15 സ്റ്റേഷനുകളും അവയുടെ സ്വയം പ്രകടമാകുന്ന വ്യക്തിത്വവും

0
1226

ബീച്ച്-താമ്പരം ലോക്കല്‍ ട്രെയിന്‍ റൂട്ട് ചെന്നൈ നിവാസികളുടെ ജീവിതവുമായി വളരെ അടുത്ത് ബന്ധപ്പെട്ടതാണ്. ഈ റൂട്ടിലെ ഓരോ സ്റ്റേഷനും അവിടെവന്നിറങ്ങുകയും കയറിപ്പോകുകയും ചെയ്യുന്ന യാത്രക്കാരന് ഒരു പ്രത്യേക രൂപം നല്‍കുന്നു. ഈ യാത്രക്കാരിലെ 10 -ല്‍ 8 പേരും താഴെ കൊടുത്ത ഏതെങ്കിലും വിഭാഗങ്ങളില്‍ പെടുന്നവരായിരിക്കും.

Chennai Beach

ചെന്നൈ ബീച്ച്: നിങ്ങള്‍ ഔപചാരിക വേഷമാണ് ധരിച്ചിട്ടുള്ളതെങ്കില്‍ നിങ്ങള്‍ ഏതെങ്കിലും ഒരു ബാങ്കിന്‍റെ റീജണല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായിരിക്കും. എല്ലാ പ്രധാന ബാങ്കുകളുടേയും ഹെഡ് ഓഫീസ് ചെന്നൈ ബീച്ചിലാണുള്ളത്. നിങ്ങള്‍ ഔപചാരിക വേഷമല്ല ധരിച്ചിട്ടുള്ളതെങ്കില്‍ നിങ്ങള്‍ ’നോര്‍ത്ത് മദ്രാസികളില്‍ ഒരാളായിരിക്കും. പുറമേയ്ക്ക് പരുക്കനും തനി മദ്രാസ് തമിള്‍ സംസാരിക്കുന്നവനും ആയ നിങ്ങള് ബര്‍മാ ബസാറില്‍ ജോലിക്കോ ഷോപ്പംഗിനോ വേണ്ടി പോകുകയായിരിക്കും.

Chennai Fort

ചെന്നൈ ഫോര്‍ട്ട്: ഈ സ്റ്റേഷന് നേരെ എതിര്‍വശത്താണ് ചെന്നൈ കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. കോര്‍പറേഷന്‍ ജീവനക്കാര്‍ ജോലിസ്ഥലത്ത് എത്താന്‍ ഇവിടെയാണിറങ്ങുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും നിങ്ങള്‍ ഈ സ്റ്റേഷനില്‍ വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ കോര്‍പറേഷന്‍റെ ഏതെങ്കിലുമൊരു ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലിക്കാരനാകാന്‍ സാധ്യത ഏറെയാണ്.

Park railway station

പാര്‍ക്ക്: ഈ സ്റ്റേഷനില്‍ ഓഫീസ് ബാഗുമായി അധികം പേരെ നിങ്ങള്‍ കാണുകയില്ല. ഇവിടെ അധികവും നിങ്ങല്‍ കാണുക വലിയ ബാഗുകളും ട്രോളികളുമായി നീങ്ങുന്നവരെയാണ്. എതിര്‍ഭാഗത്തുള്ള ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്നും ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്രചെയ്യാനെത്തുന്നവരാണവര്‍. ചെന്നൈ സെന്‍ട്രലിന്‍റെ കണക്ടിംഗ് സ്റ്റേഷനാണ് പാര്‍ക്ക്. എല്ലാ പ്രാന ട്രെയിനുകളും സെന്‍ട്രലില്‍നിന്നാണ് പുറപ്പെടുന്നത്.

Chennai Egmore

എഗ്‍മോര്‍: ചെന്നൈയിലെ മറ്റൊരു പ്രധാന റെയില്‍വേ സ്റ്റേഷനാണ് എഗ്‍മോര്‍. സംസ്ഥാനതലസ്ഥാനത്തെ തമിഴ്നാടിന്‍റെ തെക്കന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഒട്ടേറെ എക്സ്പ്രസ് ട്രെയിനുകള്‍ ഇവിടെനിന്ന് പുറപ്പെടുന്നു. അതിനാല്‍ ഇവിടെയുംയാത്രക്കാര്‍ ഓഫീസ് ബാഗുകള്‍ക്കുപകരം വലിയ കൂറ്റന്‍ ബാഗുകളും ട്രോളികളുമായാണ് കാണപ്പെടുക.

Chetpet

ചെറ്റ്പേട്ട്: ഇത് വൈരുദ്ധ്യങ്ങളുടെ സ്റ്റേഷനാണെന്ന് പറയണം. ചെന്നൈയിലെ സൂപ്പര്‍ പണക്കാര്‍ അവരുടെ ഓഡിയും ബി എം ഡബ്ല്യൂവും ഒക്കെയായി വിഹരിക്കുന്ന സ്ഥലമാണ് ചെറ്റ്പേട്ട്. ലോക്കല്‍ ട്രെയിനില്‍ നിങ്ങള്‍ പകല്‍ കണ്ടുമുട്ടുന്ന കച്ചവടക്കാരും യാചകരുമെല്ലാം രാത്രിയില്‍ കഴിഞ്ഞുകൂടുന്നത് ഈ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലാണ്.

