വിരലൂട്ടാൻ പ്രേരിപ്പിക്കുന്ന കൊൽക്കൊത്തയുടെ പരമ്പരാഗത ഭക്ഷണശാലകൾ

0
933

ആഹ്ലാദത്തിന്റെ നഗരമായ കൊൽക്കൊത്തയെ ഭക്ഷണത്തിന്റെ നഗരമെന്നും വിശേഷിപ്പിക്കാം. വ്യത്യസ്തവും സ്വാദിഷ്ടവുമായ ഭക്ഷണം, ആഹാരപ്രേമികളെ ഇവിടേക്ക് ആകർഷിക്കുന്നു. നിങ്ങൾ കൊൽക്കൊത്ത സന്ദർശിക്കുന്നുവെങ്കിൽ അല്ലെങ്കിൽ സന്ദർശിക്കാനിരിക്കുന്നുവെങ്കിൽ ഇതാ നിങ്ങൾക്ക് സന്ദർശിക്കാവുന്ന ചില പ്രധാന കേന്ദ്രങ്ങൾ.

blog-post-for_-heritage-eateries-in-kolkata_5

പ്രാതൽ പുടിറാമിൽ: കോളേജ് സ്ട്രീറ്റി(സൂര്യ സെൻ സ്ട്രീറ്റ്)ലെ 150 വർഷം പഴക്കമുള്ള സ്വീറ്റ്മീറ്റ് ഷോപ്പാണ് പുടിറാം. പരമ്പരാഗത ബംഗാളി പ്രാതലായ കൊച്ചുരി, ഉരുളക്കിഴങ്ങ് കറി, ചോളർ പരിപ്പ് എന്നിവയ്ക്ക് പ്രശസ്തമാണ് പുടിറാം. രാവിലെ ഒമ്പതു മണിക്ക് മുമ്പു തന്നെ തീർന്നു പോകുന്ന ജലേബികളും രുചിക്കാൻ മറക്കാതിരിക്കുക. എംജി  ഡ് മെട്രോ സ്റ്റേഷനിൽ നിന്നും വിളിപ്പാടകലെയാണ് പുടിറാം.

blog-post-for_-heritage-eateries-in-kolkata-_4

പാരമൗണ്ട് ഷെർബത്‌സ്: 1918ൽ സ്ഥാപിതമായ പാരമൗണ്ട്, കോളേജ് ചത്വരത്തിന് തൊട്ടെതിർവശത്തമാണ്. ആസ്വാദ്യമായ പാനീയങ്ങളാൽ പ്രസക്തം. രാഷ്ട്രീയക്കാർ, സ്വാതന്ത്ര്യസമര സേനാനികൾ, സുവർണകാലഘട്ടത്തിലെ ചലച്ചിത്രതാരങ്ങൾ തുടങ്ങി നാനാതുറകളിലെ നിരവധി പ്രമുഖരമാണ് പാരമൗണ്ട് സന്ദർശിച്ചിട്ടുള്ളത്. കൊക്കോ മലായ്, ദാബ് ഷെർബത്, മാംഗോ മലായി, റോസ് സിറപ്പ്, ടാമരിൻഡ് സിറപ്പ് എന്നിവയാണ് ഇവിടത്തെ പ്രശസ്തമായ പാനീയങ്ങൾ.

യങ് ബംഗാൾ ഹോട്ടലിൽ ബംഗാളി ഊണ്: 87 വർഷം പഴക്കമുള്ള ഈ ഹോട്ടലിൽ നിന്നും നിങ്ങൾക്ക് പരമ്പരാഗത ബംഗാളി ഭക്ഷണം കഴിക്കാം. കിഡ്ഡർപൂരിൽ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിൽ മീൻകറിയും പച്ചക്കറികളും ചോറിനൊപ്പം വിളമ്പുന്നത് തീർച്ചയായും പരീക്ഷിക്കേണ്ടത് തന്നെ.

blog-post-for_-heritage-eateries-in-kolkata_1

അമീനിയയിലെ രുചികരമായ ബിരിയാണി: നഗരകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന അമീനിയ മുഗൾ വിഭവങ്ങൾക്ക് പ്രശസ്തമാണ്. ചിക്കൻ രെസാല അല്ലെങ്കിൽ ചിക്കൻ ചാപ്‌സിനൊപ്പം ബിരിയാണി ഓർഡർ ചെയ്യൂ. വിരൽ നക്കാൻ പ്രേരിപ്പിക്കുന്ന രുചി അനുഭവിച്ചറിയാം. ഭക്ഷണത്തിന് ശേഷം ഫിർനി രുചിക്കാനും മറക്കാതിരിക്കുക.

blog-post-for_-heritage-eateries-in-kolkata_3

മിത്ര കഫേയിലെ ലഘുപലഹാരങ്ങൾ: ശോഭ ബസാർ മെട്രോ സ്റ്റേഷന് എതിർവശത്തുള്ള മിത്ര കഫേയിലെ കോബിരാജിസ് (മട്ടൺ, ചിക്കൻ, ഫിഷ്) തീർച്ചയായും കഴിക്കേണ്ടത് തന്നെ. ആഴത്തിൽ വറുത്തു കോരിയ മാംസത്തിൽ മുട്ടവെള്ളയുടെ ആവരണം തീർത്തതാണ് കോബിരാജി. ഇതിന് പുറമെ ഫിഷ് ഡയമണ്ട് ഫ്രൈ, ഫൗൾ കട്‌ലറ്റ്, ഡിമർ ഡെവിൾ (പ്രത്യേക ഫില്ലിങോടു കൂടിയ ഡീപ് ഫ്രൈഡ് മുട്ട), ബ്രെയിൻ ചോപ് എന്നിവയും കഴിക്കാതിരിക്കരുത്.

blog-post-for_-heritage-eateries-in-kolkata_2

ഗോൾബാരിയിലെ കോഷ മട്ടൺ: ഈ പേരു തന്നെ ബംഗാളികളുടെ വായിൽ വെള്ളം നിറയ്ക്കും. ബംഗാളി പാചകരീതിയ്ക്ക് സമാനമായി തയാറാക്കിയതാണ് മട്ടൺ കോഷയും റോട്ടിയും, അതേസമയം അത്യധികം രുചിയോടെ. ഒരു മുറി മാത്രമുള്ള, ഏറെ അലങ്കാരങ്ങളില്ലാത്ത ഈ റസ്റ്റോറന്റ് ശ്യാംബസാർ മെട്രോ സ്റ്റേഷന് തൊട്ടടുത്താണ്. കഴിഞ്ഞ മൂന്നു തലമുറയായി അറോറ കുടുംബമാണ് ഗോൾബാരിയുടെ നടത്തിപ്പുകാർ. കോഷ മാംഗ്‌ഷോ (മട്ടൺ)യിൽ അവർ ചേർക്കുന്ന, വിരൽ നക്കാൻ പ്രേരിപ്പിക്കുന്ന രഹസ്യചേരുവയെന്തെന്ന് ആർക്കും അറിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here