ട്രെയിന്‍ ടിക്കറ്റ് ക്യാന്സrലേഷനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട വസ്തുതകള്‍

4
5318
Irctc Refund rules

ക്യാന്‍സലേഷന്‍ ചെയ്യുന്ന സമയത്ത് തിരിച്ചുകിട്ടുന്ന പണം കാണുമ്പോള്‍ നിങ്ങള്‍ പലപ്പോഴും അമ്പരന്നുപോയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.പലപ്പോഴും നമുക്ക് ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടിവരാറുണ്ടെങ്കിലും ക്യാന്‍സലേഷന്‍ നിയമങ്ങളെക്കുറിച്ച് നമുക്ക് അറിവുണ്ടായിരിക്കയില്ല. അതിനാല്‍, ഇവിടെ റെയില്‍യാത്രിയില്‍ പ്രസ്തുത നിയമങ്ങള്‍ ലളിതമായും അനായാസം മനസ്സിലാക്കാവുന്ന വിധത്തിലും അവതരിപ്പിക്കുകയാണ്. ഇതാ ആ നിയമങ്ങള്‍…

എത്രയെല്ലാമാണ് ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍?

കണ്‍ഫേംഡ് അല്ലെങ്കില്‍ ആര്‍എ‍സി ടിക്കറ്റ് ഉള്ള വ്യക്തി സ്വയം തന്നെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണം. അന്തിമമായ ചാര്‍ട്ട് തയാറാക്കുന്ന സമയത്തുംകണ്‍ഫേം ചെയ്യാത്ത,വെയ്റ്റിംഗ്‍ ലിസ്റ്റ് ടിക്കറ്റുകളാണെങ്കില്‍ അവ താനേ ക്യാന്‍സല്‍ ചെയ്യപ്പെടുകയും തുക പൂര്‍ണമായി തിരിച്ചുകിട്ടുകയും ചെയ്യുന്നു.ട്രെയിന്‍ പുറപ്പെടുന്നതിന്48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ ചുമത്തപ്പെടുന്ന ക്യാന്‍സലേഷന്‍ ചാര്‍ജുകളുടെ വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു:

സ്ലീപ്പര്‍ ക്ലാസിന്‍റെ ക്യാന്‍സലേഷന്‍ ചാര്‍ജ്:ഒരു യാത്രക്കാരന് 120 രൂപ (കണ്‍ഫേംഡ് ടിക്കറ്റുകള്‍ക്ക്), 60 രൂപ (ആര്‍എ‍സി അല്ലെങ്കില്‍ വെയ്റ്റിംഗ്‍ ലിസ്റ്റ് ടിക്കറ്റുകള്‍ക്ക്) വീതം

എസിയുടെ ക്യാന്‍സലേഷന്‍ ചാര്‍ജ്: ഒരു യാത്രക്കാരന് 180 രൂപ (കണ്‍ഫേംഡ് ടിക്കറ്റുകള്‍ക്ക്), 60 രൂപ (ആര്‍എ‍സി അല്ലെങ്കില്‍ വെയ്റ്റിംഗ്‍ ലിസ്റ്റ് ടിക്കറ്റുകള്‍ക്ക്) വീതം.

എസിയുടെ ക്യാന്‍സലേഷന്‍ ചാര്‍ജ്: ഒരു യാത്രക്കാരന് 200രൂപ (കണ്‍ഫേംഡ് ടിക്കറ്റുകള്‍ക്ക്), 60 രൂപ (ആര്‍എ‍സി അല്ലെങ്കില്‍ വെയ്റ്റിംഗ്‍ ലിസ്റ്റ് ടിക്കറ്റുകള്‍ക്ക്) വീതം.

എസിയുടെ ക്യാന്‍സലേഷന്‍ ചാര്‍ജ്: ഒരു യാത്രക്കാരന് 240 രൂപ (കണ്‍ഫേംഡ് ടിക്കറ്റുകള്‍ക്ക്), 60 രൂപ (ആര്‍എ‍സി അല്ലെങ്കില്‍ വെയ്റ്റിംഗ്‍ ലിസ്റ്റ് ടിക്കറ്റുകള്‍ക്ക്) വീതം

ഭാഗിക ക്യാന്‍സലേഷന്‍ എന്നാല്‍എന്ത്? അതിന്‍റെ നിയമങ്ങള്‍ ഏവ?

