മധ്യഹിമാലയ മേഖലയിലെ ഏറ്റവും മികച്ച ട്രെയിന്‍ യാത്രകള്‍

0
1080

ഇന്ത്യയുടെ മൗണ്ടന്‍ റെയില്‍വേസ് ബ്രിട്ടീഷുകാര്‍ നമുക്ക് നല്‍കിയ വിലപ്പിടിപ്പേറിയ സമ്മാനമാകുന്നു. ഇന്നും അവാച്യമായ അനുഭൂതി പകരുന്ന പര്‍വതമേഖലായാത്രകള്‍ അത് സാധ്യമാക്കുന്നു.വാസ്തവത്തില്‍ ലോകത്തിലാകമാനം ഇന്നും പ്രവര്‍ത്തന നിരതമായിട്ടുള്ള 20 നാരോ ഗേജ് മൗണ്ടന്‍ റെയില്‍വേകളില്‍ ആറെണ്ണം ഇന്ത്യയിലാണുള്ളത്. മധ്യഹിമാലയന്‍ മേഖലയില്‍ നമുക്ക് ആസ്വാദ്യമായ യാത്ര പ്രദാനം ചെയ്യുന്ന ഏറ്റവും മികച്ച മൗണ്ടന്‍ റെയില്‍വേകളെ സമുക്ക് സൂക്ഷമമായി പരിശോധിക്കാം.

കല്‍ക-ഷിംല റെയിവേ

Shimla-Kalka Railway
കല്‍ക-ഷിംല റെയിവേ യാത്ര വിസ്മയകരമായ ഒരു അനുഭവമാണ്. പൈന്‍-ദേവദാരു കാടുകളിലൂടെ ഒരു കളിവണ്ടിപോലെ മലകള്‍ കയറിയിറങ്ങിയും തുരംഗങ്ങള്‍ കടന്നും ഇടക്കിടെ ചൂളം വിളിച്ചും അത് പാഞ്ഞുപോകുന്നു.അതിന്‍റെ ചൂളംവിളിയുടെ പ്രതിധ്വനിപോലും യാത്രക്കാര്‍ക്ക് ഒരു അപൂര്‍വാനുഭൂതി ആയിരിക്കും. യാത്രാവഴിയിലെ എല്ലാ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് താമസസൗകര്യം ലഭ്യമാണ്.ട്രെയിനില്‍ സീറ്റും ഈ താമസസൗകര്യവും മുന്‍കൂര്‍ ബുക്ക് ചെയ്യാവുന്നതാണ്. താമസ സൗകര്യം ബുക്ക് ചെയ്യാത്തവര്‍ക്ക് ഒഴിവനുസരിച്ച് ആദ്യമെത്തുന്ന പരിഗണനയില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതാണ്.

കാംഗ്ര വാലി റെയില്‍വേ

Kangra Valley
ഈ റെയില്‍പാതയിലൂടെ യാത്രചെയ്യുമ്പോള്‍ ഒരേ സമയം മഞ്ഞുപുതച്ച മലനിരകളുടേയും ഹരിതാഭയാര്‍ന്ന വയലുകളുടേയും ദൃശ്യം ലഭ്യമാകും.ഗാംഭീര്യമാര്‍ന്ന ബന്‍ഗംഗ നദി പ്രവഹിക്കുന്ന മലയിടുക്കും ദീ കാംഗ്ര ഗര്‍ത്തവും അപൂര്‍വകാഴ്ചകളാണ്. റെയില്‍പാത പലമ്പൂരില്‍ എത്തുമ്പോള്‍ പശ്ചാത്തലത്തിലെ മഞ്ഞുമൂടിയ മലനിരകള്‍ അടുത്തെത്തുന്നതായി കാണപ്പെടും. അതിനുശേഷം വണ്ടി ധൗലാധര്‍ മലനിരകല്‍ക്ക് സമാന്തരമായി അവയ്ക്ക് വളരെ അടുത്തുകൂടെ കടന്നുപോകും

ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ

Darjeeling Railways
നിങ്ങള്‍ മലകയറുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ആക സ്റ്റേഷനില്‍ വണ്ടി അല്‍പനേരം നിര്‍ത്തും.ഉയരമേറിയ മരനിരകള്‍ക്കിടയിലൂടെ കയറിപ്പോകാനും നയനമനോഹരമായ കുടിലുകളും പൂമരങ്ങളും കാണാനും മോമോസിന്‍റെ കൊതിപ്പിക്കുന്ന ഗന്ധം ആവാഹിക്കാനും കഴിയുന്നതിലൂടെ വിനോദസഞ്ചാരികള്‍ക്ക് ആ വനമേഖലയുടെ സൗന്ദര്യത്തിന്‍റെ ഒരു പൂര്‍വദര്‍ശനം അവിടെ സാധ്യമാകുകന്നു. ഈ പൈതൃക കളിവണ്ടിയിലൂടെ യാത്ര ചെയ്തവര്‍ ഒരിക്കലും ആ മാര്‍ഗത്തിലൂടെ യാത്രചെയ്യാന്‍ വേഗതകൂടിയ വണ്ടികളെ ആശ്രയിക്കുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here