ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വിപണിയെപറ്റി 5 പ്രധാന വസ്തുതകള്‍

0
1299

പഴയ ദില്ലിയുടെ കാഴ്ച നമ്മെ ഒരിക്കലും മടുപ്പിക്കുകയില്ല. മറ്റൊരു ദൃശ്യമായി ചുകപ്പും മഞ്ഞയും മുളകുകള്‍ നിറച്ച വലിയ ഗണ്ണി ബാഗുകളുടെ ഗോഡൗണുകള്‍ വരെ നീളുന്ന നീണ്ട നിരകള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കടകളുടെ ഭിത്തിയോട് ചേര്‍ന്ന് കാണാം. ഇതാണ് ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വിപണിയായ ഖരി ബാവലി.

ചാന്ദ്നിചൗക്കിന്‍റെ പടിഞ്ഞാറേ അറ്റത്ത്, ചെങ്കോട്ടയോട് ചേര്‍ന്ന്, ജമാ മസ്ജിദിന്‍റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഖരി ബാവലി ചരിത്രത്തിന്‍റെ ഒട്ടേറെ മുദ്രകള്‍ വഹിക്കുന്നു. ഈ വിശാലമായ സുഗന്ധവ്യഞ്ജന വിപണിയെപറ്റി നിങ്ങള്‍ക്കറിയാത്ത ചിലെ വസ്തുതകള്‍ ഇതാ:

Khari Baoli is 4 centuries old

ഈ വിപണിയുടെ പഴക്കം നാല് നൂറ്റാണ്ടാണ്!

 

ഫത്തേപുരി മസ്ജിദ് നിര്‍മിച്ച അതേ കാലത്ത് തന്നെയാണ് (1650) ഖരി ബാവലി വിപണിയും നിര്‍മിക്കുന്നത്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഭാര്യമാരില്‍ ഒരാളായ ഫത്തേപുരി ബീഗം ആണ് ഇത് നിര്‍മിക്കുന്നത്. ഖരി എന്നാല്‍ ഉപ്പുകലര്‍ന്ന എന്നും ബവാലി എന്നാല്‍ പടവുകളോടുകൂടിയ കുളം എന്നുമാണ് അര്‍ത്ഥം. 1930-കളില്‍ പഞ്ചാബില്‍നിന്നും ദല്‍ഹിയിലേക്ക് കുടിയേറിയ ആളുകള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി താമസമാക്കി. ഇവരില്‍ ഒട്ടേറെപ്പേര്‍ ഖരി ബവാലിയിലും സമീപ വിപണികളിലും കടകള്‍ തുറന്നു.

A true Masala Land

• ശരിക്കും ’മസാല’ കേന്ദ്രം-
ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വിപണിയില്‍ തദ്ദേശീയവും വിദേശീയവുമായ നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ ലഭ്യമാണ്. അഫ്ഘാനിസ്ഥാനില്‍നിന്നുള്ള ഉണക്കമുന്തിരിയും ഉണക്ക മല്‍ബെറിയും തൊട്ട് കശ്മീരില്‍നിന്നുള്ള പ്ലം വരെ നിരന്നിരിക്കുന്നത് ഇവിടെത്തെ വിസ്മയകരമായ ഒരു കാഴ്ചതന്നെയാകുന്നു. വിവിധ സുഗന്ധവ്യഞ്ജനങ്ങളുടേയും ഉണക്ക പഴങ്ങളുടേയും മദിപ്പിക്കുന്ന ഗന്ധം നമുക്ക് അവഗനിക്കാനാവില്ല.

 A HUB FOR AYURVEDIC MEDICINES

• പച്ചമരുന്നുകളും മൂലികകളും-
വിവിധതരം ആയുര്‍വേദമരുന്നുകളും മൂലികകളും ഇവിടെ ലഭ്യമാണ്. കാഴ്ചയില്‍ ഫോസിലുകള്‍ പോലെ തോന്നാമെങ്കിലും പല രോഗങ്ങള്‍ക്കും അത്യന്തം ഫലപ്രദമായ ഔഷധങ്ങളാണ് അവ. ദീപാവലിക്ക് തൊട്ടുമുമ്പ് ഉണക്ക പഴങ്ങള്‍ വാങ്ങാനായി ഇവിടെ വന്‍തിരക്ക് അനുഭവപ്പെട്ടുതുടങ്ങും.