Irctc refund policy

ഒരു ടിക്കറ്റിലെ 1 അല്ലെങ്കില്‍2 വ്യക്തികളുടെ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയും മറ്റുള്ളവരുടെ ടിക്കറ്റുകള്‍ സാധുവായി നിലനിര്‍ത്തുകയും ചെയ്യുന്നതാണ് ഭാഗികമായ ടിക്കറ്റ് ക്യാന്‍സലേഷന്‍. ഒരു ഒറ്റ ഫോറത്തില്‍ നിങ്ങള്‍ 5 യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തുവെന്ന് കരുതുക. അതില്‍ 2 യാത്രക്കാരുടെ ടിക്കറ്റുകള്‍ കണ്‍ഫേം ചെയ്യപ്പെട്ടവയും 1 യാത്രക്കാരന്‍റെ ടിക്കറ്റ് ആര്‍എ‍സിയും മറ്റ് 2 യാത്രക്കാരുടെ ടിക്കറ്റുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലും ആണ്. ഇതില്‍ ഭാഗികമായിആര്‍എ‍സി, വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയും കണ്‍ഫേം ടിക്കറ്റുള്ള മറ്റ് രണ്ട്യാത്രക്കാര്‍ക്ക് അവരുടെ ബര്‍ത്തില്‍ ട്രെയിന്‍ യാത്ര ചെയ്യുകയുമാകാം.

ക്യാന്‍സലേഷനുശേഷം എങ്ങിനെ എനിക്ക് പണം തിരിച്ചുകിട്ടും?

നിങ്ങള്‍ക്ക് ലഭിക്കുന്ന റീഫണ്ട് തുക നിങ്ങള്‍ എപ്പോള്‍ അല്ലെങ്കില്‍ യാത്രയ്ക്ക് എത്ര മണിക്കൂര്‍ മുമ്പാണ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

ഇത്തരമൊരു സാഹചര്യത്തില്‍ യാത്രചെയ്യാന്‍ തെരഞ്ഞെടുത്തിട്ടുള്ള ക്ലാസ് അനുസരിച്ച് 120-240 രൂപവരെ ക്യാന്‍സലേഷന്‍ ചാര്‍ജ് കിഴിച്ചുള്ള മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കും.

ട്രെയിന്‍ പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പ് വരെ

48 മണിക്കൂര്‍ സമയപരിധി കഴിഞ്ഞാലും റീഫണ്ട് മൂല്യത്തിന്‍റെ ഒരു ഗണ്യമായ ഭാഗം നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍, ടിക്കറ്റ് വിലയുടെ 25% അല്ലെങ്കില്‍ ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ (ഇവയില്‍ ഏതാണോ കൂടുതല്‍ അത്) കിഴിവ് ചെയ്യുന്നതായിരിക്കും.

4 മണിക്കൂര്‍ മുമ്പ് വരെ അല്ലെങ്കില്‍ ട്രെയിനിന്‍റെ അന്തിമ ചാര്‍ട്ട് തയാറാക്കുന്നതുവരെ

സാധാരണ ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്പ് അന്തിമ ചാര്‍ട്ട് തയാറാക്കിയിരിക്കും. യാത്ര ഒഴിവാക്കിയ യാത്രക്കാരുടെ സീറ്റുകള്‍ മറ്റ് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിക്കുന്ന അവസാന അവസരമാണ് അത്. അതിനാല്‍ അന്തിമ ചാര്‍ട്ട് തയാറാക്കുന്നതിനുമുമ്പും 12 മണിക്കൂര്‍ സമയപരിധിക്കും ശേഷവും നിങ്ങള്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ടിക്കറ്റ് വിലയുടെ 50% അല്ലെങ്കില്‍ ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ (ഇവയില്‍ ഏതാണോ കൂടുതല്‍ അത്) കിഴിവ് ചെയ്യുന്നതായിരിക്കും.

ഓട്ടോ-റീഫണ്ട് പ്രോസ്സസ് ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന മറ്റ് സാഹചര്യങ്ങള്‍ എന്തെല്ലാം?

Irctc Malayalam blog

വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ കൂടാതെ നിങ്ങളുടെ മുഴുവന്‍ ടിക്കറ്റ് ചാര്‍ജ് തുകയും ഇന്ത്യന്‍ റെയില്‍വേ ഓട്ടോ-റീഫണ്ട് ചെയ്യുന്ന ചില സാഹചര്യങ്ങള്‍ ഉണ്ട്.

ട്രെയിന്‍ ക്യാന്‍സല്‍ ചെയ്താല്‍: എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് നിങ്ങളുടെ ട്രെയിന്‍ ക്യാന്‍സല്‍ ചെയ്താല്‍, നിങ്ങളുടെ മുഴുവന്‍ ടിക്കറ്റ് ചാര്‍ജ് തുകയും റീഫണ്ട് ചെയ്യുന്നതായിരിക്കും.

ട്രെയിന്‍ വൈകി ഓടിയാല്‍: നിങ്ങള്‍ യാത്രപുറപ്പെടുന്ന സ്റ്റേഷനില്‍ നിങ്ങളുടെ ട്രെയിന്‍ 3 മണിക്കൂറോ അതില്‍ കൂടുതലോ സമയം വൈകിയാണ് എത്തുന്നതെങ്കില്‍ മുഴുവന്‍ ടിക്കറ്റ് ചാര്‍ജ് തുകയും റീഫണ്ട് ലഭിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. ഈ റീഫണ്ട് ലഭിക്കാന്‍ സ്റ്റേഷന്‍ മാനേജരുടെ ഓഫീസില്‍നിന്ന് നിങ്ങള്‍ ഒരു ടിഡിആര്‍ ഫയല്‍ ചെയ്യണം. നിങ്ങള്‍ ആ ട്രെയിനില്‍ കയറുകയാണെങ്കില്‍ ടിഡിആര്‍ സാധുത ഇല്ലാതാകുന്നു.

