കൊല്‍ക്കത്തയിലെ മാര്‍ക്കറ്റുകളില്‍ ചുറ്റി നടക്കല്‍

0
923

പുതിയ മാളുകളുടേയും ഷോപ്പിംഗ് ആര്‍ക്കേഡുകളുടേയും അതിപ്രസരത്തിനിടയിലും കൊല്‍ക്കത്തയിലെ പ്രാചീന മാര്‍ക്കറ്റുകള്‍ ജനങ്ങള്‍ക്ക് പ്രിയങ്കരങ്ങളാണ്. കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധങ്ങളായ മാര്‍ക്കറ്റുകളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

ദക്ഷിണപന്‍ ഷോപ്പിംഗ് സെന്‍റര്‍

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കൈത്തറി, ടെക്സ്റ്റൈല്‍,കരകൗശല വസ്തുക്കള്‍ ദക്ഷിണപന്‍ ഷോപ്പിംഗ് സെന്‍ററില്‍ ലഭ്യമാണ്. ജൂട്ടികള്‍, ആഭരണങ്ങള്‍, തുകല്‍ സാധനങ്ങള്‍, ശില്‍പഭംഗിയാര്‍ന്ന മരത്തിലും ചൂരലിലുമുള്ള ഫര്‍ണിച്ചര്‍ എന്നിവയുടെ ഒരു വലിയ നിര ഇവിടെ ലഭ്യമാണ്. തൊട്ടടുത്ത മധുസൂധന്‍ മഞ്ചയില്‍ മിക്കപ്പോഴും വിവിധ സാംസ്കാരിക പരിപാടികള്‍ നടക്കാറുണ്ട്.

വിലാസം: 2, ഗരിയാഹത്ത് റോഡ്, ധാക്കുരിയ
അതിരടയാളം: ധാക്കുരിയ ഫ്ലൈ‍ഓവര്‍, മധുസൂധന്‍ മഞ്ച
പ്രവര്‍ത്തന സമയം: ചൊവ്വ-ശനി രാവിലെ 11:00 മുതല്‍ വൈകുന്നേരം 7:30 വരെ.തിങ്കള്‍- ഉച്ചതിരിഞ്ഞ് 2:00 മുതല്‍ വൈകുന്നേരം 7:30 വരെ. ഞായര്‍ ഒഴിവുദിനം.
തൊട്ടടുത്ത മെട്രോ സ്റ്റേഷന്‍: രബീന്ദ്ര സരോവര്‍ (3 കി.മീറ്റര്‍ അകലെ)
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: ധാക്കൂരിയ റെയില്‍വേ സ്റ്റേഷന്‍: (2. കി.മീറ്റര്‍ അകലെ)

ഗരിയാഹട്ട് മാര്‍ക്കറ്റ്
പാദരക്ഷകള്‍, വൈവിധ്യ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍,ബാഗുകള്‍, ക്രോക്കറികള്‍ എന്നിവയ്ക്കുപുറമേ വസ്ത്രങ്ങളും ഇവിടെ 70% വരെ വിലക്കുറവില്‍ ലഭിക്കും. പല ബ്രാന്‍ഡഡ്, വജ്രാഭരണ കടകളും ഇവിടെയുണ്ട്.
വിലാസം: റാഷ്ബിഹാരി അവന്യൂ, ബല്ലിഗഞ്ച് ഗാര്‍ഡന്‍സ്
അതിരടയാളം: മുക്തി വേള്‍ഡ് മാള്‍
പ്രവര്‍ത്തന സമയം: തിങ്കള്‍-ശനി രാവിലെ 11:00 മുതല്‍ രാത്രി 9:00 വരെ. ഞായര്‍ ഒഴിവുദിനം.
തൊട്ടടുത്ത മെട്രോ സ്റ്റേഷന്‍: കാളിഘട്ട് (2.2 കി.മീറ്റര്‍ അകലത്ത്)
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: ബല്ലിഗഞ്ച് ജംഗ്ഷന്‍ (2.6 കി.മീറ്റര്‍ അകലെ)

ന്യൂ മാര്‍ക്കറ്റ് (ഹോഗ്സ് മാര്‍ക്കറ്റ്)
ഗുണമേന്മയുള്ള വസ്ത്രങ്ങള്‍, ബാഗുകള്‍, തുകല്‍ ഉല്‍പന്നങ്ങള്‍,ഇലക്ട്രോണിക് സാധനങ്ങള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ ലഭിക്കുന്നു. ഇവിടെ പ്രത്യേകമായി വില്‍ക്കപ്പെടുന്നവയാണ് കലിംപോങ്ങ് ചീസ്, ബണ്ടെല്‍ ചീസ് എന്നിവ. തിരക്കേറിയ മാര്‍ക്കറ്റിനുള്ളിലൂടെ ’കൂലികള്‍’ സന്ദര്‍ശകരെ നയിച്ചുകൊണ്ടുപോകും. എന്നാല്‍ ബാഡ്ജുകളില്ലാത്ത വ്യാജന്മാരെ സൂക്ഷിക്കണം.
വിലാസം: ലിന്‍ഡ്സേ സ്ട്രീറ്റ്, ന്യൂ മാര്‍ക്കറ്റ് ഏരിയ, ധര്‍മതല
അതിരടയാളം: ഇന്ത്യന്‍ മ്യൂസിയം, സഫയര്‍ സ്യൂട്ട്സ്.
പ്രവര്‍ത്തന സമയം: തിങ്കള്‍-ശനി രാവിലെ 11:00 മുതല്‍ രാത്രി 8:30 വരെ. ഞായര്‍ ഒഴിവുദിനം.
തൊട്ടടുത്ത മെട്രോ സ്റ്റേഷന്‍: എസ്പ്ലനേഡ്(1 കി.മീറ്റര്‍ അകലെ)

