ഈ വേനൽക്കാലത്ത് വേറിട്ട വഴിയിലൂടെ: ഷില്ലോംഗ്

0
1770

മേഘാലയയിലെ ഷില്ലോംഗ് സൗന്ദര്യവും പ്രകൃതിയുടെ ദൃശ്യഭംഗിയും മാരകമാംവിധം സമ്മേളിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ്. ഇവിടെ അഗാധമായ മലഞ്ചെരിവുകളും ആഴമേറിയ മലയിടുക്കുകളും മേഘങ്ങളെ തൊടുന്ന കീഴ്ക്കാംതൂക്കായ പാറക്കൂട്ടങ്ങളുമുണ്ട്. നിങ്ങളെ വിസ്മയിപ്പിക്കുന്ന വെള്ളച്ചാട്ടവും മനം നിറയ്ക്കുന്ന പച്ചപ്പും ഹൃദയത്തെ സമ്പന്നമാക്കുന്ന സാംസ്‌കാരിക തനിമയും ഇവിടെ ഉണ്ട്.

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഹിൽസ്റ്റേഷൻ പുരസ്‌കാരം നേടിയ ഷില്ലോംഗിന്റെ പ്രകൃതിഭംഗി കിഴക്കിന്റെ സ്‌കോട്ട്‌ലാൻഡ് എന്ന അതിന്റെ വിശേഷണം യാഥാർഥ്യമാക്കുകയാണ്.

ഈ പ്രിയപ്പെട്ട ഹിൽ സ്‌പോട്ടിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിക്കലും ഒഴിവാക്കരുതാത്ത ചില വ്യത്യസ്ത സ്ഥലങ്ങൾ ഈ വേനലവധിക്കാലത്ത് നമുക്ക് കണ്ടെത്താം –

Umium Lake

· ഉമിയം തടാകം – ബരാപാനി അഥവ ബിഗ് വാട്ടർ എന്നറിയപ്പെടുന്ന ഉമിയം തടാകം അത്യാകർഷകമായ പ്രകൃതിഭംഗിയാൽ മനോഹരമാണ്. 1690 കളുടെ തുടക്കത്തിൽ ഉമിയം നദിയിൽ ഡാം നിർമ്മിച്ചാണ് മലനിരയിൽ ഷില്ലോംഗിന് 15 കിമി വടക്ക് സ്ഥിതി ചെയ്യുന്ന തടാകം സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ വശക്ക്-കിഴക്കൻ മേഖലയിലെ ആദ്യ ഹൈഡൽ പവർ പ്രൊജക്ട് എന്ന പ്രത്യേകതയുമുണ്ട് ഈ ഡാമിന്.

കയാക്കിംഗ്, വാട്ടർ സൈക്ലിംഗ്/സ്‌കൂട്ടിംഗ്, ബോട്ടിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഉള്ള ഈ തടാകം വാട്ടർ സ്‌പോർട്ട്‌സിന് പ്രശസ്തമാണ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന പുൽത്തകിടിയും സമൃദ്ധമായ പച്ചപ്പ് വിതാനിച്ച മലനിരകളും തടാകത്തെ വലയം ചെയ്തിരിക്കുന്നു. ഇടതൂർന്ന പച്ചപ്പിന്റെ പരപ്പും ഇളംനീള നിറത്തിലുള്ള ജലസമൃദ്ധിയും മാസ്മരിക ഭംഗി പകരുന്ന കാഴ്ച തന്നെ. പ്രാദേശിക രുചിക്കൂട്ടുകൾ ആസ്വദിക്കാനും ആവശ്യമെങ്കിൽ ഒരു രാത്രി തങ്ങാനും കഴിയുന്ന ഒരു റസ്റ്ററന്റും ഇവിടെയുണ്ട്.

Root Bridge

· റൂട്ട് ബ്രിഡ്ജ് – മേഘങ്ങളുടെ ആലയവും വിശുദ്ധ വനമേഖലയും ഉൾപ്പെടുന്ന മേഘാലയ വൃത്തിയും നനവമുള്ള ഗ്രാമങ്ങളുടെയും നീളമേറിയ ഗുഹകളുടെയും ജീവനുള്ള വേരുകൾ തീർക്കുന്ന പാലങ്ങളുടെയും നാടാണ്.

നാടാണ് ഷില്ലോംഗിലെ കാടുകളിൽ പാലങ്ങൾ നിർമ്മിക്കുകയല്ല മറിച്ച് അവ വളർന്നു പടരുകയാണ്. 50 പേരുടെ വരെ ഭാരം താങ്ങാൻ കഴിയുന്ന ഈ പാലങ്ങൾ ചലിക്കുന്നില്ലെങ്കിലും വളർന്നു വളർന്ന് കാലക്രമേണ ശക്തി പ്രാപിക്കുകയും ചെയ്യുന്നതാണ്. നൂറുവർഷത്തിലധികം പഴക്കമുള്ളവയാണ് വേരുപാലങ്ങളിൽ ചിലത്. മേഘാലയയുടെ അഭിമാനമാണ് ഇരുനില വേരു പാലം (ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജ് ). ഷില്ലോംഗിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള മാവ്‌ലിനോംഗിലെ റിവായ് ഗ്രാമത്തിൽ ഇത്തരം നിരവധി വേരുപാലങ്ങൾ കാണാം. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം കൂടിയാണ് മാവ്‌ലിനോംഗ്.

