ചെറു യൂറോപ്പ് കോളനിക്കാലത്തു നിന്നുള്ള ഹൂഗ്ലിയുടെ പൈതൃകം

0
891

ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ വാസ്‌കോ ഡ ഗാമ കാലുകുത്തി നൂറുവർഷങ്ങൾക്കു ശേഷം ഇന്നത്തെ ഹൂഗ്ലി ജില്ലയിലെ ഹൂഗ്ലി നദീ തീരങ്ങളിൽ യൂറോപ്യൻ അധിനിവേശം വ്യാപകമായി. വൻ കിട കെട്ടിടങ്ങൾ നിർമ്മിക്കുകയും പ്രദേശിക ഭാഷയും ഭക്ഷണവും തങ്ങളുടേതായ ശൈലിയിൽ ഉപയോഗിച്ചുവരികയും ചെയ്തിരുന്നു.

ബംഗാളിലെ യൂറോപ്യൻ ചരിത്രത്തിലേക്ക് സഞ്ചരിക്കാം

Portuguese remnants in Bandel

ബൻഡേലിലെ പോർച്ചുഗീസ് അവശേഷിപ്പുകൾ

  • പോർച്ചുഗീസിന്റെ ശക്തമായ പിടിമുറുക്കൽ ബംഗാളിൽ ആദ്യമായി അധിനിവേശം നടത്തിയ യൂറോപ്പുകാർ പോർച്ചുഗീസുകാരായിരുന്നു. ബംഗാളിൽ ആദ്യ ക്രിസ്ത്യൻ പള്ളി നിർമ്മിച്ചതും അവർ തന്നെ. ബൻഡേലിലെ ഈ ചരിത്ര പ്രസിദ്ധമായ പള്ളി വിവിധ മതവിഭാഗത്തിൽപ്പെട്ടവർ സന്ദർശിക്കാനെത്താറുണ്ട്. ബംഗാളിലെ പോർച്ചുഗീസ് ഭക്ഷണത്തിന്റെ അവസാന അടയാളങ്ങളാണ് ബൻഡേൽ ചീസ് അഥവ പാൽക്കട്ടി.

Dutch remnants in Chinsurah

ചിൻസുറയിലെ ഡച്ച് ശേഷിപ്പുകൾ

  • ഡച്ച് പാരമ്പര്യത്തിന്റെ ശേഷിപ്പുകൾ സമ്പന്നമായ ഡച്ച് വ്യാപാര തുറമുഖമായിരുന്നു ഒരിക്കൽ ചിൻസുറ. എഡ്‌വേർഡ് ഏഴാമന്റെ ഓർമ്മയ്ക്കായി ബ്രിട്ടീഷുകാർ നിർമ്മിച്ച ക്ലോക്ക് ടവർ, ഡച്ച് സെമിത്തേരി, സൂസന അന്ന മറീനയുടെ ശവകുടീരം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

Danish remnants in Serampore

സെറാംപൂറിലെ ഡാനിഷ് ശേഷിപ്പുകൾ

  • ഡാനിഷ് മനോഹാരിത:  സെറാംപൂർ കോളേജ്, നിർമ്മാണം 1818, ഡാനിഷ് സെറാംബൂറിന്റെ മുഴുവൻ പ്രതാപവും വിളിച്ചോതുന്ന മുഖഭാവത്തോടെ സെറാംപൂർ കോളേജ് ഇവിടെ നിലനിൽക്കുന്നു. ഡാനിഷ് കാലഘട്ടത്തിലെ രണ്ട് ശ്മശാനങ്ങളും ഇവിടെയുണ്ടായിരുന്നു.

Chandannagore strand

  • ഫ്രാൻസിന്റെയും സാന്നിധ്യം: ഫ്രഞ്ച് പൈതൃകത്തെ വിവരിക്കുന്ന പലതും ചന്താനഗറിൽ ഇപ്പോഴും ഉണ്ട്. ഇവിടുത്തെ സ്‌കൂളുകളിൽ ഫ്രഞ്ചടക്കം മൂന്ന് ഭാഷകളും പഠിപ്പിക്കുന്നു. നന്ദുലാൽ ക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. ഹൂഗ്ലി നദിക്കടുത്തുള്ള കോളനി കാലത്തെ സൗധങ്ങൾ അതിമനോഹരമായ സൃഷ്ടികളായി ഇപ്പോഴും നിലനിൽക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here