5 ദിവസേന ഏറ്റവുമധികം ഭക്തരെത്തുന്ന ക്ഷേത്രങ്ങള്‍

0
1849

ദൈവങ്ങളുടെയും ഉത്സവങ്ങളുടെയും നാടാണ് ഇന്ത്യ. ഇന്ത്യയിലുടനീളം ചിതറിക്കിടക്കുന്ന ലക്ഷക്കണക്കിന് ക്ഷേത്രങ്ങളില്‍ ചിലത് യഥാര്‍ഥത്തില്‍ ജനപ്രിയമായവയാണ്. ക്ഷേത്രങ്ങള്‍ക്ക് റാങ്ക് നല്‍കാനല്ല ഉദ്ദേശം. ജനപ്രീതിയോടൊപ്പം ചില നമ്പറുകളും ചേര്‍ക്കുന്നുവെന്നു മാത്രം. ഓരോ ദിവസവും ഏറ്റവുമധികം ഭക്തരെത്തുന്ന അഞ്ച് ക്ഷേത്രങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.

തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം

Tirupati Venkateswara Temple

പ്രതിദിന ഭക്തരുടെ ശരാശരി എണ്ണം: 65000-70000

എങ്ങനെ എത്താം: തിരുപ്പതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 26 കിലോമീറ്റര്‍

ദിനംപ്രതി ഏറ്റവുമധികം ഭക്തരെത്തുന്ന ക്ഷേത്രമാണിത്. ഭഗവാന് വിഷ്ണുവിന്റെ എട്ട്് പുണ്യ സ്ഥാനങ്ങളിലൊന്നായാണ് ക്ഷേത്രത്തെ കണക്കാക്കുന്നത്. ലിയുഗം അവസാനിക്കുന്നതു വരെ ഭഗവാന്റെ അവതാരം ഭൂമിയില്‍ തുടരുമെന്നും ബുദ്ധിമുട്ടുകളില്‍ നിന്ന് ഭക്തരെ രക്ഷിക്കുമെന്നുമാണ് വിശ്വാസം.

വൈഷ്‌ണോ ദേവി ക്ഷേത്രം

Vaishno Devi

പ്രതിദിന ഭക്തരുടെ ശരാശരി എണ്ണം: 60000-63000

എങ്ങനെ എത്താം: കത്ര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍

ഇന്ത്യയിലെ ഹൈന്ദവര്‍ വളരെയധികം ആരാധിക്കുന്ന ക്ഷേത്രമാണിത്. 13 കിലോമീറ്ററോളം മലകയറി വേണം ക്ഷേത്രത്തിലെത്താന്‍. ദൈവത്തിന്റെ വിളിയില്ലാതെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നാണ് വിശ്വാസം. ക്ഷേത്രത്തിലേക്ക് തീര്‍ഥയാത്ര നടത്തിയാല്‍ ഭക്തര്‍ക്ക് സര്‍വ്വൈശ്വര്യവും നല്ല ആരോഗ്യവും ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

പദ്മനാഭ സ്വാമി ക്ഷേത്രം

Padmanabhaswamy Temple

പ്രതിദിന ഭക്തരുടെ ശരാശരി എണ്ണം: 50000-55000

എങ്ങനെ എത്താം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍

ഐശ്വര്യത്തിനായി പ്രാര്‍ഥിക്കാനെത്തുന്ന ഭക്തര്‍ സ്വര്‍ണ്ണമാണ് ഈ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കുന്നത്. ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കുന്ന ധനം പലമടങ്ങി വര്‍ധിച്ച് ലഭിക്കുമെന്നാണ് വിശ്വാസം. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായി ഈ ക്ഷേത്രം മാറിയതില്‍ അത്ഭുതപ്പെടാനില്ല.

സുവര്‍ണ്ണ ക്ഷേത്രം (ഗോള്‍ഡന്‍ ടെംപിള്‍)

Thiruvananthapuram

പ്രതിദിന ഭക്തരുടെ ശരാശരി എണ്ണം: 40000-45000

എങ്ങനെ എത്താം: അമൃത്‌സര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 2 കിലോമീറ്റര്‍

ഹര്‍മന്ദിര്‍ സാഹിബ് എന്ന പേരിലുമറിയപ്പെടുന്ന ക്ഷേത്രം സിഖ് മത വിശ്വാസികളുടെ വിശുദ്ധ ആരാധനാ കേന്ദ്രമാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പഞ്ചാബിലുള്ള 16 നൂറ്റാണ്ടിലെ പുണ്യസ്ഥലം സന്ദര്‍ശിക്കാനായി എത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അടുക്കള ഗുരുദ്വാരയിലാണ്. ഇവിടെ ഈ വലിയ അടുക്കളയില്‍ പാകം ചെയ്ത രുചികരമായ ഭക്ഷണ വിഭവങ്ങള്‍ കഴിക്കാനെത്തുന്നു.

ജഗന്നാഥ ക്ഷേത്രം

Jagannath Temple

പ്രതിദിന ഭക്തരുടെ ശരാശരി എണ്ണം: 30000-33000

എങ്ങനെ എത്താം: പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 3 കിലോമീറ്റര്‍

ജീവിതത്തില്‍ ഹൈന്ദവര്‍ സന്ദര്‍ശിക്കേണ്ട നാല് തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഭഗവാന്‍ കൃഷ്ണന്റെ പുനരവതാരമായ ജഗന്നാഥനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. 12-ാം നൂറ്റാണ്ടിലെ മനോഹരമായ വാസ്തു ശില്‍പ്പഭംഗിക്കു പുറമേ ക്ഷേത്രത്തില്‍ ഈശ്വര ചൈതന്യം കുടികൊള്ളുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം. ജീവനുള്ളതെന്നു തോന്നിപ്പിക്കുന്നതും അതിമനോഹരവുമാണ് ഇവിടുത്തെ ജഗന്നാഥ ഭഗവാന്റെ പ്രതിഷ്ഠ.

LEAVE A REPLY

Please enter your comment!
Please enter your name here