ഇന്ത്യയില്‍ നനയുന്നത് എന്തുകൊണ്ട് നല്ലതാണ്?

0
1178

മഴക്കാലത്തെ യാത്ര വിഷമകരമാകാം. എന്നാല്‍ അത് സാഹസികവും ആസ്വാദ്യവുമാക്കാന്‍ കഴിയും! പ്രകൃതിയുടെ ഓരോ അണുവും ആസ്വദിക്കാന്‍ ഇത്രയും അനുയോജ്യമായ മറ്റൊരു സമയമില്ല. കനത്ത മഴ ഭൂമിയ? ശുദ്ധമാക്കുന്നു.തണുത്തകാറ്റ് മേഘങ്ങളെ അരികിലെത്തിക്കുന്നു. ഇന്ത്യയുഎ വിസ്മയകരമായ മുഖം അനാവൃതമാകുന്നു. മണ്‍സൂണ്‍ താപനില കുറയ്ക്കുകമാത്രമല്ല, ഹോട്ടല്‍ നിരക്കുകളും കുറയ്ക്കുന്നു. അങ്ങിനെ ഇന്ത്യ ഏറ്റവും മികച്ച ഓ്-സീസണ്‍ വിനോദസഞ്ചാരമേഖലയാകുന്നു. അതുകൊണ്ട് ഒരു പായ്ക്ക് ചെയ്യൂ, ഒരു മന്‍സൂണ്‍ യാത്രക്ക് ഒരുങ്ങൂ.

സൗന്ദര്യത്തിലേക്ക് ഒരു ട്രാക്ക്

Hop on a train
ട്രാഫിക്കിന്‍റെ തിരക്ക് നിങ്ങളെ മടുപ്പിക്കുന്നുണ്ടോ? എങ്കില്‍ ബുക്ക് ചെയ്യൂ ഒരു ടെയിന്‍ യാത്ര. ഇന്ത്യയുടെ മനോഹാരിത ഏറ്റവും പ്രകടമാകുക ട്രെയിന്‍ യാത്രയിലാണ്.നിങ്ങളുടെ ഇഷ്ട കേന്ദ്രത്തിലേക്കുള്ള മന്‍സൂണ്‍ കാല ട്രെയിന്‍ യാത്ര ഒരു സുന്ദരാനുഭൂതിയായിരിക്കും.

വന നിബിഢതയിലേക്ക് ഒരു യാത്ര

Jungles
വനസൗന്ദര്യം ആസ്വദിക്കാനുള്ള ഏറ്റവും മികച്ച സമയമാണ്‌ മണ്‍സൂണ്‍. പക്ഷി നിരീക്ഷണത്തിനായി ഒരു ഏറുമാടത്തില്‍ തങ്ങാം. അല്ലെങ്കില്‍ ഈറന്‍ കാടുകളിലൂടെ ഒരു ട്രെക്കിംഗ് നടത്താം.

ആയുര്‍വേദ ചികിത്സ

Spa treatment
നിറഞ്ഞുതുളുമ്പുന്ന കായലുകള്‍, വിശാലയായ പ്ലാന്‍റേഷനുകള്‍, തൂക്കാം പാറകള്‍, ഹരിതാഭമായ വനങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച മണ്‍സൂണ്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. കേരളത്തിലാണെങ്കില്‍ മികച്ച ആയുര്‍വേദ സെന്‍ററുകളിലെ മസ്സേജിംഗിനും സൗകര്യമുണ്ട്. അതിനുപയോഗിക്കുന്ന പച്ചപരുന്നുകളും എണ്ണകളും നിങ്ങളുടെ ശരീരകോശങ്ങള്‍ക്ക് ഉണര്‍വ് പകരും. കേരളത്തിലെ പ്ല ഹോട്തലുകളിലുമ് ആയുര്‍വേദ മസ്സേജിംഗിന് സൗകര്യമുണ്ട്. ഹോട്തല്‍ ബുക്ക് ചെയ്യുന്നതനമുമ്പ് ഇക്കാര്യം പരിശോധിക്കുക.
വിസ്മയത്തിന്‍റെ ജലപാതങ്ങള്‍

Waterfalls
മഴക്കാലമാകുന്നതോടെ പര്‍വതമേഖലകളിലെ ജലപാതങ്ങള്‍ക്ക് പുതുജീവന്‍ വയ്ക്കും. ജോഗ് ഫാള്‍സ്, ശിവസമുദ്ര ഫാള്‍സ്, ചിത്രകൂട ഫാള്‍സ് എന്നിവയെല്ലാം ഈ സമയത്ത് അപൂര്‍വാനുബ്ഃഊതി നല്‍കുന്ന ജലപാതങ്ങളാണ്.
തേയിലക്കാടുകളിലൂടെ

Go tea-tour in Monsoon
മണ്‍സൂണ്‍ കാലത്ത് കുന്നുകള്‍ ഹരിതാഭയും പുത്തനുണര്‍വും ആര്‍ജിക്കുന്നു. ഇന്ത്യയിലെ മിക്ക തേയില എസ്റ്റേറ്റുകളിലും ഈ സമയം വിളവെടുപ്പ് കാലം കൂടിയാണ്. നിങ്ങള്‍ ഒരു ടീ-ടേസ്റ്റിംഗ് യാത്ര ആസൂത്രണം ചെയ്യാവുന്നതാണ്. അത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും.
കനലില്‍ ചുട്ട ചോളം

Bhutta
കനലില്‍ ചുട്ടെടുത്ത് നാരങ്ങനീരും ബ്ലാക്ക് സാള്‍ട്ടും മുളകുപൊടിയും ചേര്‍ത്ത ചോളമില്ലാതെ മണ്‍സൂണിന്‍റെ അനുഭൂതി പൂര്‍ത്തിയാകുകയില്ല. എവിടെ കിട്ടിയാലും ഇത് ആസ്വദിക്കാന്‍ മറക്കാതിരിക്കുക.
മഴ ആസ്വദിക്കാന്‍ മടിക്കേണ്ട. എന്നാല്‍ കാലാവസ്ഥാപ്രവചനം നോക്കി മാത്രം യാത്ര ആസൂത്രണം ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here