മാസൂലി ദ്വീപ്- കിഴക്കിന്‍റെ മാഞ്ഞുപോകുന്ന ചാരുത.

0
1085

ഉത്തര അസമില്‍ ബ്രഹ്മപുത്ര നദിയുടെ മടിത്തട്ടില്‍ സുബന്‍സിരി, ഖേര്‍കേതിയ നദിക്കള്‍ക്കിടയിലായാണ് പ്രകൃതി സൗന്ദര്യത്തിന്‍റെ കേദാരമായ മാസൂലി സ്ഥിതിചെയ്യുന്നത്. പരിഷ്കാരങ്ങള്‍ കടന്നുചെല്ലാത്ത, പ്രകൃതിയുടെ മാന്ത്രികവശ്യത ഇവിടെ നിറഞ്ഞുനില്‍ക്കുന്നു. സമയത്തോടൊപ്പം മത്സരിച്ചോടുന്ന തിരക്കേറിയ ജീവിതത്തിനിടയില്‍ ഒന്നു നില്‍ക്കൂ, നിശ്വസിക്കൂ, ജീവിക്കൂ എന്ന് മാസൂലി നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

കണ്ടെത്തൂ ഈ ഗ്രാമഭംഗി – സംസ്കാരം,കല, പ്രകൃതി എന്നിവ മാസൂലിയില്‍ ഒന്നുചേരുകയും സാധാരണവസ്തുക്കളുടെ സൗന്ദര്യത്തിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. സ്നേഹസമ്പന്നരായ തദ്ദേശവാസികളെ പരിചയപ്പെടാനും രസകരങ്ങളായ കഥകള്‍ ക്ഐമാആനും നിങ്ങള്‍ക്ക് അവസരമുണ്ടാകുന്നു. ഉള്‍നാട്ടിലെ മനോഹരമായ ചില സ്ഥലങ്ങളിലേക്ക് അവര്‍ നിങ്ങളെ കൂട്ടിക്കൊണ്ടുപോയെന്നുമിരിക്കും.

On a birding trail

വന്യതയില്‍ മതിമറക്കൂ – കണ്ണഞ്ചിപ്പിക്കുംവിധം അനന്തമായി വ്യാപിച്ചുകിടക്കുന്ന മഞ്ഞ കടുക് പാടങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ മതിമറന്ന് ആടാനും പാടാനും തുടങ്ങും. ചുറ്റും പരന്നുകിടക്കുന്ന ഈ വന്യത, സുഖശീതളമായ ഇളംകാറ്റ്, സൗമ്യപ്രകാശം ചൊരിയുന്ന സൂര്യന്‍ എന്നിവയെല്ലാം നിങ്ങളെ ശരിക്കും വിസ്മയത്തിലാഴ്ത്തും.

Get lost in the wilderness

ആദിവാസി ജീവിതം അടുത്തറിയൂ – ഒരു പക്ഷേ,അസമിലെ ഏറ്റവും വര്‍ണാഭമായ ജീവിതത്തിന്‍റെ ഉടമകളായ മിഷിംഗ് ഗോത്രവര്‍ഗ സമൂഹത്തെ സന്ദര്‍ശിക്കാനും ഇതൊരവസരമാണ്. മിഷിംഗ് ഗോത്രവര്‍ഗക്കാര്‍ നിര്‍മിക്കുന്ന ഗാഡു കമ്പളം വളരെ പ്രസിദ്ധി നേടിയതാണ്.

സന്യാസാശ്രമങ്ങള്‍ – നവ വൈഷ്ണവ പ്രസ്ഥാനത്തിന്‍റെ സിരാകേന്ദ്രങ്ങളില്‍ ഒന്നായിരുന്ന മാസൂലിയില്‍ ശ്രീമന്ത ശങ്കരദേവന്‍റെ ആദരസൂചകമായ ഒട്ടേറെ സത്രങ്ങള്‍ (സന്യാസാശ്രമങ്ങള്‍) സ്ഥിതിചെയ്യുന്നുണ്ട്. ഔന്യതി സത്രം, ദക്ഷിണ്‍പഥ് സത്രം, ബെങ്കെനാതി സത്രം എന്നിവ ഇവയില്‍ പ്രസിദ്ധങ്ങളാണ്.

Monasteries and Monasteries

ബ്രഹ്മപുത്ര ജലയാത്ര – വിശാലമായ ബ്രഹ്മപുത്ര നദിയിലൂടെയുള്ള ബോട്ടുയാത്ര അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും. യാത്രാബോട്ടിന്‍റെ ഓരം ചേര്‍ന്നുനിന്ന് പ്രകൃതിയുടെ അനുപമസൗന്ദര്യം അതിന്‍റെ പൂര്‍ണതയില്‍ ആസ്വദിക്കാനാവുന്നത് ഒരു അസുലഭാനുഭൂതിതന്നെയാണ്.

Brahmaputra Cruising

എങ്ങിനെ എത്താം?

ജോര്‍ഹട്ടിലെ നെമാതി ഘട്ടില്‍നിന്ന് ബോട്ട് വഴി മാസൂലിയിലെത്താം. മാസൂലിയുടെ നിഗൂഢ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് സൈക്കിളിലും ഇവിടെ വന്നെത്താം. ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷനായ ജോര്‍ഹട്ടിലേക്ക് ഗുവാഹതിയില്‍നിന്നും 7 മണിക്കൂര്‍ ട്രെയിന്‍ യാത്ര വേണം.

LEAVE A REPLY

Please enter your comment!
Please enter your name here