ഭലൂക്പോങ് – തവാങ് അച്ചുതണ്ടിലെ 5 മറഞ്ഞിരിക്കുന്ന രത്നങ്ങള്‍

0
1456

അരുണാചല്‍ പ്രദേശിനെ മകുടം ചാര്‍ത്തുന്നത് ഔന്നത്യമേറിയ ഹിമാലയവും, വനങ്ങളും നദികളുമാണ്. തവാങ്, സിറോ താഴ്വര, ഇറ്റാനഗര്‍ പോലെയുള്ള അരുണാചലിലെ ചില സ്ഥലങ്ങള്‍ അവയുടെ സമാനതകളില്ലാത്ത സൗന്ദര്യത്താല്‍ വിനോദസഞ്ചാരികളുടെ ശ്രദ്ധ നേടിയിടുണ്ട്. ഭലൂക്പോങ് – തവാങ് അച്ചുതണ്ടിലെ മനംമയക്കുന്ന അഞ്ച് സ്ഥലങ്ങള്‍ ഇതാ.

തെങാ താഴ്വര

Tenga Valley
തെങാ താഴ്വരയില്‍ വിനോദസഞ്ചാരികള്‍ക്ക് ട്രെക്കിംഗ്, റിവര്‍ ക്രോസ്സിംഗ്, റിവര്‍ റാഫ്ടിംഗ് എന്നിങ്ങനെയുള്ള നിരവധി വാതില്‍പുറ വിനോദങ്ങള്‍ ആസ്വദിക്കാനാവും. ഷോപ്പിംഗില്‍ കമ്പമുള്ളവര്‍ക്ക് ബാകു (ടിബറ്റന്‍ വസ്ത്രം), കല്ലുകൊണ്ടുള്ള ആഭരണങ്ങള്‍, മറ്റ് പരമ്പരാഗത കരകൗശലവസ്തുക്കള്‍ എന്നിവ വാങ്ങാനാവുന്ന മികച്ച സ്ഥലം തെങാ കമ്പോളമാണ്. നാഗ് മന്ദിര്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്.
ബോംഡിലയും ദിറാങ് താഴ്വരയും

Bomdila Monastery
ബോംഡില സമുദ്ര നിരപ്പില്‍ നിന്നും 7000 അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ഏകദേശം 6500 ആളുകള്‍ താമസിക്കുന്നതുമായ ഒരു ടൗണ്‍ഷിപ്പാണ്. ബുദ്ധിസ്റ്റ് മൊണാസ്ട്രികള്‍ സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇവിടെയുള്ള ആപ്പിള്‍ തോട്ടങ്ങളിലൂടെ ഒരു ജംഗിള്‍ ട്രെക്കിന് പോകുകയോ ചെയ്യാം.

Dirang Valley

ദിറാങ് ബോംഡിലയില്‍ നിന്നും 2 മണിക്കൂര്‍ യാത്ര അകലെയാണ്. നദീതീരത്തോട് ചേര്‍ന്നു കിടക്കുന്ന കൃഷി സ്ഥലങ്ങളടങ്ങിയ പരന്നുകിടക്കുന്ന ഭൂപ്രദേശം നിങ്ങളുടെ മനമയക്കുമെന്ന് തീര്‍ച്ചയാണ്. ബോംഡിലയിലും ദിറാങ്ങിലും ഷോപ്പിംഗിന് പറ്റിയ നല്ല കമ്പോളങ്ങളുണ്ട്. ഇവിടെയെത്തുമ്പോള്‍ ദിറാങ് ചൂടു നീരുറവകള്‍ സന്ദര്‍ശിക്കുക.
സെലാ ചുരം

Jaswant-Garh
സെലാ ചുരം പുരാതന കാലത്ത് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള വളരെ പ്രധാനപ്പെട്ട ഒരു വ്യാപാര പാതയായിരുന്നു. ഈ ചുരത്തില്‍ അപൂര്‍വ്വമായി മാത്രമേ സൂര്യപ്രകാശം പതിക്കുകയുള്ളൂ. താപനില മൈനസ് 100 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാവുന്നതാണ്. മനോഹരമായ സെലാ തടാകവും ഗോംപയും കാണാതെ പോകരുത്.
ജസ്വന്ത് ഗഡ്

Sela Lake
ഹോണററി ക്യാപ്റ്റന്‍ ജസ്വന്ത് സിംഗിന്‍റെ കുടീരം ഓരോ ഭാരതീയനും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു ഇടമാണ്. ഇന്ത്യന്‍ സേനയിലെ ഒരു പാചകക്കാരനായിരുന്ന ജസ്വന്ത് സിംഗ് 1962ലെ യുദ്ധ വേളയില്‍ ചൈനീസ് സൈന്യത്തെ വിജയകരമായി തടഞ്ഞതിനെ തുടര്‍ന്ന് ചൈനക്കാര്‍ അദ്ദേഹത്തെ തൂക്കിലേറ്റിയ സ്ഥലത്താണ് കൂടീരം നിര്‍മ്മിച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് ഇന്ത്യന്‍ സൈന്യം പരിപാലിക്കുന്ന ചെറിയ ഒരു മ്യൂസിയം സന്ദര്‍ശിക്കുകയും അവിടെ നിന്ന് ചൂട് ചായയും സമോസയും സൗജന്യമായി ആസ്വദിക്കുകയും ചെയ്യാം!
ജുംഗ്

Jung Town
ഈ ചെറിയ പട്ടണം സമുദ്രനിരപ്പില്‍ നിന്നും 8,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. വിനോദയാത്രികര്‍ക്ക് ജുംഗ് വെള്ളച്ചാട്ടം, പ്രാദേശിക മൊണാസ്ട്രി, കമ്പോളം (ചൈനീസ് വസ്തുക്കള്‍ വില്ക്കുന്നത്) എന്നിവ സന്ദര്‍ശിക്കാനാവും. ജുംഗിലുള്ള റെസ്റ്റോറന്‍റുകളില്‍ സ്വാദിഷ്ടമായ മോമോ ലഭ്യമാണ്.

യാത്രയ്ക്കുള്ള നിര്‍ദ്ദേശ സൂചനകള്‍

  • ഡെല്‍ഹി, ഗുവഹാട്ടി അല്ലെങ്കില്‍ തെസ്പൂറിലുള്ള സ്റ്റേറ്റ് ഓഫീസില്‍ നിന്നും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എടുക്കുക.
  • പ്രാദേശിക കമ്പോളങ്ങളില്‍ വില പേശാന്‍ മടിക്കരുത്.
  • മദ്യത്തിനുള്ള നികുതി ഒഴിവാക്കിയിരിക്കുന്നു, അതിനാല്‍ വൈവിദ്ധ്യമാര്‍ന്ന വൈനുകളും മറ്റ് പാനീയങ്ങളും ആസ്വദിക്കുക.
  • ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍ – രംഗപാറ (ഭലൂക്പോങ്ങില്‍ നിന്ന് 46 കി.മീ. അകലെ)

 

Originally written by Bhagyashree Pancholy. Read here.

 

LEAVE A REPLY

Please enter your comment!
Please enter your name here