ഫിൽമി എസ്‌കേപ്പ്: ബോളിവുഡിലൂടെ ഒരു പ്രയാണം

0
971

ബോളിവുഡ് ചിത്രങ്ങൾ വെറും വിനോദം മാത്രമല്ല നമുക്ക് പകരം അവ നിരവധി വികാരങ്ങളെ ഉണർത്തുകയും ചെയ്യുന്നു. പ്രണയിക്കാനും വെറുക്കാനും പരിചരിക്കാനും തീവണ്ടി യാത്ര ചെയ്യാനുമൊക്കെ അവ നമുക്ക് പ്രചോദനമാകുന്നു. ബോളിവുഡ് ചിത്രങ്ങൾ ആസ്വദിച്ച് വളർന്നവരാണെങ്കിൽ സിനിമകളിലെ അതിവേഗം ശബ്ദമുണ്ടാക്കി ചലിക്കുന്ന തീവണ്ടി യാത്രയേക്കാൾ വലിയ അഭയസ്ഥാനമില്ലെന്ന് നിങ്ങൾ തീർച്ചയായും സമ്മതിക്കും. എന്നും ചലച്ചിത്ര പ്രേമികളുടെയും ചലച്ചിത്രകാരന്മാരുടെയും ഉറ്റ സുഹൃത്താണ് ഇന്ത്യയിലെ തീവണ്ടികൾ.

തീവണ്ടികളുമായി ചങ്ങാത്തം കൂടിയിട്ടുള്ള എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ചില ചിത്രങ്ങളുടെ പട്ടികയാണിത്. ഇവ നിങ്ങളെ നിങ്ങളുടെ ബാഗ് പാക്ക് ചെയ്ത് അടുത്ത തീവണ്ടി യാത്രയ്ക്ക് പ്രചോദനമാകില്ലെന്ന് ആർക്കറിയാം.

Filmy escape: Travel through Bollywood

ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ: അപ്ത റെയിൽവേ സ്റ്റേഷനിൽ വെച്ച് ചിത്രീകരിച്ച ജാ സിമ്രാൻ ജാ, ജീ ലേ അപനി സിന്ദഗി എന്ന അമരീഷ് പുരിയുടെ ഐതിഹാസികമായ സംഭാഷണം ആർക്കാണ് മറക്കാൻ കഴിയുക. ബോളിവുഡ് ചിത്രങ്ങളിലെ തീവണ്ടികളെക്കുറിച്ച് ഓർക്കുമ്പോൾ ഓരോ തവണയും ചിത്രത്തിലെ ഈ ഐതിഹാസിക രംഗം മനസിൽ ഓടിയെത്തും.

Filmy escape: Travel through Bollywood

ചെന്നൈ എക്‌സ്പ്രസ്: രോഹിത് ഷെട്ടിയുടെ ഈ ചിത്രത്തിലുടനീളമുള്ള ചിരികൾക്കും കലുഷിതമായ ട്വിസ്റ്റുകൾക്കും നടുവിൽ ചിത്രത്തിലെ ജനപ്രിയമായ ട്രെയിൻ രംഗം നമ്മുടെ ശ്വാസം നിശ്ചലമാക്കും. ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ എന്ന ചിത്രത്തോടുള്ള ബഹുമാനസൂചകമെന്നതിനപ്പുറമുള്ള ഈ ചിത്രത്തിലെ ട്രെയിൻ സീക്വൻസ് നമുക്കെങ്ങനെ മറക്കാൻ കഴിയും. ട്രെയിനു പിറകേ ഓടുന്ന ദീപിക പദുക്കോൺ അവതരിപ്പിച്ച മീന എന്ന കഥാപാത്രം കാജലിനെ ഓർമ്മിപ്പിക്കുന്നു. ഏതു രംഗമാണ് മറന്നത്? അതേ, അന്താക്ഷരി എന്ന വ്യാജേനയുള്ള മീനയുടെയും രാജിന്റെയും സംഭാഷണം തന്നെ.

Filmy escape: Travel through Bollywood

ജബ് വീ മെറ്റ്: ഷാഹിദും കരീനയും മുഖ്യവേഷത്തിലെത്തിയ ഈ റൊമാന്റിക് കൊമഡി ചിത്രം നമ്മെ ഗീതുമായും വടക്കേ ഇന്ത്യയിലെ അതിമനോഹര ലൊക്കേഷനുകളുമായും പ്രണയത്തിലാക്കും. തിരക്കേറിയ മുംബൈ നഗരത്തിലൂടെ ചൂളം വിളിച്ചെത്തുന്ന ഭട്ടിൻഡയിലേക്കുള്ള തീവണ്ടി അവതരിപ്പിച്ചിരിക്കുന്ന ജബ് വീ മെറ്റ് നമ്മെ യാത്രയ്ക്കും ബോളിവുഡിനെയും തീവണ്ടികളെയും പ്രണയിക്കാനും പ്രേരിപ്പിക്കും.

