ഇന്ത്യയിൽ സന്ദർശിച്ചിരിക്കേണ്ട തേയിലത്തോട്ടങ്ങൾ

0
1526

ഏറ്റവും മികച്ച തേയില ഉൽപ്പാദനത്തിന് ഇന്ത്യ പ്രശസ്തമാണ്. ഇതോടൊപ്പം തേയില ടൂറിസവും വൻ കുതിപ്പ് നടത്തിയിരിക്കുന്നു. തേയിലത്തോട്ടങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം അത്ര മാത്രം വിസ്മയകരമാണ്. ആനന്ദപ്രദമായ സമയം നിങ്ങൾക്ക് ഉറപ്പു വരുത്താം.

നവംബർ മുതൽ മാർച്ച് വരെയാണ് തേയിലത്തോട്ടങ്ങൾ സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം. ഇതാ ഏറ്റവും മികച്ച ചില തേയിലത്തോട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ.

Darjeeling Tea Tourism

ഡാർജിലിങ്, പശ്ചിമ ബംഗാൾ: ന്യൂജാൽപയ്ഗുരിയിൽ നിന്നും ഡാർജിലിങ് ഹിമാലയന് റെയിൽവെ വഴി ഡാർജിലിങിലേക്ക്. ഇന്ത്യയിലെ മൊത്തം തേയില ഉൽപ്പാദനത്തിന്റെ 25 ശതമാനം ഡാർജിലിങിലെ തേയിലത്തോട്ടങ്ങളിൽ നിന്നാണ്. ഹാപ്പി വാലി, ഗ്ലെൻ ബേൺ എന്നീ തോട്ടങ്ങൾ നിർബന്ധമായും കണ്ടിരിക്കണം.

Jorhat Tea Estate

ജോർഹട്ട്, ആസാം: ബ്രഹ്മപുത്ര താഴ്‌വരയിലെ ജോർഹട്ട്, ലോകത്തിന്റെ തേയില തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. ജോർഹട്ട് റെയിൽവെ സ്റ്റേഷനിൽ നിന്നും വിളിപ്പാടകലെയെയാണീ സ്ഥലം. അദ്ദബാരി തേയിലത്തോട്ടത്തിന് സമീപമുള്ള വൈൽഡ് മഹ്‌സീർ, പ്രകൃതി സുന്ദരമായ ടൂറിസം ലക്ഷ്യസ്ഥാനമാണ്.

Munnar Tea Estate

മൂന്നാർ, കേരളം: കേരളത്തിലെ പ്രശസ്തമായ ഈ ഹിൽ സ്റ്റേഷൻ സമൃദ്ധമായ തേയിലത്തോട്ടങ്ങളുമായാണ് നിങ്ങളെ സ്വാഗതം ചെയ്യുക. ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ഏറെ അകലെയല്ലാതെയാണ് ഈ കേന്ദ്രം. നല്ലതണ്ണി, കുണ്ടള എന്നീ തേയിലത്തോട്ടങ്ങൾ സന്ദർശിച്ച് തേയില നുള്ളലും തേയില സംസ്‌കരണവും കണ്ടു മനസിലാക്കാം.

Conoor Tea Estate

കുനൂർ, തമിഴ്നാട്: കോയമ്പത്തൂരിൽ നിന്നും നീലഗിരി മൗണ്ടൻ റെയിൽവെയിൽ കുനൂറിലെത്താം. കറുത്തതും സുഗന്ധമുള്ളതമായ തേയിലയ്ക്ക് പ്രശസ്തം. ഹൈഫീൽഡ് ടീ ഫാക്ടറി, ട്രാൻക്വിൽ ടീ ലോഞ്ച്, സിംഗാര ടീ എസ്റ്റേറ്റ് എന്നിവ കാണേണ്ട സ്ഥലങ്ങൾ.

Palampur Tea Estate

പാലംപൂർ, ഹിമാചൽപ്രദേശ്: ഉത്തരേന്ത്യയുടെ തേയില തലസ്ഥാനം. ദൗലധാർ പർവതങ്ങൾക്കിടയിലായി വ്യാപിച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങൾ. പൈൻ മരങ്ങൾ അതിരിടുന്ന ചക്രവാളവും ചരിവുകളിലേക്ക് വ്യാപിച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങളുമായി അതിമനോഹരമാണ് ഇവിടത്ത ഭൂപ്രകൃതി.

പത്താൻകോട്ടിൽ നിന്നും കാംഗ്ര വാലി റെയിൽവെയിലൂടെ കാംഗ്രയിലെത്താം. റെയിൽവെ സ്റ്റേഷനിൽ നിന്നും അധികം ദൂരെയല്ലാതെയാണീ തേയിലത്തോട്ടങ്ങൾ. ചരിവുകളിലെ തേയിലത്തോട്ടങ്ങളും വളഞ്ഞുപുളഞ്ഞൊഴുകുന്ന അരുവികളും ജീവിതത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ നിങ്ങൾക്ക് ആശ്വാസമേകും.

LEAVE A REPLY

Please enter your comment!
Please enter your name here