Nungambakkam

നുങ്കമ്പാക്കം: ദിവസവും 9-5 ജോലിചെയ്യുന്ന ചെന്നൈക്കാരുടെ ഹൃദയമാണ് ഈസ്റ്റേഷന്‍ എന്നുപറയാം. ഇവിടെ വന്നിറങ്ങുന്നവര്‍ ബാങ്കുകള്‍, വാണിജ്യസ്ഥാപനങ്ങള്‍, റസ്റ്റാറന്‍റുകള്‍ തുടങ്ങി ഒട്ടേറെ തുറകളില്‍ ജോലിചെയ്യുന്നവരാണ്. ഈ സ്റ്റേഷനിലേക്കുള്ള കവാടത്തില്‍ത്തന്നെയാണ് ലയോള കോളേജ് എന്നതിനാല്‍ ഒട്ടേറെ വിദ്യാര്‍ത്ഥികളും ഇവിടെ എത്തുന്നു.

Kodambakkam

കോടമ്പാക്കം: സിനിമയില്‍ സംവിധായകരാകാന്‍ മോഹിക്കുന്നവരുടേയും നാളത്തെ അഭിനേതാക്കളുടേയും അണിയറയിലെ സാങ്കേതിക പ്രവര്‍ത്തകരുടേയുമെല്ലാം കേന്ദ്രമാണ് കോടമ്പാക്കം. സ്വപ്നങ്ങളുടെ ഇന്‍ക്യുബേറ്റര്‍ എന്നുപറയാം. ഇന്ന് ഇവിടെ ഏറ്റവും താഴ്ന്നനിലയില്‍ ജീവിക്കുന്നവര്‍ നാളത്തെ തമിഴ് സിനിമയിലെ ചക്രവര്‍ത്തിമാരാകാം. അതിനാല്‍ ഈ സ്റ്റേഷനില്‍ വന്നിറങ്ങുകയും സിനിമയിലെ ഉള്ളറ വാര്‍ത്തകള്‍ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് സമയം കളയുന്നവരെ ഇവിടെ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല.

Mambalam

മാമ്പലം: ഇത് ചെന്നൈയിലെ ഏറ്റവും പ്രസിദ്ധമായ ഷോപ്പിംഗ് കേന്ദ്രമാകുന്നു. മുടിപ്പിന്‍ തൊട്ട് ഏറ്റവും ആധുനികമായ ഗൃഹോപകരണങ്ങള്‍ വരെ ഇവിടെ നിന്ന് വാങ്ങാം. സെയില്‍സ്മേന്‍ മാരായി ജോലിചെയ്യുന്ന ആയിരക്കണക്കിനുപേരും ഷോപ്പിങ്ങിനായെത്തുന്ന പതിനായിരക്കണക്കിനാളുകളും ദിവസവും ഈ സ്റ്റേഷനില്‍ വന്നിറങ്ങുന്നു. ഇവിടെ കണ്ടുമുട്ടുന്ന ഏതാണ്ട് എല്ലാപേരുടെ കൈകളിലും ഏതെങ്കിലും ഒരു വലിയ കടയുടെ പേര്‍ പ്രിന്‍റ് ചെയ്ത ഒരു ഷോപ്പിംഗ്ബാഗ് ഉണ്ടാകും.

Saidapet

സെയ്ദാപ്പേട്ട്: മധ്യവര്‍ഗക്കാരുടേയും മധ്യവര്‍ഗത്തിലെ താഴെ തട്ടുകാരുടേയും ആവാസകേന്ദ്രമെന്ന നിലയില്‍ സെയ്ദാപ്പേട്ട് പ്രസിദ്ധമാണ്. സമീപ പ്രദേശങ്ങളിലെ എല്ലാ കോളനികളില്‍നിന്നുമുള്ള യാത്രക്കാരെക്കൊണ്ട് ഈ സ്റ്റേഷന്‍ എപ്പോഴും നിബിഡമായിരിക്കും.

Guindy

ഗിണ്ടി:ചെന്നൈയിലെ നിര്‍മാണമേഖലയുടെ സിരാകേന്ദ്രമാണ് ഗിണ്ടി ഇന്‍റസ്ട്രിയല്‍ എസ്റ്റേറ്റ്. ഇവിടത്തെ നിര്‍മാണയൂനിറ്റുകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിനാളുകളുടെ ഗതാഗതമാര്‍ഗമാകുന്നു ട്രെയിന്‍. ഉച്ചഭക്ഷണം അടങ്ങിയ ചെറിയ ഷോപ്പിംഗ് ബാഗുകളുമായി അവര്‍ ഈ സ്റ്റേഷനില്‍ വന്നിറങ്ങുന്നു. ഒട്ടേറെ ഐടി ജീവനക്കാര്‍ ജോലി ചെയ്യുന്ന ഡിഎല്‍ എഫ് ഐ ടി പാര്‍ക്കും ഈ സ്റ്റേഷന് സമീപത്താണ്. അതുകൊണ്ടുതന്നെ തോളില്‍ തൂക്കിയ ലാപ്‍ടോപ് ബാഗുമായി വന്നിറങ്ങുന്ന നിരവധി പ്രൊഷണലുകളെ ഇവിടെ കാണാവുന്നതാണ്.