Filmy escape: Travel through Bollywood

ബേണിംഗ് ട്രെയിൻ: 1980 ൽ പുറത്തിറങ്ങിയ താരനിബിഡമായ ഈ ചിത്രമാണ് മുഴുവൻ നാടകീയതയും ട്രാജഡിയും ഒരു തീവണ്ടിയിൽ ചിത്രീകരിച്ച സിനിമ. നമ്മുടെ സമ്പദ് വ്യവസ്ഥയിൽ റെയിൽവേയുടെ സ്വാധീനം മനസിലാക്കി റെയിൽവേയ്ക്ക് അനുയോജ്യമായ കൃതജ്ഞത രേഖപ്പെടുത്താൻ ബോളിവുഡ് ഏറെ വൈകിയെന്നത് ആശ്ചര്യജനകമാണ്. ബോളിവുഡ് സിനിമകളിൽ തീവണ്ടി പ്രധാന കേന്ദ്രമായി ഇപ്പോഴും അവതരിപ്പിക്കുന്നുണ്ടെങ്കിലും തീവണ്ടി യാത്രക്കാരുടെ പൊതുസ്വഭാവം പങ്കുവെക്കുകയും തീവണ്ടി യാത്രകളിലെ വ്യക്തിഗത കഥകളും സാങ്കൽപ്പികവും നാടകീയവുമായ മൂഹൂർത്തങ്ങളെ ഒപ്പിയെടുക്കുന്നതിൽ മാത്രമായി ഈ ചിത്രം മുന്നിട്ടുനിൽക്കുന്നു.

Filmy escape: Travel through Bollywood

ദിൽസേ: വളരെ ഗൗരവമായ കഥ പറയുന്ന ചിത്രമാണിതെങ്കിലും ചിത്രത്തിൽ ഒരു ഗാനരംഗം മാത്രമാണ് തീവണ്ടിയുമായി ബന്ധപ്പെട്ടുള്ളതെങ്കിലും ബോളിവുഡിലെ ട്രെയിൻ സീക്വൻസുകളിലേക്കുള്ള മടങ്ങി വരവു കൂടിയായി ഇതു മാറുന്നു. ഷാരുഖ് ഖാനും മലൈക അറോറ ഖാനും ചേർന്ന് ഓടുന്ന തീവണ്ടിക്കു മുകളിൽ ആടിയ നൃത്തച്ചുവടുകൾക്കൊപ്പം രാജ്യമൊന്നാകെ നൃത്തം ചെയ്യുകയായിരുന്നു. നിർമ്മലമായ പ്രകൃതിഭംഗിയും ഭൂപ്രദേശവും ചായത്തോട്ടങ്ങളുടെ മനോഹാരിതയും തീവണ്ടി യാത്രയിലൂടെ മനോഹരമായി അവതരിപ്പിച്ചു.

Filmy escape: Travel through Bollywood

ബംജ്‌രംഗി ഭായ്ജാൻ: ഒരുവാക്കു പോലും ഉരിയാടാതെ മുന്നി തീർച്ചയായും നമ്മുടെ ഹൃദയം കവർന്നിട്ടുണ്ടാകും. അല്ലേ? ചുരുക്കം ചില ചിത്രങ്ങൾക്കു മാത്രം സാധിക്കുന്നതാണ് ഈ ചിത്രത്തിനു ചെയ്യാൻ കഴിഞ്ഞത്. ഇന്ത്യയും പാക്കിസ്ഥാനുമെന്ന നഷ്ടമായ രണ്ട് ആത്മാക്കളെ ഒന്നിച്ചു ചേർക്കാൻ ചിത്രത്തിനു കഴിഞ്ഞു. അട്ടാരി റെയിൽവേ സ്റ്റേഷനും ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ തീവണ്ടിയും തീർച്ചയായും വാക്കുകളിൽ വിവരിക്കാനാവുന്നതല്ല.

Filmy escape: Travel through Bollywood

സ്വദേശ്: ഓസ്‌കാർ നാമനിർദേശം ലഭിച്ച സ്വദേശ് പട്ടികയിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ചിത്രമാണ്. യാത്ര, പ്രണയം, തത്വചിന്ത പിന്നെ ഷാരുഖ് ഖാനുമാണ് ഈ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ചേരുവ. മോഹൻ ഭഗവത് തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ യഥാർഥ ഇന്ത്യയുടെ ക്ഷണിക കാഴ്ച അദ്ദേഹത്തിന്റെ മനസുമാറ്റുന്നതും ഇന്ത്യയിൽ തന്നെ തുടരാൻ തീരുമാനിക്കുന്നതുമായ ലക്ഷക്കണക്കിനാളുകളുടെ ഹൃദയം തൊട്ട രംഗം നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? എല്ലാ സ്വദേശികളെയും യഥാർഥത്തിൽ പ്രചോദിപ്പിക്കുന്ന ദൃശ്യമല്ലേ അത്?

Filmy escape: Travel through Bollywood

പരിനീത: വിദ്യ ബാലനും സെയ്ഫ് അലി ഖാനും വേഷമിട്ട ചിത്രത്തിലെ കസ്റ്റോ മസാ ഹേ റെയ്‌ലെയ്മ എന്ന ഗാനരംഗം മലനിരകളുടെ വശ്യഭംഗി ഒപ്പിയെടുക്കുകയും തീവണ്ടി യാത്രയിൽ കുട്ടികളുടെ പ്രിയപ്പെട്ട നമ്പറായി മാറുകയും ചെയ്തു.

അതുകൊണ്ട് അടുത്ത തീവണ്ടി യാത്രയ്ക്ക് തയാറെടുക്കാനും ആകർഷകമായ മറ്റൊരു കഥയുടെ ചുരുളഴിക്കാനും മടിക്കുന്നതെന്തിന്? നിങ്ങൾക്കായുള്ള സവിശേഷ സമയമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here