ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട 5 വൈന്‍ ടൂറിസം കേന്ദ്രങ്ങള്‍

0
1468

ഇന്ത്യ പതുക്കെ വൈന്‍ ഉല്‍പാദനരംഗത്ത് കഴിവ് തെളിയിച്ചുവരുകയാണ്.ഇപ്പോള്‍ത്തന്നെ 22 രാജ്യങ്ങളിലേക്ക് ഇന്ത്യ വൈന്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കശ്മീര്‍, പഞ്ചാബ്, ഗോവ, മഹാരാഷ്ട്ര,കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ വൈന്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ബാംഗ്ലൂരിലേയും നാസിക്കിലേയും പ്രകൃതിരമണീയങ്ങളായ വൈന്‍യാര്‍ഡുകള്‍ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. വൈന്‍ ടൂര്‍ എന്ന ആശയം ഇന്ത്യയില്‍ പുതിയതാണെങ്കിലും സുല ഫെസ്റ്റിവെല്‍ പോലുള്ള ആഘോഷങ്ങള്‍ ആളുകളെ ആകര്‍ഷിച്ചുവരുന്നു.

ഇന്ത്യയിലെ പ്രധാന വൈന്‍ ടൂറിസം കേന്ദ്രങ്ങളിലൂടെ

Wine tours in Nashik

നാസിക്ക്: നാസിക് “ഇന്ത്യയുടെ വൈന്‍ തലസ്ഥാനം” ആയാണ് അറിയപ്പെടുന്നത്. ഏറ്റവും ഗുണമേന്മയുള്ള വൈന്‍ ഉല്‍പാദിപ്പിക്കുന്ന 30 -ല്‍ ഏറെ വൈനറികള്‍ ഇവിടെയുണ്ട്. ഇവയില്‍ റിസോര്‍ട്ടുകളുമുണ്ട്! അതി രാവിലെ ഉണര്‍ന്നെഴുനേറ്റ് മഞ്ഞുപടര്‍ന്ന സഹ്യാദ്രി മലനിരകള്‍ ദര്‍ശിക്കാനുള്ള അവസരം ഇവിടെ ഒരുക്കിയിരിക്കുന്നു. സോമ വൈന്‍ വില്ലേജ് വൈന്‍യാര്‍ഡ്, സുല വൈന്‍യാര്‍ഡ്, മോയറ്റ്&ചന്ദന്‍, യോര്‍ക്ക് വൈന്‍യാര്‍ഡ് എന്നിവിടങ്ങളില്‍ രുചിമുറികളും റസ്റ്റോറന്‍റുകളും ഉണ്ട്.

Wine tourism in Igatpuri

ഇഗത്പുരി: ഇവിടത്തെ വല്ലോണ്‍ വൈന്‍യാര്‍ഡ് ഫ്രഞ്ച് സ്റ്റൈല്‍ വൈന്‍ ഉല്‍പാദിപ്പിക്കുന്ന ഒരു ബോട്ടിക് ആണ്. മനോഹരമായ ഭൂപ്രദേശവും ഹൃദ്യമായ കാഴ്ചകളും ഒരു വാരാന്ത്യ വിനോദയാത്രക്ക് ഏറ്റവും അനുയോജ്യമാകുന്നു. അവിടെ ഒരു ഹോട്ടലും തടകാത്തിനഭിമുഖമായ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ റസ്റ്റോറന്‍റും ഉണ്ട്.

Wine tourism in Baramati

ബാരാമതി: രോതിയിലെ ഫോര്‍സീസണ്‍സ് വൈനറി ബാരാമതിയിലെ എറ്റവും വലിയ ആകര്‍ഷണമാകുന്നു. പൂനെയില്‍നിന്നും ഏകദേശം 100 കിലോമീറ്രര്‍ അകലെയുള്ള ഈ വൈനറി ഒരു കുന്നിന്‍മുകളിലാണ് സ്ഥിതി ചെയ്യുന്നത്. അതിഥികല്‍ക്ക് താമസിക്കാനായി ഒരു ഫ്രഞ്ച് സ്റ്റൈല്‍ ഷാറ്റോ ഇവിടെഉണ്ട്.

Wine tourism in Akluj

അക്ലുജ്: മഹാരാഷ്ട്ര, സോലാപൂര്‍ ജില്ലയിലെ അക്ലുജ് വിശാലമായ ഫ്രാറ്റില്ലി വൈന്‍യാര്‍ഡുകള്‍ക്ക് പേഉകേട്തതാണ്. അവിടത്തെ പ്രശസ്തമായ ഇന്ത്യന്‍ വൈന്‍ ആയ ഫ്രാറ്റില്ലി സഞ്ചാരികളുടെ മനസ്സില്‍ ഒരു മധുരാനുഭൂതിയായി ഏറെക്കാലം തങ്ങിങ്ങിനില്‍ക്കും.

Wine tourism in Nandi Hills

നന്ദിഹില്‍സ്: സുന്ദരമായനന്ദി ഹില്‍സിനിടയില്‍ സ്ഥിതിചെയ്യുന്ന ഗ്രോവര്‍ വൈന്‍യാര്‍ഡുകള്‍ കര്‍ണാടകത്തിലെ വൈന്‍ വ്യവസായരംഗത്തെ ഏറ്റവും പ്രശസ്തമായ പേരുകളില്‍ ഒന്നാണ്. അവിടത്തെ വൈവിധ്യതയാര്‍ന്ന ഫ്രഞ്ച് വൈനുകള്‍ ഇന്ത്യയിലും പുറത്തും ഏറെ പ്രശംസ നേടിയവയാകുന്നു.

കുറിപ്പ്:
മൊബൈല്‍ കണക്ടിവിറ്റി മോശമാണ്.
സമീപത്തൊന്നും ഫാര്‍മസി ഇല്ലാത്തതിനാല്‍ അവശ്യമരുന്നുകള്‍ കൈയില്‍ കരുതുക.

LEAVE A REPLY

Please enter your comment!
Please enter your name here