Meenambakkam

മീനമ്പാക്കം: എന്തിനാണ് ഇവിടെ ഒരു സ്റ്റേഷന്‍ എന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. വിമാനത്താവളം തൊട്ടടുത്താണെങ്കിലും വിമാനത്താവളത്തിനായി ഒരു സ്റ്റേഷന്‍ ഇല്ല. ഈ ഭാഗത്ത് അധികം താമസ കേന്ദ്രങ്ങളോ ഓഫീസുകളോ കാണാനുമില്ല. തൊട്ടടുത്ത ജെയിന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാകുന്നു ഈസ്റ്റേഷന്‍റെ പ്രധാന ഉപയോക്താക്കള്‍. പ്രത്യേകിച്ചും ഏകാന്ത താവളം തേടി അലയുന്ന ലൗബേര്‍ഡുകള്‍ക്ക് ഇത് പറ്റിയ ഇടമാണ്.

Tirusalam

തൃശൂലം:ചെന്നൈ വിമാനത്താവളത്തിലേക്കുള്ള കണക്റ്റിംഗ് സ്റ്റേഷനാണ് ഇത്. ഇവിടെ വന്നെത്തുവരുടെ ലഗേജുകളിലെ എയര്‍ലൈന്‍ ടാഗുകള്‍ അതിന്‍റെ പൊങ്ങച്ച മൂല്യം കാരണം അധികവും നീക്കം ചെയ്തിട്ടുണ്ടാവില്ല. ദീര്‍ഘ വിമാനയാത്രമൂലം ജെറ്റ് ലാഗ് ബാധിച്ച പല യാത്രക്കാരും പെട്ടെന്ന് ചെന്നൈയുടെ യാഥാര്‍ത്ഥ്യത്തിലേക്ക് ഉണരുന്നത് ഇവിടെവച്ചാണ്.

Pallavaram

പല്ലാവരം:ഇതുംഒരു റസിഡന്‍ഷ്യല്‍ മേഖലയാകുന്നു. ട്രെയിനിലെ ജനക്കൂട്ടത്തില്‍ 70% പേരും ഇവിടെ ഇറങ്ങുന്നു. അതിനാല്‍ ഇരിക്കാന്‍ ഒരു സീറ്റിനുവേണ്ടി കാക്കുകയാണെങ്കില്‍ എവിടെയാണ് സീറ്റുകള്‍ ഒഴിവാകുന്നതെന്ന് ശ്രദ്ധിക്കേണ്ടത് ഇവിടെവച്ചാണ്.

Chromepet

ക്രോംപേട്ട്& താമ്പരം സാനിറ്റോറിയം: വികസിച്ചുവരുന്ന ചെന്നൈയുടെ അടുത്ത ഷോപ്പിംഗ് ഡെസ്റ്റിനേഷനാണ് ഈ സ്റ്റേഷനുകള്‍ എന്നുപറയാം. തെരക്കേറിയ നഗരത്തിനുപുറത്തുള്ള പ്രധാന റസിഡന്‍ഷ്യല്‍ മേഖലയാകുന്നു ഈ സ്റ്റേഷനുകളുടെ സമീപപ്രദേശങ്ങള്‍. നഗരത്തിലെ ജോലി കഴിഞ്ഞ് ക്ഷീണിതരായി വീടുകളിലേക്ക് മടങ്ങിപ്പോകുന്നവര്‍ ഈ സ്റ്റേഷനുകളില്‍ വൈകുന്നേരങ്ങളിലെ പതിവ് കാഴ്ചയാകുന്നു.

Tambaram

താമ്പരം: പ്രസിദ്ധമായ ഈ ലോക്കല്‍ട്രെയിന്‍ റൂട്ടിന്‍റെ അവസാന സ്റ്റേഷനാണിത്.ചെന്നൈ റിയല്‍എസ്റ്റേറ്റ് മേഖലയുടെ പുതിയ വികസനം ആരംഭിക്കുന്നത് ഇവിടെനിന്നാണ്. താമ്പരത്തിനും സമീപപ്രദേശങ്ങള്‍ക്കും ചുറ്റിലാണ് ഒട്ടേറെ പുതിയ ഹൗസിംഗ്, വികസന പദ്ധതികള്‍ രൂപമെടുത്തുവരുന്നത്. അതിനാല്‍ നിര്‍മാണക്കമ്പനികളിലെ ഒട്ടേറെ ജോലിക്കാര്‍ ഈ സ്റ്റേഷനില്‍വന്നിറങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here