കൊച്ചിയിലെ 5 പൈതൃക ഭക്ഷണശാലകള്‍

2
3312

ചൈനീസ്, ഇറ്റാലിയന്‍, നോര്‍ത്ത് ഇന്ത്യന്‍, തനത് കേരള ഭക്ഷണം തുടങ്ങിയ ഭക്ഷണ വൈവിധ്യങ്ങള്‍ കൊച്ചിയിലുണ്ട്. രുചികരമായ ഭക്ഷണം വിളമ്പുന്ന കാലപ്പഴക്കം ചെന്ന കൊച്ചിയിലെ റസ്റ്ററന്റുകള്‍ തേടി ഈ നഗരത്തിന്റെ മുക്കിലും മൂലയിലും ഞങ്ങള്‍ ഒരു യാത്ര നടത്തി. പല ദശാബ്ദങ്ങളായി ഇന്നും കൊച്ചിയുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ ഏതാനും ചില റസ്റ്ററന്റുകള്‍ ഇതാ.. ചൈനീസ്, ഇറ്റാലിയന്‍, നോര്‍ത്ത് ഇന്ത്യന്‍, തനത് കേരള ഭക്ഷണം തുടങ്ങിയ ഭക്ഷണ വൈവിധ്യങ്ങള്‍ കൊച്ചിയിലുണ്ട്. രുചികരമായ ഭക്ഷണം വിളമ്പുന്ന കാലപ്പഴക്കം ചെന്ന കൊച്ചിയിലെ റസ്റ്ററന്റുകള്‍ തേടി ഈ നഗരത്തിന്റെ മുക്കിലും മൂലയിലും ഞങ്ങള്‍ ഒരു യാത്ര നടത്തി. പല ദശാബ്ദങ്ങളായി ഇന്നും കൊച്ചിയുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ ഏതാനും ചില റസ്റ്ററന്റുകള്‍ ഇതാ..

Bharath Coffee House

ഭാരത് കോഫി ഹൗസ്: കോഫി ഹൗസ് സ്ഥാപിച്ചത് എന്നാണെന്ന് കൃത്യമായി ചോദിച്ചാല്‍ ഉത്തരം അജ്ഞാതമാണ്. പക്ഷേ ഭാരത് കോഫി ഹൗസിലെ ലൂയിസ് ഹാളിലെ ലോഹഫലകം നല്‍കുന്ന സൂചനപ്രകാരം ഒന്നാം ലോകമഹായുദ്ധകാലത്താണ്റ സ്റ്ററന്റ് സ്ഥാപിച്ചതെന്നു മനസിലാക്കാം. ഇഡ്‌ലി, ദോശ. ചപ്പാത്തി, പൂരി തുടങ്ങിയ സൗത്ത് ഇന്ത്യന്‍ വെജിറ്റേറിയന്‍ വിഭവങ്ങളും സമൂസ പോലുള്ള രുചികരമായ നോര്‍ത്ത് ഇന്ത്യന്‍ ചെറുകടികളും ഇവിടെ ലഭിക്കും. കേരളത്തിന്റെ സ്വന്തം അടയും ഇവിടെ കിട്ടും.

എറണാകുളം ജംക്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് – 3 കിമി ദൂരം

Hotel Kayikkas

ഹോട്ടല്‍ കായിക്കാസ്: ചിക്കന്‍ ബിരിയാണിക്ക്പ്ര ശസ്തമായ നഗരത്തിലെ ഏറ്റവും പുരാതന നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലാണിത്. ചെറുനഗരങ്ങളിലും അവര്‍ക്ക്ഔ ട്ട്‌ലെറ്റുകളുണ്ടെങ്കിലും പ്രധാന ശാഖ മട്ടാഞ്ചേരിയിലാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം ലഭിച്ച് ഉടന്‍ തന്നെ ചെറിയൊരു കടയായി തുടങ്ങിയ റസ്റ്ററന്റ് പിന്നീട് വലിയ പ്രശസ്തി കൈവരിക്കുകയായിരുന്നുവെന്ന് കൊച്ചിയിലെ പഴമക്കാര്‍ പറയുന്നു. നിരവധി പേരെ ഈ റസ്റ്ററന്റിലേക്കാ ആകര്‍ഷിക്കുന്ന ബിരിയാണിയുടെ രഹസ്യ ചേരുവ ഇതുവരെ ആര്‍ക്കും ശരിക്കും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

എറണാകുളം ജംക്ഷന്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്ന്് 11 കിമി ദൂരം.

