ഡ്യൂള്‍: ഇതിഹാസങ്ങളും ചരിത്രവും ആഴത്തില്‍ വേരൂന്നിയ സ്ഥലം

0
1165

കൊല്‍ക്കത്ത, ഡാര്‍ജീലിംഗ്, ശാന്തിനികേതന്‍, ദിഘ എന്നീ നാലു സ്ഥലങ്ങളാണ് പശ്ചിമ ബംഗാളില്‍ അവധിക്കാലം ചെലവഴിക്കാന്‍ ആലോചിക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരിക. ബംഗാളികളുടെ വിജയ ചരിത്രം പറയുന്ന, ഗ്രാമീണ ഭംഗി നിറയുന്ന മുഴുവന്‍ കുടുംബത്തിനും രസകരമായ കാഴ്ചാനുഭവങ്ങള്‍ നല്‍കുന്ന നിരവധി സ്ഥലങ്ങളാണ് സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമുള്ളത്. നഗരത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള ഡ്യൂള്‍ അത്തരമൊരു സ്ഥലമാണ്. അതുകൊണ്ട് ഇന്നു തന്നെ ഡ്യൂളിന്റെ ആകര്‍ഷക ഭംഗി ആസ്വദിക്കൂ.

ടെറാക്കോട്ട ക്ഷേത്രങ്ങള്‍
Ichai Ghosh Temple
500 വര്‍ഷം പഴക്കമുള്ളവയാണ് ഇവിടുത്തെ ടവര്‍ മാതൃകയിലുള്ള 50അടി ഉയരമുള്ള ക്ഷേത്രങ്ങള്‍. ഇല്ലാംബസാറിനു സമീപത്തുള്ള ഘുരിഷ ഗ്രാമത്തിലെ രഘുനാഥജിയുടെ ചര്‍ച്ചല ക്ഷേത്രം ഒരിക്കലും കാണാതെ പോകരുത്. 1633 ല്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തില്‍ ശ്രീരാമനെയാണ് ആരാധിക്കുന്നത്.
കവി ജയദേവന്റെ ഭവനം
Joydev Kenduli
ജയദേവ് കെണ്ഡുലിയാണ് കവി ജയദേവന്റെ ജന്മ സ്ഥലം. രാധയുടെയും കൃഷ്ണന്റെയും പ്രേമകഥ പറയുന്ന സംസ്‌കൃത മഹാകാവ്യം ഗീതാ ഗോവിന്ദത്തിന്റെ രചയിതാവാണ് അദ്ദേഹം.
അജയ് നദീതടങ്ങള്‍
Ajay River
പ്രകൃതി സ്‌നേഹികള്‍ക്ക് അനുയോജ്യമായ സ്ഥലമാണ് അജയ് നദീ തടം. അപകടകരമായ മറഞ്ഞിരിക്കുന്ന മണല്‍ക്കുഴികള്‍ ചില ഭാഗങ്ങളിലുണ്ട്. അതിനാല്‍ പ്രദേശവാസികളോട് നിര്‍ദേശം സ്വീകരിച്ചുവേണം മുന്നോട്ട് നീങ്ങാന്‍. നദി ആഴമേറിയതല്ലെങ്കിലും ചില സമയങ്ങളില്‍ ശക്തമായ അടിയൊഴുക്കുണ്ടാകാറുണ്ട്. നദീതടം മണല്‍ നിറഞ്ഞിരിക്കുന്നതിനാല്‍ യഥാര്‍ഥ പുഴ കാണാന്‍ കുറച്ചു ദൂരം നടക്കേണ്ടി വരും.
നാടോടി ഗാനമേള (ബാവുല്‍ മേള)
Baul Mela
ജനുവരി മധ്യത്തോടെ മകര സംക്രാന്തി സമയത്താണ് ബാവുല്‍ മേള നടക്കുക. ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബാവുല്‍ ഗായകര്‍ മേളയിലെത്തും. മൂന്നു ദിവസമാണ് മേള നടക്കുക. മേളയുടെ സമയത്ത് അജയ് നദിയില്‍ പുണ്യ സ്‌നാനം നടത്തുന്ന നിരവധി പേരെ ഈ സമയത്ത് കാണാം.
ഗര്‍ വനങ്ങള്‍
Garh Forests
പ്രകൃതി സ്‌നേഹികളുടെ ഇഷ്ട കേന്ദ്രമാണ് ഗര്‍ വനങ്ങള്‍. ഇവിടുത്തെ ശ്യാമരൂപ ക്ഷേത്രം സന്ദര്‍ശിക്കാന്‍ മറക്കരുത്. ആദ്യത്തെ ക്ഷേത്രത്തിന് ആയിരത്തലധികം വര്‍ഷം പഴക്കമുണ്ട്. ഇപ്പോഴുള്ളത് ബുര്‍ദ്‌വാന്‍ രാജകുടുംബം നിര്‍മ്മിച്ചതാണ്.
സന്ദര്‍ശിക്കേണ്ടത് എപ്പോള്‍? 
ഡ്യൂള്‍ വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാമെങ്കിലും മഞ്ഞുകാലമാണ് ഏറ്റവും നല്ലത്.
ഡ്യൂളില്‍ എങ്ങനെയെത്താം?
ബോല്‍പൂര്‍ ശാന്തിനികേതന്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഏറ്റവും എളുപ്പം. വിനോദ സഞ്ചാരികള്‍ക്ക് നിരവധി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ള ദുര്‍ഗാപൂര്‍ റെയില്‍വേസ്റ്റേഷനിലിറങ്ങിയും ഇവിടെയെത്താം.
അതുകൊണ്ട് നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആഘോഷിക്കാനാഗ്രഹിക്കുമ്പോള്‍ ഡ്യൂളിലേക്ക് യാത്രയ്ക്ക് തയാറാകുക.
Originally written by Chaitali Das. Read here.

LEAVE A REPLY

Please enter your comment!
Please enter your name here