Garo Hills

· ഗരോ മലനിരകളുടെ വന്യ സൗന്ദര്യം– ഷില്ലോംഗിലേക്കുള്ള യാത്രയിൽ നിങ്ങളുടെ ഏറ്റവും മനോഹരമായ കാഴ്ച ഗരോ മലനിരകളായിരിക്കും. ജൈവവൈവിധ്യത്താൽ സമ്പന്നവും വന്യമനോഹാരിതയും നിറഞ്ഞ ഗരോ മലയിൽ നിന്ന് രൗദ്രഭാവം പൂണ്ട സിംസാംഗ് നദിയിൽ നിന്നുള്ള കലങ്ങിമറിഞ്ഞൊഴുകുന്ന വെള്ളം ഗരോയുടെ ഹൃദയഭാഗത്തുകൂടെ കടന്ന് ബാംഗ്ലാദേശിലേക്ക് പ്രവേശിക്കുകയും സോമേശ്വരി നദി എന്ന പുതിയ പേരു സ്വീകരിക്കുകയും ചെയ്യുന്നു. നദിയുടെ കരയിൽ നിർമ്മലമായ വനവും സ്വസ്ഥമായ മലനിരകളുമാണ്. താഴ്‌വരയിൽ മേഘങ്ങൾ മേഞ്ഞു നടക്കുന്നു, മഴയിൽ അവ തുളളികളായി പെയ്തിറങ്ങുന്നു.

Mawphlang Sacred Forest

· മോവ്ഫ്‌ളാംഗ് വിശുദ്ധ വനം – പരിപാവനമായി പ്രദേശവാസികൾ കരുതുന്ന മോവ്ഫ്‌ളാംഗിലെ വിശുദ്ധ വനങ്ങൾ തികഞ്ഞ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടുകയും വിനോദസഞ്ചാരികൾ ധാരാളമായി എത്തുകയും ചെയ്യുന്ന സ്ഥലമാണ്. സസ്യജാലങ്ങളും മൃഗങ്ങളും അധിവസിക്കുന്ന ഈ വനത്തിൽ വളരെ അപൂർവ്വമായ ഔഷധച്ചെടികൾ, രുദ്രാക്ഷ മരങ്ങൾ, ചോലവൃക്ഷങ്ങൾ, പൈൻ മരങ്ങൾ എന്നിവയും കാണപ്പെടുന്നു. പ്രദേശവാസികൾ ആചാരാനുഷ്ഠാനങ്ങളും ധ്യാനവും നടത്തുന്ന പാറക്കഷണങ്ങളും കല്ലിൻ കൂട്ടവും ഇവിടെ കാണാം. വനസംരക്ഷണത്തിന് ഏറ്റവും മികച്ചതും സവിശേഷവുമായ മാതൃകയാണിത്. ഇതു കാണാതെ പോകരുത്.

Shillong Chamber Choir

· ഷില്ലോംഗ് ചേബർ കൊയർ – അസാധാരണവും മേഘാലയയുടെ അഭിമാനവുമാണ് ഷില്ലോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷില്ലോംഗ് ചേംബർ കൊയർ. 2001 ൽ സ്ഥാപിതമായ കൊയർ പ്രതിഭകളായ ഒരുകൂട്ടം ആളുകളുടെ സംഗീത മികവ് തെളിയിക്കുകയാണ്. ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും അലയടികളുയർത്തുകയാണ് ഇവരുടെ സംഗീതം. അതുകൊണ്ട് ഷില്ലോംഗ് സന്ദർശിക്കുമ്പോൾ അവസരം ലഭിച്ചാൽ സാംസ്‌കാരിക ഐക്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമായ ഇവരുടെ പ്രകടനം കാണാൻ മറക്കരുത്.

Bara Bazar

· ലേ ഡൂ മാർക്കറ്റ് (ബര ബസാർ) – വടക്കു കിഴക്കൻ മേഖലയിലെ പ്രശസ്തമായ പ്രാദേശിക മാർക്കറ്റാണ് ഈ വിശാലമായ മാർക്കറ്റ്. ഗോത്രവർഗ്ഗക്കാരുടെ കുട്ടകൾ, മീൻ പിടിക്കാനുള്ള ചൂണ്ട, ഭക്ഷ്യയോഗ്യമായ തവളകൽ തുടങ്ങിയ ഉത്പന്നങ്ങളുമായി ആയിരക്കണക്കിന് ഖാസികൾ തങ്ങളുടെ ഗ്രാമത്തിൽ നിന്ന് മാർക്കറ്റിലെത്തുന്നു. തികച്ചും ജൈവ രീതിയിൽ ഉത്പാദിപ്പിച്ച ഫ്രഷും നയനമനോഹരവുമായ ഉത്പന്നങ്ങളാണിവ. പച്ചക്കറികൾ നിറങ്ങളുടെ മേളം തീർക്കുന്നതോടൊപ്പം നല്ല ആരോഗ്യത്തിന്റെ ഉറവിടവുമാകുന്നു. മീൻ, ഇറച്ചി, ചിക്കൻ തുടങ്ങിയ ഉത്പന്നങ്ങളും ആരെയും ഒരുപോലെ ആകർഷിക്കുന്നതാണ്. സ്ത്രീകൾ മാത്രമുള്ള ഷില്ലോംഗിലെ ഈ ഖാസി മാർക്കറ്റിലെ ഏറ്റവും വലിയ പ്രത്യേകത ഈ ഉത്പന്നങ്ങളുടെയെല്ലാം കുറഞ്ഞ വിലയാണ്. തനത് രുചികളും നഗരത്തിന്റെ കാഴ്ചകളും പ്രതിഫലിപ്പിച്ചുകൊണ്ട് അച്ചാറുകൾ, വെളുത്തുള്ളി, സുഗന്ധ വ്യജ്ഞനങ്ങൾ, മീൻ തുടങ്ങിയവ വിൽക്കുന്ന നിരവധി പ്രാദേശിക വിൽപ്പനക്കാരെയും നഗരത്തെരുവുകളിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here