ട്രെയിന്‍ യാത്രാമാര്‍ഗം മാറ്റിയാല്‍: ട്രെയിനിന്‍റെ യാത്രാമാര്‍ഗം മാറ്റുകയും തന്മൂലം നിങ്ങള്‍ അതില്‍ യാത്രചെയ്യാതിരിക്കുകയുമാണെങ്കില്‍ അത് നിങ്ങള്‍ക്ക് പൂര്‍ണ റീഫണ്ട് ലഭിക്കാനുള്ള മൂന്നാമത്തെ അവസരമാണ്. അപ്പോഴും സ്റ്റേഷന്‍ മാനേജരുടെ ഓഫീസില്‍നിന്ന് നിങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ ഒരു ടിഡിആര്‍ ഫയല്‍ ചെയ്യണം.

ടിക്കറ്റ് തുക ഭാഗികമായി റീഫണ്ട് ചെയ്യുന്ന മറ്റ് സാഹചര്യങ്ങള്‍ ഏതെല്ലാം?

ടിക്കറ്റ് തുകയിലെ വ്യത്യാസം റീഫണ്ട് ചെയ്യുന്ന മറ്റ് സാഹചര്യങ്ങള്‍ കൂടിയുണ്ട്

ഇതില്‍ ഉള്‍പ്പെടുന്ന സാഹചര്യങ്ങള്‍:

എസി പ്രവര്‍ത്തിക്കുന്നില്ല (എസി ക്ലാസുകളില്‍): നിങ്ങള്‍ എസി കോച്ചില്‍ ഒരു ബെര്‍ത്ത് റിസര്‍വ് ചെയ്യുകയും അതിലെ എസി പ്രവര്‍ത്തനരഹിതമാകുകയും(അല്ലെങ്കില്‍ പ്രവര്‍ത്തിക്കാതിരിക്കുക) ആണെങ്കില്‍ നിങ്ങള്‍ അക്കാര്യം ടി ടി ഇ യോട് റിപ്പോര്‍ട്ട് ചെയ്യണം.അപ്പോള്‍ എസി പരിശോധിച്ച് റിപ്പയര്‍ ചെയ്യുന്നതായിരിക്കും.എന്നാല്‍ തുടര്‍ന്നും എസി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ടി ടി ഇ യാത്രാക്കൂലിയിലെ വ്യത്യാസം(നിങ്ങളുടെ എസി ക്ലാസും സ്ലീപ്പര്‍ക്ലാസും തമ്മിലുള്ളത്) നിങ്ങള്‍ക്ക് റീഫണ്ട് ചെയ്യും.

താഴ്ന്ന ക്ലാസില്‍ സീറ്റ് അനുവദിക്കുന്നു: നിങ്ങള്‍ ബുക്ക് ചെയ്തതിലും താഴ്ന്ന ക്ലാസിലുള്ള ഒരു സീറ്റാണ് നിങ്ങള്‍ക്ക് കണ്‍ഫേം ചെയ്ത് നല്‍കുന്നതെങ്കില്‍ നിങ്ങള്‍ ആദ്യം ബുക്ക് ചെയ്ത ക്ലാസിന്‍റേയും യാത്രയ്ക്കായി അനുവദിച്ച ക്ലാസിന്‍റേയും ടിക്കറ്റ് ചാര്‍ജുകള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചുതരാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാവുന്നതാണ്.

നിങ്ങളുടെ കാര്യത്തില്‍ ബാധകമായേക്കാവുന്ന ചില നിയമങ്ങള്‍ ഇവിടെ വിട്ടുകളഞ്ഞിരിക്കാമെന്ന് ഞങ്ങള്‍ക്ക് അറിയാം. അങ്ങിനെയുണ്ടെങ്കില്‍ അത്തരം നിയമങ്ങള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു.

4 COMMENTS

  1. എനിക്ക് പ്രളയ സമയത്ത് കേൻ സർ ചെയ്ത ട്രൈ നിന്റെ റിഫണ്ട് ഇത് വെരെ കിട്ടിറ്റ് ഇല്ല
    MoB:9961717478

  2. തീവണ്ടി വൈകുന്നത് മൂലമുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് റിസര്‍വ്വ്ഡ് ജീവനക്കാരന് നഷ്ട പരിഹാരം അവകാശപ്പെടാന്‍ നിയമ പരമായ വകുപ്പൂണ്ടോ ?

LEAVE A REPLY

Please enter your comment!
Please enter your name here