ഏതാനും ദിവസത്തെ ഒരു ഒഴിവുദിന യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ ട്രെയിന്‍ യാത്രയുമായി താരതമ്യപ്പെടുത്താവുന്ന അധികം യാത്രാമാര്‍ഗങ്ങളില്ല. ഇന്ത്യയുടെ അവിശ്വസനീയ സവിശേഷതകളുമായി നിങ്ങളെ ഇത്രയധികം അടുപ്പിക്കുന്ന മറ്റൊരു യാത്രാമാര്‍ഗം ഇല്ലെന്നുതന്നെ പറയണം. തീര്‍ച്ചയായും ട്രെയിന്‍ യാത്രയ്ക്ക് ചില അസൗകര്യങ്ങള്‍ ഉണ്ട്. എന്നാല്‍ താരതമ്യം ചെയ്യുമ്പോള്‍ അനുകൂലഘടകങ്ങള്‍ പ്രതികൂലഘടകങ്ങളെക്കാള്‍ ഏറെ മുന്നിട്ടുനില്‍ക്കുന്നു. ട്രെയിന്‍ യാത്രാവേളയില്‍ നമുക്ക് ലഭിക്കുന്ന വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ക്ക് സമാനതകളില്ല.
ഇന്ത്യയില്‍ ട്രെയിന്‍ യാത്ര നല്‍കുന്ന നേട്ടങ്ങളുടെ നീണ്ടപട്ടിക ഇതാ.
യഥാര്‍ത്ഥ ഇന്ത്യയുമായി മുഖാമുഖം: ഇന്ത്യയിലെ ട്രെയിന്‍ യാത്ര നിങ്ങളുടെ സംസ്കാരവുമായും ജനങ്ങളുമായും നിങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു.ട്രെയിന്‍ യാത്രയില്‍ നിങ്ങളുടെ ഓരോ സഹയാത്രികനും ഓരോ വ്യത്യസ്ത കഥ പറയാനുണ്ടാകും. വ്യത്യസ്തരായ ആളുകളുമായി ഇടപഴകാനുള്ള അവസരങ്ങളാകുന്നു ട്രെയിന്‍ യാത്രകള്‍. വ്യത്യസ്ത തരക്കാരായ അവര്‍ ഓരോരുത്തരും അവരവരുടെ കഥകളിലെ ഭാഗങ്ങളാണ്.
നിങ്ങളുടെ യാത്ര മനോഹര വെള്ളച്ചാട്ടങ്ങളുടേയോ വനങ്ങളുടേയോ തിരച്ചാര്‍ത്തുകള്‍ ഉയരുന്ന സമുദ്രതീരങ്ങളുടേയോ ഓരം ചേര്‍ന്നാകാം. കുതിച്ചുപായുന്ന ഒരു ട്രെയിന്‍ ഒരു തുരുങ്കത്തിലൂടെ കടന്നുപോകുന്നതിന്‍റെ വിസ്മയം നിങ്ങള്‍ അഭവിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ വര്‍ഷകാലത്ത് ഒരു നിബിഢവനത്തിലൂടെയോ ഒരു വെള്ളച്ചാട്ടത്തിനരികിലൂടെയോ യാത്ര ചെയ്തിട്ടുണ്ടോ? ട്രെയിന്‍ യാത്ര നിങ്ങള്‍ക്ക് പകരുന്ന ഒരു അവാച്യ അനുഭൂതിതന്നെയല്ലെ ഇതൊക്കെ?
ബോളീവുഡ് പ്രണയകഥകളുടെ സജീവദൃശ്യങ്ങളാണ് നിങ്ങളുടെ മുന്നില്‍ അനാവൃതമാകുകീ ട്രെയിന്‍ യാത്രകള്‍ വെറും വിരസ യാത്രകളല്ല. കണ്ണുകള്‍ കൂട്ടിമുട്ടാനും ഹൃദങ്ങള്‍ തുടിക്കാനും പ്രഥമദര്‍ശനത്തില്‍ത്തന്നെ പ്രണയം സംഭവിക്കാനും ഇത്തരം ട്രെയിന്‍ യാത്രകള്‍പോലെ മറ്റേത് അവസരമാണുള്ളത്!
വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍: ആലൂപൂരി മുതല്‍ പൊറാട്ട വരെ അല്ലെങ്കില്‍ മാങ്ങാ അച്ചാര്‍ മുതല്‍ ആതാത് കാലങ്ങളില്‍ കിട്ടുന്ന പഴങ്ങള്‍വരെ യാത്രയില്‍ കഴിക്കാനുള്ള വിഭവങ്ങള്‍ പായ്ക്ക് ചെയ്തിട്ടാണ് നമ്മള്‍ ട്രെയിന്‍ യാത്ര പോകുന്നത്. വണ്ടിയിലാണെങ്കിലും “വീട്ടിലെ വിഭവങ്ങള്‍” തന്നെ വേണം കഴിക്കാനെന്ന് നമുക്ക് നിര്‍ബന്ധം. ഇനി അഥവാ നിങ്ങള്‍ക്ക് ഭക്ഷണം കൂടെ കരുതാനായില്ലെങ്കിലും വിഷമിക്കേണ്ട. നിങ്ങളുടെ സഹയാത്രികന്‍ അയാളുടെ രുചികരമായ ഭക്ഷണത്തില്‍ ഒരു പങ്ക് നിങ്ങള്‍ക്ക് നല്‍കാന്‍ മടികാണിക്കുകയില്ല.
