ഹിമാലയത്തിന്‍റെ മികച്ച ദൃശ്യത്തിനുള്ള ജനപ്രിയ റോപ്‍വേകള്‍

0
975

ഹിമാചലിന്‍റെ ഹരിതാഭയാര്‍ന്ന താഴ്വാരങ്ങളുടെയും ഗ്രാമങ്ങളുടെയും ഒരു വിഹഗവീക്ഷണം ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം ഒരു പക്ഷേ ഒരു കേബിള്‍ കാറിലുള്ള ഉല്ലായയാത്രയാണ്. ഇത് നിങ്ങളെ ത്രസിപ്പിക്കുമെന്നു മാത്രമല്ല, അകലെയുള്ള മല നിരകളുടെയും താഴയുള്ള സസ്യാദികള്‍ നിറഞ്ഞ താഴ്വരകളുടെയും സാദ്ധ്യമായതില്‍ ഏറ്റവും മികച്ച ദൃശ്യവും നിങ്ങള്‍ക്ക് നല്കും. നിലവില്‍, സംസ്ഥാനത്ത് പ്രശസ്തമായ മൂന്ന് റോപ്‍വേകളുള്ളത്, ദിനം പ്രതി കൂടുതല്‍ കൂടുതല്‍ വിനോദസഞ്ചാരികളെ കൊണ്ട് നിറയുന്നു.

പര്‍വാനൂ ടിംബര്‍ ട്രെയില്‍

Parwanoo Timber Trail
ചണ്ഡിഗഢില്‍ നിന്ന് ഏകദേശം 30 കി.മീ. അകലെ ഹിമാലയന്‍ എക്സ്പ്രസ്സ് ഹൈവേയില്‍ പര്‍വാനൂ കഴിഞ്ഞ്, പര്‍വാനൂ ടിംബര്‍ ട്രെയില്‍ സ്ഥിതി ചെയ്യുന്നു. ഈ റോപ്‍വേ രണ്ട് സമീപ കുന്നിന്‍പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് കൊസല്യ നദിക്കു മുകളിലൂടെ പോകുന്നു. ടിംബര്‍ ട്രെയില്‍ ഹൈറ്റ്സ് റിസോര്‍ട്ട് എന്നു പേരായ മനോഹരമായ ഒരു ഹിമാലയന്‍ റിസോര്‍ട്ടിലാണ് റൈഡ് അവസാനിക്കുന്നത്.
– സിംഗിള്‍ റൈഡ് : 8 മിനിട്ട്
– ചെലവ്: രൂപ 625 (മുതിര്‍ന്നവര്‍), രൂപ 500 (കുട്ടികള്‍)
– സമയം: രാവിലെ 9:00 മുതല്‍ വൈകുന്നേരം 6:00 വരെ
– കാല്‍കാ റെയില്‍ഹെഡ് – 6 കി.മീ.
– റോഡ് മാര്‍ഗ്ഗം: ചണ്ഡിഗഡ് ഐ.എസ്.ബി.ടി., സെക്ടര്‍ 43

സൊലാംഗ് വാലീ റോപ്‍വേ

Solang Valley Ropeway
മണാലിയില്‍ നിന്ന് 14 കി.മീ. പുറത്തേക്ക് സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് മനംമയക്കുന്ന കാഴ്ച്ച കാണാം എന്നു മാത്രമല്ല, ഒരു റോപ്‍വേയും, സ്കീ ചെരിവുകളുമുള്ള സൊലാംഗ് താഴ്വരയിലെത്തിക്കും. സൊലാംഗ് റോപ്‍വേ-കംڋ-സ്കീ സെന്‍റര്‍ നിലത്തു നിന്ന് 1600 അടി ഉയരത്തിലും 1.3 കി.മീ. നീളത്തിലുമാണ്. അത് സൊലാംഗ് നുള്ളയെ ഔന്നത്യമാര്‍ന്ന ബര്‍വാ മലയുമായി ബന്ധിപ്പിക്കുന്നു.

– സിംഗിള്‍ റൈഡ്: 10 മിനിട്ട്
– ചെലവ്: രൂപ 450
– സമയം: രാവിലെ 9:30 മുതല്‍ വൈകുന്നേരം 6:30 വരെ
– ജോഗീന്ദര്‍ നഗര്‍ റെയില്‍വേ സ്റ്റേഷന്‍ – 175 കി.മീ.
– മണാലിയില്‍ നിന്ന് ഒരു ലോക്കല്‍ ബസ്സ് പിടിക്കൂ.

നൈനാ ദേവി റോപ്‍വേ

Naina Devi Ropeway
ഗുനാവലില്‍ നിന്നാരംഭിക്കുന്ന ആവേശപ്രദമായ റോപ്‍വേ നിങ്ങളെ നൈനാ ദേവി ക്ഷേത്രത്തിലെത്തിക്കും. ദേവിക്ക് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച ശേഷം നിങ്ങള്‍ക്ക് പടിക്കെട്ടിറങ്ങി താഴേക്ക് നടക്കുകയോ മുന്‍കൂറായ ഒരു മടക്ക ടിക്കറ്റ് ബുക്ക് ചെയ്യുകയോ ചെയ്ത ശേഷം ഗോബിന്ദ് സാഗര്‍ തടാകത്തിന്‍റെ വിഹഗവീക്ഷണം ആസ്വദിക്കാം.
– സിംഗിള്‍ റൈഡ്: 20 മിനിട്ട്
– ചെലവ്: രൂപ 35
– സമയം: രാവിലെ 8:00 മുതല്‍ വൈകുന്നേരം 7:00 വരെ
– അനന്ദപൂര്‍ സാഹിബ് റെയില്‍വേ സ്റ്റേഷന്‍ ആണ് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്
– റോഡ് മാര്‍ഗ്ഗം: ചണ്ഡിഗഡ് ഐ.എസ്.ബി.ടി., സെക്ടര്‍ 43

 

Originally written by Yashpal Sharma. Read here.

LEAVE A REPLY

Please enter your comment!
Please enter your name here