വയനാട്ടില്‍ വന്യജീവികളെ കണ്ടെത്തല്‍

0
810
Tiger safari

വന നിരീക്ഷണയാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ ഒന്നാണ് കേരളത്തിലെ വയനാട്. മൃഗ നിരീക്ഷണത്തിന് ഏറ്റവും പറ്റിയ സമയം രാവിലെയാണ്. അതിനാല്‍ അതിരാവിലെ യാത്ര പുറപ്പെട്ട് 8 മണിയോടെ വനത്തിലെത്തുക. രാവിലെ മൃഗങ്ങള്‍ വനത്തില്‍ ചുറ്റിക്കറങ്ങും. വയനാട്ടില്‍ നിങ്ങള്‍ക്ക് വന്യജീവികളെ കാണാന്‍ കഴിയുന്ന സ്ഥലങ്ങളുടെ പട്ടിക താഴെ:

തോല്‍പ്പെട്ടി-

-Environment-Day-Special_cover-1 (1)

തോല്‍പ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രം അപ്പര്‍ വയനാട് വനം എന്നാണ് അറിയപ്പെടുന്നത്. ആനകല്‍, കടുവകള്‍, പുള്ളിപ്പുലികള്‍, കരടികള്‍, കാട്ടുപോത്തുകള്‍, കുരങ്ങന്മാര്‍, മലയണ്ണാന്‍, മാനുകള്‍ എന്നിവയുടെയൊക്കെ ആവാസകേന്ദ്രമാണ് ഇവിടം. എന്നാലും പ്രധാന ആകര്‍ഷണം ആന, കടുവ, കാട്ടുപോത്ത് എന്നിവയാകുന്നു. തോല്‍പ്പെട്ടിയില്‍ കാട്ടുപോത്തിന്‍കൂട്ടങ്ങളുടെ കാഴ്ച ഏതാണ്ട് ഉറപ്പാണ്. രാവിലെ 8 മണിക്ക് മുമ്പാണെങ്കില്‍ ആനകളേയും കാണാം. നലല് ഭാഗ്യമുണ്ടെങ്കില്‍ കടുവകളേയും കാണാനാകും.ഒരേസമയത്ത് 10 വാഹനങ്ങള്‍ മാത്രമേ (പരിശീലനം നേടിയ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ജീപ്പകള്‍) വനത്തിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കകയുള്ളു.

സഫാരി സമയം: രാവിലെ 6 മുതല്‍ 8 വരെ, വൈകുന്നേരം 3 മുതല്‍ 5:30 വരെ

തീര്‍ച്ചയായും കാണാവുന്നത്: കാട്ടുപോത്ത്

ശ്രദ്ധിക്കുക: സുരക്ഷാകാരണങ്ങളാല്‍ സ്വകാര്യ വാഹനങ്ങള്‍ വനത്തിനുള്ളില്‍ അനുവദനീയമല്ല.

തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: തലശ്ശേരി (60 കി.മീറ്റര്

മുത്തങ്ങ-

Bengal Tiger

തോല്‍പ്പെട്ടിയുടെ മറുവശത്താണ് മുത്തങ്ങ വന്യജീവി കേന്ദ്രം. ഇതിനെ ലോവര്‍ വയനാട് വനം എന്ന് പറയുന്നു. നിങ്ങള്‍ കാണുന്ന വയനാടന്‍ ആനകളുടെ ചിത്രങ്ങള്‍ അധികവും മുത്തങ്ങയില്‍നിന്ന് എടുത്തവയാണ്. കേരള-കര്‍ണാടക ചെക്ക്-പോസ്റ്റിനോട് ചേര്‍ന്ന് ഒരു വലിയ കുളമുണ്ട്. അവിടെ രാവിലേയും വൈകുന്നേരവും ആനകള്‍ കൂട്ടമായി വെള്ളം കുടിക്കാനെത്തുന്നു. കുരങ്ങുകള്‍, പുള്ളിമാനുകള്‍, മയിലുകള്‍ എന്നിവയും മുത്തങ്ങയിലെ സവിശേഷ കാഴ്ചകളുടെ ഭാഗമാകുന്നു.

സഫാരി സമയം: രാവിലെ 6 മുതല്‍ 9 വരെ, വൈകുന്നേരം 3 മുതല്‍ 6 വരെ

തീര്‍ച്ചയായും കാണാവുന്നത്: ആനകള്‍ (കുളത്തിനരികില്‍)

തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: കോഴിക്കോട് (31 കി.മീറ്റര്‍) 

തിരുനെല്ലി-

Wild life safari

കേരളത്തിലെ ഏറ്റവും സവിശേഷതയുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുനെല്ലി. ട്രെക്കിംഗില്‍ താല്‍പര്യമുണ്ടെങ്കില്‍ ഈ ക്ഷേത്രത്തിനുസമീപമുള്ള പക്ഷി പാതാളം വനത്തിലൂടെ ഒരു നടത്തമാകാം. ധാരാളം പക്ഷികളേയും മൃഗങ്ങളേയും ആ യാത്രയില്‍ കാണാം.

സഫാരി സമയം: രാവിലെ 7 മുതല്‍ 9 വരെ, വൈകുന്നേരം 3 മുതല്‍ 5 വരെ

ശ്രദ്ധിക്കുക: ഈ വനത്തിലൂടെയുള്ള യാത്രക്ക് വനം വകുപ്പിന്‍റെ അനുവാദം വാങ്ങിയിരിക്കണം. ഒരു ട്രൈബല്‍ ഗൈഡിന്‍റെ സഹായവും തേടാം. വയനാട്- തിരുനെല്ലി പാതയില്‍ ഒറ്റതിരിഞ്ഞ ആനകളെ കാണ്ടുമുട്ടാം. അവ തിരുനെല്ലി ക്ഷേത്രത്തിനുചുറ്റുമുള്ള വനത്തിലാണ് അധികവും അഭയം തേടുക.

തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: കോഴിക്കോട് (332 കി.മീറ്റര്‍)

മറ്റ് വന്യജീവി കേന്ദ്രങ്ങള്‍

നാഗര്‍ഹോള്‍, മുതുമല, ബന്ദിപ്പൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here