ഗര്‍ഭിണികളുടെ ട്രെയിന്‍യാത്ര എത്രത്തോളം സുരക്ഷിതമാണ്?

0
2615

ദീര്‍ഘനേരം ഒരേ സ്ഥലത്ത് ഇരിക്കുക തുടങ്ങിയ അസൗകര്യങ്ങള്‍ കാരണം ഗര്‍ഭിണികള്‍ ട്രെയിന്‍ യാത്ര ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാല്‍ ഒഴിവാക്കാനാവാത്ത അവിചാരിതമായ ചില യാത്രകള്‍ വേണ്ടിവരാം. ഇന്നത്ഗ്തെ വേഗതയും തിരക്കും പിടിച്ച ജീവിതത്തില്‍ ഗര്‍ഭിണികള്‍ക്ക് പൂര്‍ണമായും യാത്ര ഒഴിവാക്കാനായി എന്ന് വരില്ല. ഗര്‍ഭിണികള്‍ ട്രെയിന്‍ യാത്ര ചെയ്യുന്നത് സംബന്ധിച്ച് ഞങ്ങള്‍ക്ക് ലഭിക്കുന്ന ചോദ്യങ്ങളുടെ എണ്ണം തന്നെ ഇതിന്‍റെ നല്ലൊര സൂചകമാകുന്നു. അതിനാല്‍ ഞങ്ങളുടെ വിശ്വസ്ത യാത്രികള്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരം നല്‍കുകയാണ്:

ഗര്‍ഭിണികളുടെ ട്രെയിന്‍യാത്ര എത്രത്തോളം സുരക്ഷിതമാണ്?
ഏത് ഗര്‍ഭിണിക്കും ഏറ്റവും സുരക്ഷിതമായ യാത്രാമാര്‍ഗമാകുന്നു ട്രെയിന്‍. റോഡ് യാത്രയില്‍ ബംപുകളും പെട്ടെന്നുള്ള വളവുകളും അപ്രതീക്ഷിതമായ മുന്നോട്ടുള്ള തള്ളിച്ചയും (വാഹനം ബ്രേക്ക് ഇടുമ്പോള്‍‍)ഉണ്ടാകാം. ചില വിമാനക്കമ്പനികള്‍ ഗര്‍ഭാവസ്ഥയുടെ ചില പ്രത്യേകഘട്ടങ്ങളിലുള്ളവരെ (ആരോഗ്യത്തിനുള്ള വിപല്‍സാധ്യത പരിഗണിച്ച്) യാത്രചെയ്യാന്‍ അനുവദിക്കുന്നില്ല. അതിനാല്‍ മന്ദവും ആവര്‍ത്തിതവുമായ ചലനത്തോടുകൂടിയ ട്രെയിനിലെ യാത്ര അമ്മയ്ക്കും ഗര്‍‍ഭസ്ഥശിശുവിനും ഒരുപോലെ ഗുണകരമാകുന്നു. എന്നാലും യാത്ര പുറപ്പെടുന്നതിനുമുമ്പ് നിങ്ങളുടെ ഡോക്‍ടറുമായി കൂടിയാലോചിക്കേണ്ടത് അനിവാര്യമാണ്.

ട്രെയിന്‍ യാത്രയില്‍ ഞാന്‍ ഏത് ക്ലാസ് തെരഞ്ഞെടുക്കണം?

Train travel during pregnancy
ഭര്‍ഭാവസ്ഥയുടെ വൈകിയ ഘട്ടങ്ങളില്‍ (6 മാസത്തിനുശേഷം) തള്ളലുകളോ പെട്ടെന്നുള്ള ചലനങ്ങളോ അമ്മയ്ക്കും ഗര്‍ഭസ്ഥശിശുവിനും ഗുണകരമല്ല. മാത്രമല്ല അമ്മയ്ക്ക് ശരീര ചലനത്തിന് സൗകര്യപ്രദമായ തുറസ്സായ സ്ഥലവും വേണം. ഇത്തരക്കാര്‍ക്ക് യാത്രചെയ്യാന്‍ ഏറ്റവും അനുയോജ്യം എസി 3 അല്ലെങ്കില്‍ 2 ടയര്‍ കോച്ചുകളാണ്. ഇതുകൊണ്ടാണ് ഗര്‍ഭിണികളോടൊത്തുള്ള യാത്ര നേരത്തെ ആസൂത്രണം ചെയ്യണമെന്ന് പറയുന്നത്.താഴെയുള്ള ബെര്‍ത്ത് ആണ് റിസര്‍വ് ചെയ്തിട്ടൂള്ളതെന്ന് ഉപ്പാക്കുക. എങ്കില്‍ ഗര്‍ഭിണിക്ക് മുകള്‍ ബെര്‍ത്തിലേക്ക് കയറിപ്പറ്റാന്‍ ആയാസപ്പെടേണ്ടതില്ല.

