിലെ നിര്‍ദേശമനുസരിച്ചാണ്നി ര്‍വഹിച്ചിരിക്കുന്നതെന്ന് അഗ്രഹാര നിവാസികള്‍ വിശ്വസിക്കുന്നു.
ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം
“കുണ്ടു കോവില്‍” എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം ശിവനും പാര്‍വതിയും കുടികൊള്ളുന്ന പുണ്യ കേന്ദ്രമാണ്. മലബാര്‍ മേഖലയിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രമാണിത്. കല്‍പ്പാത്തി നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ്. വിശുദ്ധ വാസസ്ഥലമാണ്.പതിനെട്ട് പടികളുടെ അടിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വിശ്വനാഥ സ്വാമി ക്ഷേത്രം കുണ്ടമ്പലം എന്നും അറിയപ്പെടുന്നു.
കല്‍പ്പാത്തി രഥോത്സവം അഥവ കല്‍പ്പാത്തി തേര്
നവംബറിലെ ആദ്യ രണ്ടാഴ്ചകളില്‍ (ഈ വര്‍ഷം നവബര്‍ 8 മുതല്‍ 10 വരെയായിരുന്നു) കേരളത്തിലെ ഈ ചെറുഗ്രാമത്തില്‍ നടത്തപ്പെടുന്ന വലിയ ചടങ്ങാണിത്. 700 വര്‍ഷം പഴക്കമുള്ള ഈ ഉത്സവത്തില്‍, കല്‍പ്പാത്തിയിലെ നാലു ക്ഷേത്രങ്ങളില്‍ നിന്നുമെത്തുന്ന നാല് രഥങ്ങള്‍ ഈ തെരുവുകളില്‍ സംഗമിക്കുന്നു. ഊര്‍വലം എന്ന വലിയൊരു ഘോഷയാത്രയായി മുന്നോട്ടു നീങ്ങുന്നു. പ്രധാന രഥത്തില്‍ ശിവനും രണ്ടു ചെറിയ രഥങ്ങളില്‍ അദ്ദേഹത്തിന്റെ പുത്രന്മാരുമാണ് എഴുന്നള്ളുന്നത്. മറ്റു ഗ്രാമങ്ങളില്‍ നിന്നുള്ള രഥങ്ങളും ചേര്‍ന്ന് ദേവരഥസംഗമമാകുന്നു. സംഗീതോത്സവം ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്ത ഗായകരും സംഗീതജ്ഞരും പ്രതിഫലമൊന്നും വാങ്ങാതെ ഇവിടെ പാടാനെത്തും.
കല്‍പ്പാത്തിയിലേക്ക് എങ്ങനെയെത്താം?
- ഏറ്റവുമടുത്തുള്ള നഗരം: പാലക്കാട് (മൂന്നു കിലോമീറ്റര്‍ അകലെ)
- ഏറ്റവുമടുത്തുള്ള റെയില്‍വേസ്റ്റേഷന്‍: പാലക്കാട് ജംക്ഷന്‍ (ഒരു കിലോമീറ്റര്‍ അകലെ)
- ഏറ്റവുമടുത്തുള്ള വിമാനത്താവളം : കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളം (55 കിലോമീറ്റര്‍ അകലെ)