Order amidst the chaos

• തിക്കിനും തിരക്കിനും ഇടയിലും കൃത്യമായ ക്രമീകരണം-
ഇടുങ്ങിയ തെരുവിലൂടെ ആളുകള്‍ തിക്കിത്തിരക്കി എത്തുന്നതിനുമുമ്പ് അതിരാവിലെ തന്നെ ഓരോ കടക്കാരനും തങ്ങളുടെ വില്‍പനച്ചരക്കുകള്‍ ഭംഗിയായി അടുക്കിവെച്ചിരിക്കും. രാവിലെതന്നെ ഇവിടേക്ക് ജനപ്രവാഹം തുടങ്ങും. എന്നാല്‍ രാത്രി വീണ്ടും അതുവഴി പോകാനായാല്‍ വിജനമായ തെരുവുകളും അടഞ്ഞുകിടക്കുന്ന കടകളുമായിരിക്കും നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. അതിനാല്‍ ദിവസവും രാവിലെയുള്ള ഈ കടകളുടെ തുറക്കലും ഒരുക്കങ്ങളും രസകരമായ ഒരു കാഴ്ചതന്നെയാകുന്നു.

 A treat for festival shoppers

• ഉത്സവവേളയില്‍ ഉപഭോക്താക്കള്‍ക്ക് ഒരു സമൃദ്ധ വിരുന്ന്-
ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വിപണിയെന്നതിനുപുറമേ ഉത്സവവേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് ഉണക്കപ്പഴങ്ങള്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്ന ദല്‍ഹി നിവാസികള്‍ക്ക് ഖരി ബവാലി ഒരു അക്ഷയ ഖനിതന്നെയാകുന്നു. വിവിധ ഡിസൈനുകളിലും വലിപ്പത്തിലുമുള്ള ഉണക്കപ്പഴ സമ്മാനപ്പെട്ടികള്‍ കടകളില്‍ നിരനിരയായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. 50 മുതല്‍ 2,500 രൂപവരെ വിലവരുന്ന പായ്ക്കറ്റുകള്‍ ഇതിലുണ്ടാകും. കടകളില്‍ വിവിധ തട്ടുകളിലായി കാലിഫോര്‍ണിയ, കാബൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ബദാം, രാജസ്ഥാനില്‍നിന്നും ചൈനയില്‍നിന്നും ഉള്ള ഉണക്കമുന്തിരി എന്നിവ കമനീയമായി അടുക്കിവച്ചിരിക്കും. ദീപാവലി വേളയിലാകും ഇവിടെ വന്‍തിരക്ക്. കാരണം വിവി ഇനങ്ങളിലും വിലയിലുമുള്ള ഉല്‍പന്നങ്ങള്‍ ഇവിടെ ല്യമാണ്.

Lanes inside lanes

• വഴികള്‍ക്കുള്ളിലെ വഴികള്‍-
കെട്ടുപിണഞ്ഞ ഒരു ഗൂഢ മാര്‍ഗത്തിലൂടെയുള്ള യാത്രപോലെയാണ് ഖരി ബവാലിയിലൂടെയുള്ള സഞ്ചാരം.വഴികളും ഓരോ വഴിക്കുള്ളിലും വീണ്ടും വഴികളുമായി അനന്തമായി കെട്ടുപിണഞ്ഞുപോകുന്ന മാര്‍ഗങ്ങള്‍. കോടികളുടെ വില്‍പന നടക്കുന്ന ഈ സുഗന്ധവ്യഞ്ജന വിപണിയുടെ ഓരോ മുക്കിലും മൂലയിലും സവിശേഷമായ എന്തെങ്കിലും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ എല്ലായിടത്തും പഴയ കെട്ടിടങ്ങള്‍ക്കുപകരം പടുകൂറ്റന്‍ കോണ്‍ക്രീറ്റ് അംബരചുംബികള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഖരി ബാവലി നമ്മുടെ സമ്പന്നമായ പാരമ്പര്യത്തിന്‍റെ മുദ്രയും പേറി മാറാതെ നിലനില്‍ക്കുന്നു. സവിശേഷതകള്‍ നിറഞ്ഞ ഈ മഹാവിപണി പഴയ ദില്ലിയുടെ തെരുവുകളിലൂടെയും അപൂര്‍വ സുഗന്ധവ്യഞ്ജനങ്ങളുടെ മദിപ്പിക്കുന്ന ഗന്ധത്തിലൂടെയും നമ്മുടെ സമ്പന്നമായ സംസ്കാരത്തിന്‍റെ ഉജ്വല സ്മാരകമായി നിലകൊള്ളുന്നൂ.

LEAVE A REPLY

Please enter your comment!
Please enter your name here