കോളേജ് സ്ട്രീറ്റ് മാര്‍ക്കറ്റ്
1.5 കി. മീറ്റര്‍ നീളത്തില്‍ ബുക്ക് സ്റ്റാളുകളും പ്രസാധന സ്ഥാപനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ വിപണി. എല്ലാതരം പുസ്തകങ്ങളും പുതിയതും, പഴയതും ഇവിടെ ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തകവിപണിയും ലോകത്തിലെ തന്നെ ഏറ്റവും വലിയ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തക വിപണിയും ആണ് ഇത്.തൊട്ടടുത്തുതന്നെ പരമ്പരാഗത ശുദ്ധ സില്‍ക്ക് സാരി തൊട്ട് കോട്ടണ്‍, ടാന്‍റ് സാരികള്‍ വരെ വില്‍ക്കുന്ന കടകളുണ്ട്.
വിലാസം: കോളേജ് സ്ട്രീറ്റ് ബൗ ബാസാര്‍ ഏരിയയിലെ ഗണേശ് ചന്ദ്ര അവന്യൂ ക്രോസിംഗ് മുതല്‍ മഹാത്മാഗാന്ധി റോഡ് ക്രോസിംഗ് വരെ നീണ്ടുകിടക്കുന്നതാണ്.
അതിരടയാളം: ഇന്ത്യന്‍ കോഫി ഹൗസ്, പ്രസിഡന്‍സി സര്‍വകലാശാല.
പ്രവര്‍ത്തന സമയം: തിങ്കള്‍-ശനി രാവിലെ 10:00 മുതല്‍ രാത്രി 8:00 വരെ. ഞായര്‍ ഒഴിവുദിനം.
തൊട്ടടുത്ത മെട്രോ സ്റ്റേഷന്‍: മഹാത്മാഗാന്ധി റോഡ് (1കി.മീറ്റര്‍ അകലെ)
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: സിയാല്‍ദഹ് (1.5 കി.മീറ്റര്‍ അകലെ)

ബഢാ ബസാര്‍
ഇത് മൊത്തവ്യാപാര വിപണിയാണെങ്കിലും അപൂര്‍വ സാധനങ്ങള്‍ വാങ്ങാനായി കൊല്‍ക്കത്തയിലെത്തുന്ന സന്ദര്‍ശകര്‍ ധാരാളമായി ഇവിടെ എത്താറുണ്ട്. ഇവിടം സന്ദര്‍ശിക്കാതെ വിവാഹ ഷോപ്പിംഗ് പൂര്‍ത്തിയാകുകയില്ലെന്നാണ് കരുതപ്പെടുന്നത്. ഇവിടത്തെ അടിസ്ഥാന നിയമം-എത്ര കൂടുതലായി സാധനം വാങ്ങുന്നുവോ അത്രയും വില കുറവായിരിക്കും.
വിലാസം: ബഢാ ബസാര്‍
അതിരടയാളം:മഹാത്മാഗാന്ധി റോഡ്
പ്രവര്‍ത്തന സമയം: തിങ്കള്‍-ശനി രാവിലെ 10:30 മുതല്‍ രാത്രി 8:00 വരെ. ഞായര്‍ ഒഴിവുദിനം.
തൊട്ടടുത്ത മെട്രോ സ്റ്റേഷന്‍: മഹാത്മാഗാന്ധി റോഡ് (1.1 കി.മീറ്റര്‍ അകലെ)
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: ഹൗറ ജംഗ്ഷന് ‍(1.7 കി.മീറ്റര്‍ അകലെ)

കൊല്‍ക്കത്തയിലെ മാളുകളില്‍ ചുറ്റല്‍
എയര്‍ കണ്ടീഷന്‍ ചെയ്ത, ആകര്‍ഷകമായ ബ്രാന്‍ഡഡ് ഷോപ്പുകളുള്ള നഗരത്തിലെ ആഢംബര മാളുകള്‍ പുതിയ തലമുറയ്ക്ക് പ്രിയമേറിയചയാകുന്നു. കൊല്‍ക്കത്തയിലെ പ്രമുഖ മാളുകള്‍ താഴെ കൊടുക്കുന്നു:
സിറ്റി സെന്‍റര്‍ മാള്‍, സാള്‍ട്ട് ലേക്ക്
സൗത്ത് സിറ്റി മാള്‍,യാദവ്യ്പൂര്‍
സിറ്റി സെന്‍റര്‍ 2 മാള്‍, രജര്‍ഹട്ട്
മണി സ്ക്വയര്‍,ഇ എം ബൈപാസ്
ആവണി റിവര്‍സൈഡ് മാള്‍, ഹൗറ

LEAVE A REPLY

Please enter your comment!
Please enter your name here