കോയമ്പത്തൂരിലെ പൈതൃക ഭക്ഷണശാലകൾ

0
1384

തമിഴ്‌നാടിന്റെ ഭരണനിർവഹണ, ടെക്‌സ്റ്റൈൽ തലസ്ഥാനമെന്നാണ് കോയമ്പത്തൂർ പൊതുവെ അറിയപ്പെടുന്നതെങ്കിലും കോയമ്പത്തൂരിന്റെ ഭക്ഷണവിഭവങ്ങളും വിനോദയാത്രികരെ നിരാശപ്പെടുത്തില്ല. നിരവധി റസ്റ്റോറന്റ് ശൃംഖലകൾ ഇവിടെയുണ്ടെങ്കിലും വ്യത്യസ്തത പേറുന്ന പൈതൃക ഭക്ഷണകേന്ദ്രങ്ങൾ തനതു മുദ്ര ചാർത്തുന്നു.

Geetha Cafe

ഗീത കഫേ: കോയമ്പത്തൂർ റെയിൽവെ സ്റ്റേഷന് എതിർവശം 80 വർഷം പഴക്കമുള്ള ഗീത കഫേ, പ്രഭാതഭക്ഷണത്തിന് ഏറ്റവും ഉത്തമകേന്ദ്രമാണ്. സ്വാദിഷ്ഠമായ ഇഡലി, വട, പൊങ്കൽ, സട, റോസ്റ്റ്, മസാല ദോശ തുടങ്ങിയവയെല്ലാം ന്യായമായ നിരക്കിൽ ഇവിടെ ലഭിക്കും. സോഡ, പാംഓയിൽ, ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയൊന്നും ഉപയോഗിക്കാതെയാണ് ഇവിടത്തെ പാചകം.

Adyar Ananda Bhavan

അടയാർ ആനന്ദഭവൻ: രസമലായ്ക്ക് പേരുകേട്ടതാണ്  ഈ മധുരപലഹാരക്കട. ഇവിടെ ലഭിക്കുന്ന ചാട്ടുകൾ വായിൽ വെള്ളമൂറാൻ പ്രേരിപ്പിക്കുന്നവയാണ്. 12 ദശലക്ഷം ഡോളറാണ് ഇവിടത്തെ പ്രതിവർഷ വിറ്റുവരവ്.

CS Meals Hotel

സിഎസ് മീൽസ് ഹോട്ടൽ: പരമ്പരാഗത ദക്ഷിണേന്ത്യ ഭക്ഷണം 1939 മുതൽ വിളമ്പുന്ന ബ്രാഹ്മിൻ റസ്റ്ററന്റ്. ഇവിടത്തെ ഫാസ്റ്റ്ഫുഡ് ഏറെ പ്രശസ്തം. പോലീസ് കമ്മീഷണർ ഓഫീസിനടുത്താണിത്.

Kovai Biryani

കോവൈ ബിരിയാണി ഹോട്ടൽ: 1985ൽ ആരംഭിച്ച ഈ റസ്റ്ററന്റ് ഗാന്ധിപുരത്ത് രാംനഗറിൽ കികാനി സ്‌കൂൾ അണ്ടർ ബ്രിഡ്ജിന് സമീപമാണ്. ചിക്കൻ അല്ലെങ്കിൽ മട്ടൺ ദം ബിരിയാണിക്ക് ഏറെ പ്രശസ്തം. കൊങ്കു, ഹൈദരാബാദി, ചെട്ടിനാട്, ഡിണ്ടിഗൽ എന്നീ ബിരിയാണി വൈവിധ്യങ്ങളും ലഭ്യം. ലിവർ ഫ്രൈ, നാട്ടുകോഴിക്കറി എന്നിവയും പേരുകേട്ടവയാണ്.

Sree Annapoorna Sree Gowrishankar Hotels

ശ്രീ അന്നപൂർണ ശ്രീ ഗൗരിശങ്കർ ഹോട്ടൽ:  48 വർഷം പഴക്കമുള്ള ദക്ഷിണേന്ത്യൻ റസ്റ്ററന്റ് ശൃംഖല. കോയമ്പത്തൂരിലെ 16 കേന്ദ്രങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇഡലി, സാമ്പാർ വട, മസാല ദോശ എന്നിവ അതിരുചികരം. ഡ്രാഗൺ പനീർ എന്ന പേരിലുള്ള വിഭവമാണ് ഇവിടെ ഏറ്റവും പ്രശസ്തം.

Andhra Ruchulu

ആന്ധ്ര രുചുലു: ആധികാരികതയോടെ ആന്ധ്ര ഭക്ഷണം വിളമ്പുന്ന ഈ റസ്റ്ററന്റ് ഗണപതിക്ക് സമീപമാണ്. ഒപ്പം ഗോംഗുര ചിക്കൻ, നാട്ടുകോഴി ഫ്രൈ, മീൻ പൊള്ളിച്ചത്, മട്ടൺ വേപുണ്ടു, ഫിംഗർ ഫിഷ്, ചെമ്മീൻ വിഭവങ്ങൾ എന്നിവയും ഇവിടെ ലഭിക്കും. രണ്ടു പേർക്ക് വയറു നിറയെ ഭക്ഷണം കഴിക്കാൻ 600 രൂപ മതിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here