Simplifying Train Travel

5 ഇന്ത്യയിലെ വേറിട്ട പള്ളികൾ

വിവിധ മതസ്ഥർ താമസിക്കുന്ന രാജ്യമാണ് ഇന്ത്യ. വളരെ ചുരുങ്ങിയ ശതമാനം മാത്രം ക്രിസ്തീയ വിശ്വാസികളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നതെങ്കിലും അതിമനോഹരവും വേറിട്ടതുമായ പള്ളികൾ ഇവിടെ പണികഴിപ്പിച്ചിരുന്നു. കൊളോണിയൽ കാലഘട്ടത്തിലാണ് ഇതിൽ പലതിന്റെയും ജനനം. ഏത് ഇന്ത്യൻ നഗരത്തിൽ ചെന്നാലും ഒരു ദേവാലയം അവിടെ കാണാം. എന്നാൽ ഇവിടെ പള്ളികളുടെ വ്യത്യസ്തതയെ സംബന്ധിച്ചാണ് ചർച്ച.
Rosary-Church-Hassan
1. റോസറി ദേവാലയം, ഹസ്സൻ, കർണാ’ടക: 1860ൽ ഫ്രഞ്ച് മിഷിനറികളാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. മുങ്ങിത്താഴുന്ന ചർച്ച് എന്നും ഈ പള്ളിയെ വിശേഷിപ്പിക്കാം. ഹേമവതി നദിയുടെ തീരത്താണ് ഈ ദേവാലയം പണി തീർത്തിരിക്കുന്നത്. ഇഷ്ടിക, കുമ്മായക്കൂട്ട്, മുട്ട, എന്നിവ ഉപയോഗിച്ചാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. ഒരു നൂറ്റാണ്ടിന് ശേഷം ഗോരൂർ ഡാം നിർമ്മിച്ചു. എല്ലാം മഴക്കാലത്തും ഡാം പ്രവർത്തിക്കുകയും വെള്ളം ഉയരുകയും ചെയ്യുന്നതോടുകൂടി പള്ളി മുങ്ങുകയുമാണ് ചെയ്യുക. മഴ കഠിനമാകുമ്പോൾ പള്ളിയുടെ മുകൾ ഭാഗം മാത്രമാണ് കാണാൻ സാധിക്കുക.
Basilica-of-Bom-Jesus-Goa
2. ബസിലിക്ക ഓഫ് ബോം ജീസസ്, ബയിംഗ്യൂനിം, ഗോവ: സെൻ ഫ്രാൻസിസ് സേവ്യറിന്റെ ശരീരം സൂക്ഷിച്ചിരിക്കുന്ന പള്ളി എന്ന നിലയിൽ ഈ ദേവാലം പ്രശസ്തി നേടിയിട്ടുണ്ട്. കൊളോണിയൽ ഭരണ കാലത്ത് ഗോവയിൽ ക്രൈസ്തവ മതം പ്രചരിപ്പിച്ച വ്യക്തി എന്ന നിലയിലായിരുന്നു ഈ സ്പാനിഷ് മിഷനറി അറിയപ്പെട്ടിരുന്നത്. 1594 നവംബർ 24നാണ് പള്ളിയുടെ കല്ലിടൽ കർമ്മത്തിന് തുടക്കമായത്. ഉണ്ണിയേശുവിന് പള്ളി സമർപ്പിക്കപ്പെട്ടു. സെൻഫ്രാൻസിസ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ശരീരം ഇവിടെ കൊണ്ടുവരികയും ഒരു ചെറിയ പെട്ടകത്തിനകത്ത് സൂക്ഷിക്കുകയുമായിരുന്നു. 10 വർഷത്തിലൊരിക്കൽ അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങൾ,ലോകത്താകമാനം നിന്നെത്തുന്ന ക്രിസ്തീയ വിശ്വാസികൾക്കായി തുറന്നുകാണിക്കുന്നു ഇവിടെ.
Our-Lady-of-Dolours-Church-Trichur
3. ലേഡി ഓഫ് ഡോളറിന്റെ ദേവാലയം: തൃശൂർ, കേരള: ഏഷ്യയിൽ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയതും ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയുമാണ് ഇതെന്ന കാര്യം പലർക്കുമറിയില്ല. 1814 ൽ സീറോ മലബാർ സഭയാണ് പള്ളി പണികഴിപ്പിച്ചത്. പു:നർനിർമ്മാണം 1929ൽ നടന്നു. ഇപ്പോഴുള്ള രൂപം ഇതാണ്. പള്ളിക്ക് രണ്ട് നിലയിൽ ഇടനാഴികളും ഏഴ് ആൾത്താരകളും, മനോഹരമായ അകത്തളങ്ങളുമാണുള്ളത്.
Medak-Cathedral-Medak-Telangana
4. മേധക്ക് ദേവാലയം, മേധക്ക്, തെലങ്കാന: ഏഷ്യയിലെ ഏറ്റവും വലിയ രൂപതാ ദേവാലയം. 200 മീറ്റർ നീളവും 100 മീറ്റർ വീതിയും പള്ളിക്കുണ്ട്. 1924 ഡിസംബർ 25 ന് ബ്രിട്ടീഷ് വെസ്ലീയാൻ മെത്തഡിസ്റ്റാണ് പള്ളി പണികഴിപ്പിച്ചത്. ആറ് വ്യത്യസ്ത നിറത്തിൽ ബ്രിട്ടണിൽ നിന്നും ഇറക്കുമതി ചെയ്ത മൊസൈക്കുകൾ ഉപയോഗിച്ചാണ് നിർമ്മാണം നടന്നത്. മേൽക്കൂര ശബ്ദത്തെ അതിജീവിക്കുന്നതും, ആകർഷകമായ നിലവറകളുമുള്ളതാണ്.
Moravian-Church-Leh-Jammu-Kashmir
5. മോറാവിൻ പള്ളി, ലേ, ജമ്മു കശ്മീർ: ഇന്ത്യയിൽ ഏറ്റവും ഉയരമുള്ള ഈ പള്ളി പ്രശസ്തമാണ്. 11,000 അടി ഉയരത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. മോറാവിൻ മെഷിനറീസ് 1885 ലാണ് പള്ളി പണികഴിപ്പിച്ചത്. പ്രദേശത്തെ ഏറ്റവും പഴക്കമുള്ള പള്ളികളിൽ ഒന്നാണിത്. ലഡാക്കിലെ കുട്ടികളുടെ പഠനത്തിന് പ്രധാന മാർഗമായി ഈ പള്ളി പ്രവർത്തിച്ചു. ഒരു സ്‌കൂളും പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു. 131 വർഷം പഴക്കമുണ്ടെങ്കിലും കെട്ടിടത്തിന് ആധുനികത എപ്പോഴും നിലനിന്നിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *