പുതിയ ലഗേജ് നിയമങ്ങള്‍

0
1680
Malayalam Railway blog

എസി ഒന്നാംക്ലാസ് യാത്രക്കാര്‍ക്ക് 70 കിലോ ലഗേജ് സൗജന്യമായും പാഴ്സല്‍ ഓഫീസില്‍ കണക്കാക്കുന്നതനുസരിച്ച് ഏറ്റവും കൂടിയലഗേജ് 150 കിലോവരെഅധിക ഭാരത്തിന് ചാര്‍ജ് നല്‍കിയും കൊണ്ടുപോകാം.

എസി ടു ടയര്‍ യാത്രക്കാര്‍ക്ക് 50 കിലോ ലഗേജ് സൗജന്യമായും പാഴ്സല്‍/ലഗേജ് ഓഫീസില്‍ കണക്കാക്കുന്നതനുസരിച്ച് ഏറ്റവും കൂടിയലഗേജ് 100 കിലോവരെഅധിക ഭാരത്തിന് ചാര്‍ജ് നല്‍കിയും കൊണ്ടുപോകാം.

എസി ത്രീ ടയര്‍ അല്ലെങ്കില്‍ എസി ചെയര്‍ കാര്‍ യാത്രക്കാര്‍ക്ക് 40 കിലോ ലഗേജ് സൗജന്യമായും പാഴ്സല്‍/ലഗേജ് ഓഫീസില്‍ കണക്കാക്കുന്നതനുസരിച്ച് ഏറ്റവും കൂടിയലഗേജ് 40 കിലോവരെഅധിക ഭാരത്തിന് ചാര്‍ജ് നല്‍കിയും കൊണ്ടുപോകാം.

സ്ലീപ്പര്‍ക്ലാസ് യാത്രക്കാര്‍ക്ക് 40 കിലോ ലഗേജ് സൗജന്യമായും ഏറ്റവും കൂടിയലഗേജ് 80 കിലോവരെഅധിക ഭാരത്തിന് ചാര്‍ജ് നല്‍കിയും കൊണ്ടുപോകാം.

രണ്ടാംക്ലാസ് യാത്രക്കാര്‍ക്ക് 35 കിലോ ലഗേജ് സൗജന്യമായും പാഴ്സല്‍/ലഗേജ് ഓഫീസില്‍ കണക്കാക്കുന്നതനുസരിച്ച് ഏറ്റവും കൂടിയലഗേജ് 70 കിലോവരെഅധിക ഭാരത്തിന് ചാര്‍ജ് നല്‍കിയും കൊണ്ടുപോകാം.

5 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അതാതുക്ലാസുകളില്‍ മുതിര്‍ന്നവര്‍ക്ക് അനുവദിക്കുന്നതിന്‍റെ പകുതി മാത്രം ലഗേജേ കൊണ്ടുപോകാന്‍ അനുവാദമുള്ളു.എന്നാല്‍ ഏത് ക്ലാസിലും അവരുടെ സൗജന്യ ലഗേജ് 50 കിലോയില്‍ അധികരിക്കാന്‍ പാടില്ല.

നിങ്ങള്‍ കൊണ്ടുപോകുന്ന ട്രങ്കുകള്‍, സ്യൂട്ട്കേസുകള്‍, പെട്ടികള്‍ എന്നിവ നിശ്ചിത അളവില്‍ അധികരിക്കാത്തവയായിരിക്കണം: 100 സെ.മീ x 60 സെ.മീ x 25 സെ.മീ. ഇതില്‍ കൂടിയ അളവിലുള്ള ലഗേജ് ലഗേജ് വാനിലേക്ക് മാറ്റണം.

അധിക ലഗേജ് എങ്ങിനെ ബുക്ക് ചെയ്യും?

Malayalam Travel blog

നിങ്ങള്‍ യാത്ര തുടങ്ങുന്ന റെയില്‍വേ സ്റ്റേഷനില്‍ നേരത്തെ ചെന്ന് പാഴ്സല്‍ ഓഫീസില്‍ ലഗേജിനെപറ്റി അന്വേഷിക്കുക. ട്രെയിന്‍ പുറപ്പെടുന്നതിന് ചുരുങ്ങിയത് 30 മിനിറ്റുകള്‍ മുമ്പെങ്കിലും അധിക ലഗേജ് ബുക്ക് ചെയ്തിരിക്കണം.

അധിക ലഗേജിന്‍റെ ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ച് ലഗേജ് തൂക്കിനോക്കുക.

അധിക ലഗേജിന്‍റെ ചാര്‍ജ് നല്‍കി രസീത് കരസ്ഥമാക്കുക.

ഈ രസീത് ആവശ്യപ്പെടുമ്പോള്‍ ടിടിഇ യെ കാണിക്കണം.

അധിക ലഗേജ് ബുക്ക് ചെയ്തുകഴിഞ്ഞാല്‍ അത് ബ്രേക്ക് വാനിലേക്ക് അയക്കും.

അധിക ലഗേജ് ബുക്കിംഗിനുള്ള ഏറ്റവും കുറഞ്ഞ ചാര്‍ജ് 30 രൂപയാണ്.

ഇന്ത്യന്‍ ട്രെയിനുകളില്‍ അനുവദനീയമല്ലാത്ത തരം ലഗേജുകള്‍?

അമ്ലമോ തീ പിടിക്കാവുന്ന വാതകമോ അടങ്ങിയ സാധനങ്ങള്‍.

അനുവദിക്കുകയാണെങ്കില്‍ ഓക്സിജന്‍ സിലിണ്ടറും അതിന്‍റെ സ്റ്റാന്‍റും സൗജന്യ ലഗേജ് പരിധിയില്‍ ഉള്‍പ്പെടും. ഇത് കൊണ്ടുപോകാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

വാണിജ്യ ചരക്കുകള്‍ അനുവദനീയമല്ല.അവ ലഗേജ് വാനില്‍ കൊണ്ടുപോകാന്‍ പ്രത്യേകം ബുക്ക് ചെയ്യണം.

നിന്ദ്യമോ അപകീര്‍ത്തികരമോ ആയ സാധനങ്ങള്‍ അനുവദനീയമല്ല.

പക്ഷികള്‍, മത്സ്യങ്ങള്‍,നായകള്‍, പൂച്ചകള്‍ എന്നിവ അനുവദനീയമല്ല. പാഴ്സല്‍ ഓഫീസില്‍നിന്ന് അവ പ്രത്യേകം ബുക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഒരു എസി ഒന്നാം ക്ലാസ് കൂപ് മുഴുവനായി ബുക്ക് ചെയ്യുകയോ ആകാം.

LEAVE A REPLY

Please enter your comment!
Please enter your name here