മൊബൈൽ ഫോട്ടോഗ്രഫി ടിപ്‌സ്

0
1085
ഫോട്ടോയെടുത്തില്ലെങ്കിൽ യാത്രകൾ അപൂർണ്ണമായിരിക്കും. ജീവിതകാലം മുഴുവൻ ഓർമ്മകളെ താലോലിക്കാൻ ഏറ്റവും മികച്ച മാർഗമാണത്. നിങ്ങൾക്ക് ഒരു ഡിഎസ്എൽആർ ഇല്ലേ? വിഷമിക്കേണ്ട! താഴെപ്പറയുന്ന ടിപ്‌സ് പിൻതുടർന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോൺ ക്യാമറ ഉപയോഗിച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകം.

Tips for mobile photography
നല്ല നിമിഷത്തിനായി തയാറെടുക്കാം: നല്ല നിമിഷങ്ങൾ നഷ്ടപ്പെടാൻ എളുപ്പമാണ്. അതിനാൽ മൊബൈൽ ക്യാമറ ഹോം സ്‌ക്രീനിൽ ഇടാം. പവർ ബാങ്ക് കൈയിൽ തന്നെ കരുതണം. ഫോണിന്റ ബാറ്ററിയും ഇടയ്ക്ക് പരിശോധിക്കണം. മികച്ച ചിത്രങ്ങൾ പകർത്താനുള്ള ഒരവസരവും നിങ്ങൾ നഷ്ടപ്പെടുത്തരുത്.
Tips for mobile photography
ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകൾ: ഫോട്ടോഷോപ്പ്, സ്‌നാപ്‌സീഡ്, ലൈൻ ക്യാമറ, ക്യാമറ 360, റെട്രിക്ക തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾക്ക് മനോഹാരിത നൽകാം.
Tips for mobile photography
അസാധാരണമായ ആംഗിൾ തെരഞ്ഞെടുക്കുക: വ്യത്യസ്തമായ ആംഗിളുകൾ അല്ലെങ്കിൽ ഫ്രെയിമിൽ നിന്ന് ചിത്രം പകർത്തുക. വ്യത്യസ്ത കളർ ഫിൽറ്ററുകളും നിങ്ങൾക്ക് പരീക്ഷിക്കാം
Tips for mobile photography
നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ പ്രത്യേക ലെൻസ് ഘടിപ്പിക്കുക: എങ്ങനെയാണ് അധികമായി കൂട്ടിച്ചേർക്കുന്ന ലെൻസ് ഫോട്ടോഗ്രഫിയെ സഹായിക്കുന്നത്? ഇത് നിങ്ങളുടെ ഫോണിന് കണ്ണട വെക്കുന്നതു പോലെയാണ്. ഫോട്ടോയുടെ വ്യക്തത കൂടുന്നതിന് സഹായിക്കുകയും ചിത്രം കൂടുതൽ ജീവസുറ്റതായി തോന്നുകയും ചെയ്യും.

അവസാനമായി എന്നാൽ ഇത് നിസാരമല്ല...
സഞ്ചരിക്കുക, കണ്ടെത്തുക, നിങ്ങളുടെ ഓർമ്മകളെ നിധിപോലെ കാത്തുസൂക്ഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here