കുറച്ച് തനത് രാജസ്ഥാനി ഭക്ഷണങ്ങളുടെ രുചിയറിയാതെ ജയ്പൂരിലേക്കുള്ള സന്ദര്‍ശനം പൂര്‍ണ്ണമാകില്ല. രാജസ്ഥാനി മധുരപലഹാരങ്ങളുടെ സവിശേഷ രുചി ഈ നഗരത്തെ ഭക്ഷണപ്രേമികളുടെ സ്വര്‍ഗ്ഗമാക്കുന്നു! അതുകൊണ്ട അടുത്ത തവണ ജയ്പൂരിലെത്തുമ്പോള്‍ ഈ പ്രശസ്ത ഹോട്ടലുകള്‍ സന്ദര്‍ശിച്ച് കുറച്ച് യഥാര്‍ഥ രാജസ്ഥാനി മധുരം നുകരൂ.

റാവത്ത് മിഷ്ടന്‍ ഭണ്ഡാര്‍
ഉള്ളിയും പരിപ്പും ചേര്‍ത്ത് തയാറാക്കുന്ന കച്ചോരിക്ക് പ്രശസ്തമാണ് ഈ ഔട്ട്‌ലെറ്റ്. ഓരോ ദിവസവും പതിനായിരത്തിലധികം കച്ചോരിയാണ് റാവത്ത് മിഷ്ടന്‍ ഭണ്ഡാര്‍ വില്‍ക്കുന്നത്. അവരുടെ ഉള്ളി കച്ചോരി സന്ദര്‍ശകര്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്. ജയ്പൂര്‍ റെയില്‍വേസ്റ്റേഷനും ബസ്സ്റ്റാന്‍ഡിനും വളരെ സമീപത്താണ് ഈ സ്ഥലം.
വിലാസം – പോളോവിക്ടറി സിനിമയ്ക്ക് എതിര്‍വശം, സ്റ്റേഷന്‍ റോഡ്, സിന്ധി ക്യാംപ്.

1135 അഉ
ഏറ്റവും ജനപ്രിയമായ തനത് രാജസ്ഥാനി ഭക്ഷണങ്ങളില്‍ ചിലത് ഇവിടെ ലഭിക്കും. ജയ്പൂര്‍ നഗരത്തില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ അംബര്‍ ഫോര്‍ട്ടിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ലാല്‍ മാസ്, പനീര്‍ അഫ്താബ്, സുല ബിരിയാണി, ജംഗ്ലി മാസ് തുടങ്ങിയ വിഭവങ്ങള്‍ തീര്‍ച്ചയായും രുചിച്ചു നോക്കണം.
വിലാസം- വെലല്‍ 2, ജലേബ് ചൗക്ക്, ഷീല മാത ക്ഷേത്രത്തിനു സമീപം, അമേര്‍ പാലസ്, അമേര്‍.

തപ്രി സെന്‍ട്രല്‍
പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ ഫ്യൂഷന്‍ ചേരുവകള്‍ ചേര്‍ത്ത് അവതരിപ്പിക്കുന്നതില്‍ വിദഗ്ധരാണ് തപ്രി സെന്‍ട്രല്‍. ചീസ് പച്ച്ക്കാസ്, പെസ്റ്റോ ഖാക്ര പിസ, ഇഷ്‌പെവിയല്‍ വട പാവ് തുടങ്ങിയ വിഭവങ്ങള്‍ വളരെ പ്രശസ്തമാണ്. നിങ്ങളൊരിക്കലും നഷ്ടപ്പെടുത്താനാഗ്രഹിക്കാത്ത ചായകളുടെ വിശാലമായ ശ്രേണിയും ഇവിടെ ലഭ്യമാണ്.
വിലാസം – ആ4 ഇ, മൂന്നാം നില, സുരാന ജ്വല്ലേഴ്‌സ്, സെന്‍ട്രല്‍ പാര്‍ക്കിന് എതിര്‍വശം, പൃഥ്വിരാജ് റോഡ്, ഇ സ്‌കീം.

ചോക്‌നി ദാനി
ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാവുന്ന ഓപ്പണ്‍ എയര്‍ റസ്റ്ററന്റാണ് ചോക്‌നി ദാനി. ശുദ്ധമായ നെയ്യ് ചേര്‍ത്ത ദാല്‍ ഭട്ടി ചൂര്‍മ്മ പോലുള്ള തനത് രാജസ്ഥാനി വിഭവങ്ങള്‍ ഇവിടെ വിളമ്പുന്നു. ഭക്ഷണത്തിനു പുറമേ കുതിര സവാരി, മേസ്, നാടോടി നൃത്തം, ലൈവ് പപ്പറ്റ് ഷോ എന്നിവയും ഇവിടെ ആസ്വദിക്കാം.
വിലാസം- ചോക്‌നി ദാനി വില്ലേജ്, ടോങ്ക് റോഡില്‍ നിന്ന് 12 മൈല്‍, വട്ടിക വഴി

സ്‌പൈസ് കോര്‍ട്ട്
രാജസ്ഥാനി രുചികളില്‍ ഏറ്റവും സ്‌പൈസി ഭക്ഷണം ലഭിക്കുന്ന സ്ഥലമാണിത്. ഇവരുടെ പ്രത്യേക ദാല്‍ ഭട്ടി ചൂര്‍മ്മ – കീമ ഭട്ടി (സ്‌പൈസിയായ കീമ നിറച്ച വലിയ അരിയുണ്ടകള്‍) തീര്‍ച്ചയായും രുചിച്ചു നോക്കണം. ഇവിടുത്തെ ജംഗ്ലീ മാസും മറക്കാതെ രുചിയറിയേണ്ട വിഭവമാണ്.
വിലാസം- ഹരി ഭവന്‍, ആക്രോള്‍ ഹൗസ്, ജേക്കബ് റോഡ്, സിവില്‍ ലൈന്‍സ്.
ഈ സ്ഥലത്തെ രുചിഭേദങ്ങള്‍ ആസ്വദിക്കുമ്പോള്‍ രാജസ്ഥാന്റെ ഊഷ്മളമായ ആതിഥേയത്വം അനുഭവിക്കാതെ പോകരുത്. ”പഥാരോ മാരേ ദേശ്”!
Originally written by Punit Sharma. Read here.