നിങ്ങളുടെ ദീര്‍ഘവാരാന്ത്യങ്ങളെ സുഗന്ധപൂരിതമാക്കാനുള്ള സ്ഥലങ്ങള്‍

0
1024

ഒരു വാരാന്ത്യം സുഖപ്രദമായി ചെലവിടാന്‍ എവിടെപ്പോകണമെന്ന ആശയക്കുഴപ്പം ഉണ്ടോ? നിങ്ങളുടെ നഗരത്തിന് തൊട്ടടുത്തുതന്നെ വേഗത്തില്‍ ചെന്നെത്താവുന്ന നിരവധി സ്ഥലങ്ങള്‍ ഉണ്ടെന്നിരിക്കേ എന്തിന് ആശങ്കപ്പെടണം! അതിനാല്‍ താഴെകൊടുത്തവയില്‍ ഒന്ന് തെരഞ്ഞെടുക്കൂ,ബാഗുകള്‍ പാക്ക് ചെയ്യൂ, യാത്രപുറപ്പെടൂ.

ദല്‍ഹി

സാംഗ്ല താഴ്വര

Sangla Valley
കിന്നൗര്‍ ജില്ലയിലാണ് നയനമനോഹരമായ ഈ താഴ്വര സ്ഥിതിചെയ്യുന്നത്. ഈ നിഗൂഢ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ ഷിംല താവളമാക്കി പുറപ്പെടണം. ഷിംലയില്‍നിന്നും ഇവിടേക്ക് ബസ്സുകളും സ്വകാര്യ കാറുകളും ഇഷ്ടം പോലെ ലഭിക്കും. അവിടവിടെ പുള്ളികുത്തിയ ഗ്രാമങ്ങളോടുകൂടിയ ഈ മനോഹര താഴ്വരയില്‍ ഓര്‍ച്ചാഡുകളൂം നിബിഢവനങ്ങളും മഞ്ഞുപുതച്ച മലനിരകളും അപൂര്‍വ കാഴ്ചതന്നെ ആയിരിക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങള്‍: കാമറു കോട്ട, സാംഗ്ല കണ്ട, ബാസ്പ നദി, രക്ക്ചം, ബ്രെലേംഗി ഗോംപ
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: ഷിംല

പൂക്കളുടെ താഴ്വര

Valley of Flowers

നേപ്പാളും ടിബറ്റും അതിരുകലായ ഈ പ്രദേശം അതിന്‍റെ മനോഹാരിതയാല്‍ സജീവമാകുന്നത് മണ്‍സൂണ്‍ കാലത്താണ്300-ല്‍ ഏറെ ഇനം പൂച്ചെടികളും ഔഷധ സസ്യങ്ങളും ഈ താഴ്വരയിലുണ്ട്.
വിനോദസഞ്ചാരകേന്ദ്രങ്ങള്‍: നന്ദ ദേവി ദേശീയ ഉദ്യാനം, ഹേമകുണ്ഡ് സാഹിബ്, ഹിമാലയന്‍ ട്രെക്ക്
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: ഹരിദ്വാര്‍

കൊല്‍ക്കത്ത

ഡ്യൂള്‍

Deul
ബംഗാളിന്‍റെ മഹത്തായ ചരിത്രത്തിലും പ്രകൃതി സൗന്ദര്യത്തിലും വശ്യഗ്രാമീണതയിലൂം സ്വയം മുഴുകാന്‍ നിങ്ങളെ ക്ഷണിക്കുന്ന ഡ്യൂള്‍ അജയ് നദീതീരത്ത് ബോല്‍പൂരിന് സമീപം സ്ഥിതിചെയ്യുന്നു. ഇവിടെ ചരിത്രവും സംസ്കാരവും പാരമ്പര്യവും ഏറ്റവും മികച്ച നിലയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 300 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ സന്ദര്‍ശവവും കന്യവങ്ങളിലൂതെയുള്ല നടത്തവും നിന്ഗളെ വിസ്മയിപ്പിക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങള്‍: കളിമണ്‍ നിര്‍മിത ക്ഷേത്രങ്ങള്‍, ജയദേവ കവിയുടെ ഭവനംഅജയ് നദീതടം, ഗര്‍
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: ബോല്‍പൂര്‍-ശാന്തിനികേതന്‍

