5 അപൂർവ്വമായ ഇന്ത്യൻ വിപണികൾ

0
391
നിങ്ങൾക്കു ചുറ്റും കാണുന്ന എല്ലാ വസ്തുക്കളും വാങ്ങിക്കൂട്ടാനുളള അടക്കാനാകാത്ത ആഗ്രഹമാണ് ഇന്ത്യൻ മാർക്കറ്റിന്റെ മാജിക്കുകളിൽ ഒന്ന്. മനസിനെ ആകർഷിക്കുന്ന ഉത്പന്നങ്ങളുടെ നിര എല്ലാം വാങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. എല്ലാം വാങ്ങിക്കൂട്ടാനുള്ള മനസിന്റെ ആഗ്രഹത്തെ ഉണർത്തുന്ന രീതിയിലാണ് വിപണിയെക്കുറിച്ചുള്ള ശ്രുതിയും ജനസംസാരവും. സാധാരണ വിപണികളിൽ നിന്ന് വ്യത്യസ്തമായി ചില പ്രത്യേകതയുള്ള വിപണികളാണ് താഴെ കൊടുത്തിരിക്കുന്നത്.
Ima Keithel market
ഇമാ കെയ്തൽ, മണിപ്പൂർ: 150 വർഷത്തോളം പഴക്കമുള്ള ഈ വിപണി ഇംഫാലിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. 5000 ത്തിലധികം വനിത കച്ചവടക്കാരുള്ള ഇത,് എല്ലാവരും സ്ത്രീകളായ ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ്. നല്ല പച്ചക്കറികൾ, പഴങ്ങൾ, അവശ്യസാധനങ്ങൾ എന്നിവയെ കൂടാതെ ഇമാ കെയ്തൽ കൗതുകവസ്തുക്കൾക്കും വടക്കുകിഴക്കൻ വസ്ത്രകടകൾക്കും പേരുകേട്ടതാണ്. 
Jonbeel Market
ജോൻബീൽ മാർക്കറ്റ്, അസം: തീർച്ചയായും ബാർട്ടർ സംവിധാനം നിലവിലുളള അപൂർവങ്ങളിൽ അപൂർവമായ വിപണിയായിരിക്കും ഇത്. ജോൻബീലിലെ(മൊറിഗാവൂൺ ജില്ലയിലെ ജാഗിറോഡിന് സമീപം) ദയാങ്ക്ബൽഗുരിയിൽ മാഗ് ബിഹു ആഴ്ചയിൽ മൂന്നുദിവസം മാത്രമേ ഈ വിപണി പ്രവർത്തിക്കുന്നുള്ളൂ. സമീപത്തുള്ള ഗോത്ര വിഭാഗങ്ങളിലെ ആളുകൾ തങ്ങളുടെ കൈവശമുള്ള ധാന്യങ്ങളും വളർത്തുമൃഗങ്ങളും മത്സ്യങ്ങളുമായി ചന്തയിലെത്തുന്നു. നിങ്ങൾ എന്തെങ്കിലും വാങ്ങുകയാണെങ്കിൽ അതിനു തുല്യമായത് നിങ്ങളുടെ കൈവശമുള്ള വസ്തുക്കളിൽ നിന്ന് നൽകണം.
Floating Market
കശ്മീരിലെ ഒഴുകുന്ന വിപണി: തടികൊണ്ട് നിർമ്മിച്ച ഷിക്കാരാസ് ബോട്ടുകളിൽ വിൽക്കപ്പെടുന്ന പഴങ്ങളും പച്ചക്കറികളും ദാൽ നദിയുടെ തീരങ്ങളിൽ കൃഷി ചെയ്യുന്നതും വിപണിയിൽ കച്ചവടം തുടങ്ങുന്നതിന് രണ്ടുമണിക്കൂർ മുമ്പ് വിളവെടുക്കുന്നതുമാണെന്ന് ഗ്രാമവാസികൾ പറയുന്നു. ദിവസവും രാവിലെ അഞ്ചുമുതൽ ഏഴുവരെ ഇവിടെ നിന്ന് നിങ്ങൾക്ക് നല്ല പച്ചക്കറികൾ ലഭിക്കും.
Attar Market
അത്തർ വിപണി, ഉത്തർപ്രദേശ്: സുഗന്ധദ്രവ്യങ്ങളും, പനിനീരും, സാമ്പ്രാണിയും ഉയർന്ന ഗുണനിലവാരവുമുളള അത്തറുമാണ് ഈ വിപണിയിലെ പ്രത്യേകത. സുഗന്ധദ്രവ്യങ്ങൾ വിൽക്കുന്ന 650 തിലേറെ കടകൾ ഈ വിപണിയിൽ ഉണ്ട്.
Sonepur Cattle Market
സോനേപൂർ കന്നുകാലിചന്ത, ബിഹാർ: ഗംഗാനദിയുടെ കരയിൽ നവംബർ മാസത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിപണനമേള നടക്കുന്ന ചന്തയാണിത്. എല്ലാ ഇനത്തിലുമുള്ള നായകൾ കാളകൾ, കഴുതകൾ, ചെറുകുതിരകൾ, പേർഷ്യൻ കുതിരകൾ, മുയലുകൾ, ആനകൾ, ആടുകൾ, പക്ഷികൾ എ്ന്നിവയെല്ലാം ഇവിടെ നിന്ന് വാങ്ങാം.

LEAVE A REPLY

Please enter your comment!
Please enter your name here