നിങ്ങള്‍ അറിയേണ്ടതായ സുവിധ ട്രെയിന്‍ നിയമങ്ങള്‍

0
3568
Malayalam Railway blog

യാത്ര അനായാസമാക്കുന്നതിനായാണ് ഈ ട്രെയിനുകള്‍. എന്നാല്‍ അവയുടെ നിയമങ്ങള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.അതുകൊണ്ട് സുവിധ ട്രെയിനിലുള്ള യാത്ര ആസൂത്രണം ചെയ്യുന്നതിനുമുമ്പ് താഴെ സൂചിപ്പിഉച്ച ചില നിയമങ്ങള്‍ മനസ്സിലാക്കി യാത്ര പ്രശ്നരഹിതമാക്കുക.

ബുക്കിംഗ് കാലയളവ്

കണ്‍ഫേം ചെയ്ത ടിക്കറ്റുകളില്ലാതെ തിരക്കേറിയ ഉത്സവ സീസണുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് ആശ്വാസം പകരാന്‍കൂടി ഉദ്ദ്യേശിച്ചുള്ളവയാണ് ഈ നിയമങ്ങള്‍. അതുകൊണ്ടുതന്നെ സുവുധ ട്രെയിനുകളിലെ ടിക്കറ്റുകള്‍ ഏറ്റവും കൂടിയത് 30 ദിവസങ്ങളും ഏറ്റവും കുറഞ്ഞത്10 ദിവസവും മുമ്പ് മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളു.ഓണ്‍ലൈനായും കൗണ്ടറില്‍നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ട്രെയിന്‍ തരങ്ങള്‍

പ്രാഥമികമായി മൂന്നുതരം സുവിധ ട്രെയിനുകളുണ്ട്. ഒന്നാമത്തെ വിഭാഗത്തില്‍ രാജധാനി ട്രെയിനുകളുടെ മാതൃകയില്‍ പൂര്‍ണമായും എ സി കോച്ചുകളോടും കുറഞ്ഞ സ്റ്റോപ്പുകളോടും കൂടിയ ട്രെയിനുകളാണ്. രണ്ടാമത്തെ വിഭാഗം സുവിധ ട്രെയിനുകളില്‍ തുരന്തോ ട്രെയിനുകളുടെ മാതൃകയില്‍ എ സി, നോണ്‍ എ സികോച്ചുകളോടും കുറഞ്ഞ സ്റ്റോപ്പുകളോടും കൂടിയ ട്രെയിനുകളാണുള്ളത്. മൂന്നാം വിഭാഗത്തിലാകട്ടെ, എക്സ്പ്രസ് ട്രെയിനുകളുടെ മാതൃകയില്‍ എ സി, നോണ്‍ എ സികോച്ചുകളോടും ഇടവിട്ട സ്റ്റോപ്പുകളോടും കൂടിയ ട്രെയിനുകളാണ്. ഏത് തരം സുവിധ ട്രെയിനാണ് യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത് എന്നതിനനുസരിച്ച് ടിക്കറ്റ് നിരക്ക് വ്യത്യാസപ്പെടും.

ടിക്കറ്റ് നിരക്കുകളും കണ്‍സെഷനും

മാറിക്കൊടിരിക്കുന്നടിക്കറ്റ്നിരക്ക്നയമാണ്സുവിധട്രെയിനുകളില്‍നിലവിലുള്ളത്. ഇതനുസരിച്ച്ഓരോ20%ബെര്‍ത്തുകള്‍വില്‍ക്കുമ്പോഴുംനിരക്ക്വര്‍ദ്ധിക്കുന്നു. ഏന്നാല്‍ഏറ്റവുംകൂടിയനിരക്ക്തത്ക്കാല്‍നിരക്കിന്‍റെമൂന്ന്ഇരട്ടിയില്‍അധികമാകുകയില്ല.ഏതെങ്കിലുംഒരുസുവിധട്രെയിനിന്ടിക്കറ്റുകള്‍വിറ്റുപോയില്ലെങ്കില്‍അത്നേരിട്ടുള്ളകൗണ്ടര്‍ ബുക്കിങ്ങിലേക്ക്മാറ്റപ്പെടും. ഈട്രെയിനുകളില്‍ കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് കണ്‍സെഷന്‍ ലഭിക്കുന്നതല്ല.

തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനിവാര്യം

സുവിധ ട്രെയിനില്‍ യാത്രചെയ്യാന്‍ തുടങ്ങുന്നതിനുമുമ്പ് കൈവശം തിരിച്ചറിയല്‍ തെളിവ് ഉണ്ട് എന്ന് ഉറപ്പുവരുത്തണം.എല്ലാ യാത്രക്കാര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ തെളിവ് നിര്‍ബന്ധമാണ്. യാത്രയ്ക്കിടയില്‍ ഇത് പരിശോധിക്കപ്പെടും.സാധുവായ തിരിച്ചറിയല്‍ തെളിവ് ഇല്ലെന്നുകണ്ടെത്തുന്ന യാത്രക്കാരെ ട്രെയിനില്‍നിന്ന് ഇറക്കിവിടും.

ക്യാന്‍സലേഷന്‍ വ്യവസ്ഥകള്‍

സുവിധ ട്രെയിനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ വണ്ടി പുറപ്പെടുന്നതിന് ചുരുങ്ങിയത് 6 മണിക്കൂര്‍ മുമ്പ് അല്ലെങ്കില്‍ ചാര്‍ട്ട് തയാറാക്കുന്നതിനുമുമ്പ് ഇവയില്‍ ഏതാണോ ആദ്യം അതിനുമുമ്പ് അത് ചെയ്തിരിക്കണം. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ പൊതുവായി ബുക്കിംഗ് തുകയുടെ 50% ആയിരിക്കും തിരിച്ചുനല്‍കുക. ഇ-ടിക്കറ്റുകളുടെ കാര്യത്തില്‍, അവ വിജയകരമായി ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് തുക നേരിട്ട് ബാങ്ക് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.