ഉത്തര ബംഗാള്‍

North Bengal
മണ്‍സൂണ്‍ കാലത്ത് ഉത്തരബംഗാളിലെ കുന്നിന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കൂ. സാംസിംഗ്, സുന്ദാലയ്ഖോല പോലുള്ള കൊച്ചുഗ്രാമങ്ങളും മനോഹര വൃക്ഷങ്ങളും മഞ്ഞുമേഘങ്ങളും നിങ്ങളെ വരവേല്‍ക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങള്‍: സാംസിംഗ്, സുന്ദാലയ്ഖോല,ഗജോല്‍ദോബ, കൊറോണേഷന്‍ ബ്രിഡ്ജ്, ദുധിയ.
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: ന്യൂ ജല്‍പായ്ഗുരി

മുംബയ്

ഖപോളി

Khapoli
സഹ്യാദ്രി മലനിരകളുടെ അടിവാരത്തിലാണ് ഖപോളി സ്ഥിതിചെയ്യുന്നത്. തടാകങ്ങള്‍ ജലപാതങ്ങള്‍, വാസ്തുശില്‍പ വിസ്മയങ്ങളായ ക്ഷേത്രങ്ങള്‍ എന്നിവകൊണ്ട് അനുഗ്രഹിക്കപ്പെട്ട സ്ഥലം.
വിനോദസഞ്ചാരകേന്ദ്രങ്ങള്‍: സെനിത്ത് ജലപാതം, കലോട്ട് തതാകം. അഷ്ടവിനായക ക്ഷേത്രം, ഇമാജിക്ക.
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: ലോനവാല

കാംഷേത്

Kamshet
ഇന്ത്യയിലെ ഏറ്റവും മികച്ച 10 ആഹസിക വിദോദകേന്ദ്രങ്ങളിലൊന്നാണ് കാംഷേത്. വൈവിധ്യമാര്‍ന്നസസ്യജാലങ്ങള്‍, പ്രശാന്തമായ തടാകങ്ങള്‍, നിരനിരയായ കുന്നുകള്‍ എന്നിവയെല്ലാം മനസ്സിന് നവോന്മേഷംപകരാന്‍ പര്യാപ്തമാകുന്നു.
വിനോദസഞ്ചാരകേന്ദ്രങ്ങള്‍: വാഡിവലി തടാകം, ധക്ക് ബഹിരി കോട്ട, രാജ്മചി, ഡ്യൂക്സ് നോസ്, മാണിക്ക്ഗദ്.
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: ലോനവാല

ചെന്നൈ

തരങ്കംപാടി

Tranquebar
പൈതൃക കെട്ടിടങ്ങളും വാസ്തുശില്‍പങ്ങളും ചരിത്രത്തിന്‍റെ അവശേഷിപ്പുകളും ഈ തീരദേശപട്ടണത്തെ ഹൃദ്യാനുഭവമാക്കുന്നു. ഡച്ച് കോളനി വാഴ്ചയുടെ ഒരു ചിത്രം നിങ്ങള്‍ക്ക് തരങ്കംപാടി പകര്‍ന്നുതരും
വിനോദസഞ്ചാരകേന്ദ്രങ്ങള്‍: ഡാന്‍സ്‍ബര്‍ഗ് കോട്ട, ന്യൂജറുസലേം ചര്‍ച്ച്, ഡാനിഷ്മ്യൂസിയം, മസിലമണി നാഥര്‍ കോവില്‍, സിയോണ്‍ ചര്‍ച്ച്, കാരൈക്കല്‍, തിരുക്കടൈയൂര്‍
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: മയിലാടിതുറൈ

മൂന്നാര്‍

Munnar
കേരളത്തില്‍ ഇടുക്കി ജില്ലയുടെ തെക്ക്-പടിഞ്ഞാറ് സ്ഥിതിചെയ്യുന്നമൂന്നാര്‍ പ്രശാന്തരമണീയമായ ഒരു കൊച്ചു ഹില്‍സ്റ്റേഷനാണ്. പല വിസ്മയജനകങ്ങളായ ജലപാതങ്ങളും തടാകങ്ങളും വനങ്ങളും ഇവിടെയുണ്ട്.
വിനോദസഞ്ചാരകേന്ദ്രങ്ങള്‍: ആറ്റുകല്‍ ജലപാതം, മാട്ടുപ്പെട്ടി തടാകം, ഇരവികുളം ദേശീയ പാര്‍ക്ക്, വാലറ ജലപാതം, ലക്കം ജലപാതം, രാജമല വന്യജീവികേന്ദ്രം, മറയൂര്‍.
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: ആലുവ

LEAVE A REPLY

Please enter your comment!
Please enter your name here