Bharat Hotel

ഭാരത് ഹോട്ടല്‍ (ബിടിഎച്ച്): 1964 ല്‍ സ്ഥാപിതമായ ഈ റസ്റ്ററന്റ് നഗരത്തിന്റെ സാംസ്‌കാരിക പൈതൃകമായി മാറിയിരിക്കുന്നു. കൊച്ചി കായലിന്റെ തീരത്ത് സുഭാഷ് പാര്‍ക്കിനു സമീപത്തായാണ് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. രാജകീയ പ്രൗഢി നിറഞ്ഞ അന്തരീക്ഷത്തിനും സേവനങ്ങള്‍ക്കും പുറമേ ഉയര്‍ന്ന നിലവാരമുള്ള വെജിറ്റേറ്റിയന്‍ വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. വെജിറ്റേറിയന്‍ ഡിഷുകള്‍ക്കു പുറമേ കോക്ക്‌ടെയ്ല്‍സ്, ചായ, ബോംബെ ചാട്ട് തുടങ്ങിയ വിഭവങ്ങളും രുചികരമാണ്. ഒരു മലയാള സിനിമ താരത്തെയോ രാഷ്ട്രീയ പ്രവര്‍ത്തകനെയോ ഇവിടെ നിങ്ങള്‍ അവിചാരിതമായി കണ്ടുമുട്ടിയേക്കാം.

എറണാകുളം റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് 8 കിമി ദൂരം

Hotel Colombo

ഹോട്ടല്‍ കൊളംബോ: ഈ റസ്റ്ററന്റിന്റെ പേരിനുള്ള ശ്രീലങ്കന്‍ ബന്ധത്തെപ്പറ്റി ആര്‍ക്കും വലിയ അറിവില്ല. പക്ഷേ 1952 ല്‍ സിലോണില്‍ നിന്നുള്ള കുടിയേറ്റക്കാരനാണ് ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കാന്‍ സാധ്യതയെന്ന് പ്രദേശവാസികള്‍ പറയുന്നു. പുതുലമുറയ്ക്ക് പരമ്പരാഗത രുചി എന്ന ബോര്‍ഡാണ് റസ്റ്ററന്റിനു മുന്നിലുള്ളത്. അതായത് ആധുനികതയുടെ സ്പര്‍ശമേറ്റ പരമ്പരാഗത മലയാളി വിഭവങ്ങള്‍ ഇവിടെ ലഭിക്കുമെന്നര്‍ഥം. ഇവിടുത്തെ മീന്‍ കറി, ഷവര്‍മ്മ, കെബാബ്, അറേബ്യന്‍ വിഭവങ്ങള്‍ തുടങ്ങിയ വിഭവങ്ങള്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ടതാണ്.

എറണാകുളം ജംക്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് 2 കിമി ദൂരം.

Grand Hotel

ഗ്രാന്‍ഡ് ഹോട്ടല്‍: 1963 ല്‍ സ്ഥാപിച്ച ഈ റസ്റ്ററന്റില്‍ വ്യത്യസ്തങ്ങളായ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ലഭിക്കും. മീന്‍ കറി പോലുള്ള പരമ്പരാഗത കേരള വിഭവങ്ങള്‍ മുതല്‍ സിറിയന്‍, മുഗളായ് ഡിഷുകള്‍ വരെ ഇവിടെ ലഭ്യമാണ്. കരിമീന്‍ പൊള്ളിച്ചത്, ക്രീം കാരമല്‍, മീന്‍ ബിരിയാണി, നാടന്‍ സദ്യ തുടങ്ങിയവ ഈ ഹോട്ടലില്‍ നിന്ന് തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ചില വിഭവങ്ങളാണ്.

എറണാകുളം ജംക്ഷനില്‍ നിന്ന് 700 മി ദൂരം

2 COMMENTS

  1. എറണാകുളം നോര്‍ത്തില്‍ നിന്നും 4 കിലോമീറ്ററും സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും
    1.4 കിലോമീറ്ററുമാണ് ബിടിഎച്ചിലേക്ക ദൂരം. നിങ്ങളുടെ റിപ്പോര്‍ട്ടര്‍ അത് ഇരട്ടിയാക്കി 8 കിലോമീറ്ററാക്കിയതെങ്ങനെയാണ്‌?

LEAVE A REPLY

Please enter your comment!
Please enter your name here