യാത്രയില്‍ ഞാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം?
ഇത്തരം യാത്രകളില്‍ ഭാരമുള്ള ലഗ്ഗേജുകള്‍ പൊക്കിയെടുക്കേണ്ടിവരുന്നത് ഒരു പ്രശ്നമാണ്. എന്നാല്‍ ഗര്‍ഭിണിയായ സ്ത്രീ ഇത്തരം യാത്രകളില്‍ ഒരു തരത്തിലുള്ള ഭാരവും എടുക്കരുത്. അവസാന നിമിഷത്തിലെ ധൃതിപ്പെടല്‍ ഒഴിവാക്കാന്‍ നിശ്ചിത സമയത്തിനുമുമ്പുതന്നെ സ്റ്റേഷനില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുക. ഗര്‍ഭിണിയുടെ ഓരോ ചുവടുവയ്പ്പും ശ്രദ്ധയോടെ വേണം,പ്രത്യേകിച്ചും തിരക്കേറിയ സ്റ്റേഷനുകളില്‍. ഗര്‍ഭിണി അധികമായി ശരീരം കുനിക്കുന്നില്ലെന്നും ഉറപ്പാക്കുക. ശരീരം കുനിയുമ്പോള്‍ വയറിന് മര്‍ദ്ദമുണ്ടാകുന്നത് ഗര്‍ഭസ്ഥശിശുവിന് നല്ലതല്ല.

യാത്രയില്‍ ഞാന്‍ എന്ത് ഭക്ഷണം കഴിക്കണം?

Tips-to-travel-during-Pregnancy_3
യാത്രയില്‍ കര്‍ശനമായ ഭക്ഷണ ക്രമം പാലിക്കേണ്ടത് അനിവാര്യമാകുന്നു. റെയില്‍വേ സ്റ്റാളുകളില്‍നിന്നോ കൊണ്ടുനടന്ന് വില്‍ക്കുന്നവരില്‍നിന്നോ ഭക്ഷണം എത്ര നല്ലതെന്ന് തോന്നിയാലും വാങ്ങിക്കഴിക്കരുത്. എപ്പോഴും പ്രമുഖരായ സേവനദാതാക്കളില്‍നിന്ന് ഭക്ഷണം ബുക്ക് ചെയ്യുക. മസാലയില്ലാത്ത, വീട്ടിലേതിനുതുല്യമായ ഭക്ഷണം ആവശ്യപ്പെടുക. ഇതൊന്നും ലഭ്യമല്ലെങ്കില്‍ പഴങ്ങള്‍ ‍(നേരത്തെ മുറിച്ചുവയ്ക്കാത്തവ) വാങ്ങിക്കഴിക്കാവുന്നതാണ്. നിര്‍ജലീകരണം ഒഴിവാക്കാനായി ശുദ്ധജലം കൈയില്‍ കരുതുകയോ പായ്ക്ക് വെള്ളം വാങ്ങുകയോ ചെയ്യക.

ഗര്‍ഭിണിയായിരിക്കെ ഞാന്‍ എന്തുകൊണ്ട് തനിച്ച് സഞ്ചരിക്കരുത്?
ഗര്‍ഭാവസ്ഥയുടെ അവസാനഘട്ടങ്ങളില്‍ അപ്രതീക്ഷിതമായ പല ആരോഗ്യപ്രശ്നങ്ങളും ഉയര്‍ന്നുവരാം. അതിനാല്‍ ഗര്‍ഭിണികളോടൊപ്പം യാത്രയില്‍ ഒരാളെങ്കിലും കൂട്ടിനുണ്ടാകണം. ലഗ്ഗേജ് എടുക്കാനും വാഷ്റൂമിലേക്ക് കൊണ്ടുപോകാനും ഗര്‍ഭിണിക്ക് ഒരു സഹായി എപ്പോഴും അനിവാര്യമാണ്. ഇത്തരം യാത്രകളില്‍ മതിയായ വിശ്രമം എടുക്കുന്നുവെന്നും ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യുന്നില്ലെന്നും ഉറപ്പാക്കേണ്ടത് ഗര്‍ഭിണിയുടെ ഉത്തരവാദിത്തമാണ്.

മറ്റ് സൂചനാനിര്‍ദ്ദേശങ്ങള്‍

Tips-to-travel-during-Pregnancy_4

  • സൗകര്യപ്രദമായ ശരീരനിലയില്‍ ഗര്‍ഭിണിയെ ഇരുത്തണം.
  • ദീര്‍ഘദൂരയാത്ര ചെയ്യുമ്പോള്‍ ഒരേ ശരീരനിലയില്‍ ഏറെ നേരം ഇരിക്കരുത്. സാധ്യമാകുന്ന സമയങ്ങളില്‍ കിടക്കുക.
  • ട്രെയിന്‍ കംപാര്‍ട്ട്മെന്‍റിനുള്ളില്‍ ഇടയ്ക്കിടെ ചെറുതായി നടക്കുക. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കും.
  • എല്ലായ്പ്പോഴും ഡോക്ടര്‍ നിര്‍ദ്ദേശിച്ച അവിവാര്യ മരുന്നുകള്‍ കൈയില്‍ കരുതുക. എളുപ്പം ലഭിക്കാവുന്ന വിധം അവ ഒരു ബാഗില്‍ സൂക്ഷിക്കുക.

യാത്ര തികച്ചും അനായാസമാക്കുക
യാത്രചെയ്യുമ്പോള്‍ എല്ലാ മാനസികസംഘര്‍ഷവും മാറ്റിവയ്ക്കുക. കുഞ്ഞിനോടൊപ്പമുള്ള ആദ്യയാത്ര അനായാസവും ആസ്വാദ്യവുമാക്കുക. മനഃശാന്തി നല്‍കുന്ന സംഗീതം ശ്രവിച്ച് വിശ്രമിക്കുക. യാത്രക്കിടയില്‍ കൊറിയ്ക്കാനായി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചോക്ലേറ്റുകളും സ്നാക്കുകളും കൈയില്‍ കരുതുക.

LEAVE A REPLY

Please enter your comment!
Please enter your name here