ഓടിത്തുടങ്ങിയ ഒരു ട്രെയിനില്‍ നിങ്ങള്‍ക്ക് എപ്പോഴും കയറിപ്പറ്റാം: ഇത് വളരെ ആപല്‍ക്കരമാണ്. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ സാഹസികത ചെയ്യുകയും പിന്നീട് അതിനെപറ്റി ഓര്‍ത്ത് ചിരിക്കുകയും ചെയ്യാത്ത ഒരു ഇന്ത്യക്കാരനുമുണ്ടാവില്ല.
വേണ്ടത്ര കാല്‍ ഇടം: ട്രെയിനില്‍ ഇരുന്നിരുന്ന് മുഷിഞ്ഞുപോയാല്‍ ഒന്ന് എഴുനേറ്റ് സീറ്റുകള്‍ക്കിടയിലൂടെ നടക്കുകയോ മുകളിലെ ബെര്‍ത്തില്‍ കയറി കിടക്കുകയോ ഇടയ്ക്ക് വണ്ടി നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ ഇറങ്ങി ഒന്ന് നടക്കുകയോ ആകാം. ട്രെയിന്‍ യാത്രയില്‍ മാത്രം ലഭ്യമാകുന്ന സൗകര്യമാണിത്.
സംഗീതാത്മകമായ കൂര്‍ക്കംവലികള്‍: പലര്‍ക്കും ബാക്കിയായ ഉറക്കം തീര്‍ക്കാനുള്ള ഒരു അവസരമാണ് ട്രെയിന്‍ യാത്ര. മുകളിലെ ഒരു ബെര്‍ത്തും ഒരു തലയിണയും കിട്തിയാല്‍ സുഖമായി ഉറങ്ങാം. ട്രെയിനിന്‍റെ കുതിപ്പോ ചക്രങ്ങളുടെ താളാത്മകമായ ചലനമോ ഒന്നും അവരെ അലട്ടുകയേയില്ല. ഇത്തരത്തിലുള്ള ഉറക്കക്കാരുടെ കൂര്‍ക്കം വലി അലോസരപ്പെടുത്തുന്നത് മറ്റ് സഹയാത്രികരെയാണ്. കൂര്‍ക്കം വലി ചെറിയൊരു ശല്യമാണെങ്കിലും അതും ട്രെയിന്‍ യാത്രയുടെ അനുഭവത്തിന്‍റെ ഒരു ഭാഗമായി കരുതിയാല്‍ മതി.
മണ്‍കോപ്പയിലെ ചായ: ട്രെയിന്‍ യാത്രയിലെ ഒരു അനുഭൂതിതന്നെയാണ് “കുല്‍ഹര്‍ വാലി ചായ്”. ഓരോ കവിള്‍ ചായയിലും മണ്ണിന്‍റെ രുചികലര്‍ന്ന ഈ ഹൃദ്യമായ പാനീയം നമ്മെ മാതൃരാജ്യത്തോട് കൂടുതല്‍ അടുപ്പിക്കുന്നു.
ശൈശവസ്മൃതികളിലേക്ക് ഒരു മടക്കം: വണ്ടിയില്‍ ജനാലക്ക് അടുത്ത സീറ്റിനുവേണ്ടി കുട്ടികള്‍ കലഹിക്കുന്നതുകാണുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ സ്വന്തം കുട്ടിക്കാലം ഓര്‍മിച്ചുപോകും. സഹോദരങ്ങളുമായുള്ള കലഹങ്ങള്‍, അക്കാലത്തെ ലുഡോ, കാര്‍ഡ് കളികള്‍ കോമിക്കുകള്‍, വേനല്‍ അവധിക്കാല യാത്രകള്‍ എന്നിവയെല്ലാം ഓര്‍ത്ത് നിങ്ങളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരും.ഇതിലധികം എന്ത് അനുഭൂതി വേണം?
ചിലപ്പോള്‍ യാത്ര അനന്തമായി അങ്ങിനെ നീണ്ടുപോകട്ടെ എന്ന് ആശിച്ചുപോകും. സന്തുഷ്ടവും സമാധാനപൂര്‍ണവുമായ യാത്രയില്‍ നിങ്ങള്‍ എത്തേണ്ട ലക്ഷ്യം മറന്നുപോകും. ഇത്തരം യാത്രകള്‍ മാസ്മരികവും അവാച്യമായ അനുഭൂതി പകരുന്നവയുമാകുന്നു. ചിലപ്പോള്‍ ഒരു ജീവിതകാലത്തേക്ക് മുഴുവന്‍ മനസ്സില്‍ ലാളിക്കാവുന്ന ഓര്‍മകള്‍ അവ പകര്‍ന്നുനല്‍കുന്നു.
It is true very good namasthe
Very good
It will be nice if there is a write up about FAQs in Malayalam
Hi Dr Civy V. Pulayath thanks for your valuable suggestion. We will try to provide you the FAQs write up in your language soon. Thanks