വേനലവധിയാത്ര ആസൂത്രണം ചെയ്യുമ്പോള്‍ നിങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ട്രെയിന്‍ ടിക്കറ്റിന്‍റെ കണ്‍ഫര്‍മേഷണ്. 120 ദിവസത്തെ മുന്‍കൂര്‍ ബുക്കിംഗ് കാലയളവും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും ഉണ്ടായിട്ടും വര്‍ഷം മുഴുവനും ടിക്കറ്റ് ക്ഷാമം നേരിടുന്നു.റിസര്‍വേഷന്‍ കണ്‍ഫര്‍മേഷന്‍ ലഭിക്കാത്തതിനാല്‍ പല കുടുംബങ്ങള്‍ക്കും യാത്രാപരിപാടി മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകപോലുമോ വേണ്ടിവരുന്നു. ഇപ്പോള്‍ റെയില്‍യാത്രിയുടെ സേവനം ഉള്ളതിനാല്‍ നിങ്ങള്‍ക്ക് ഏതായാലും യാത്രാപരിപാടി ഉപേക്ഷിക്കേണ്ടിവരില്ല. ഏറ്റവും തിരക്കേറിയ സമയങ്ങളില്‍പ്പോലും ഒരു കണ്‍ഫേംഡ് ടിക്കറ്റ് ലഭിക്കുന്നതിനുവേണ്ട അന്വേഷണം നടത്താന്‍ ഞങ്ങളുടെ ആപ്പ് നിങ്ങളെ സഹായിക്കും.
കണ്‍ഫേംഡ് ട്രെയിന്‍ ടിക്കറ്റ് ലഭ്യമാക്കാന്‍ 5 ചുവടുകള്‍
1. സ്റ്റേഷനുകള്‍ക്കിടയില്‍ ഓടുന്ന ട്രെയിനുകള്‍ ഏതെല്ലാമെന്ന് അറിയുക:
എല്ലാ കുടുംബങ്ങളിലും ഒരു യാത്ര ആസൂത്രകന്‍ ഉണ്ടാകും. അയാള്‍ തനിക്ക് യാത്രചെയ്യാവുന്ന ട്രെയിനുകളുടെ പട്ടികയെക്കുറിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യും.തിരക്കേറിയ സന്ദര്‍ഭങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാറുണ്ട്. നിങ്ങള്‍ക്ക് യാത്രചെയ്യേണ്ട റൂട്ടിലോടുന്ന എല്ലാ ട്രെയിനുകളുടേയും(സാധാരണ ട്രെയിനുകളും സ്പെഷ്യല്‍ ട്രെയിനുകളും)ഒരു പട്ടിക നിങ്ങള്‍ക്ക് ലഭ്യമാക്കാനാകും. ഇതുകൂടാതെ നിങ്ങള്‍ ഒരു പ്രത്യേക ട്രിപ് സേവ് ചെയ്താല്‍ റെയില്‍യാത്രി ആപ്പ് ആ റൂട്ടിലെ എല്ലാ സ്പെഷ്യല്‍ ടെയ്നുകളുടേയും വിവരങ്ങള്‍ നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കും.
2.ആഴ്ചയിലെ താരതമ്യേന തിരക്കുകുറഞ്ഞ ദിവസങ്ങള്‍ കണ്ടെത്തുക:
റെയില്‍യാത്രിയിലെ ഡാറ്റാ അനലിസ്റ്റുകള്‍ എല്ലാ ട്രെയിന്‍ യാത്രക്കാര്‍ക്കും ഉപയോഗപ്രദമായ രസകരമായ ഒരു വിവരം കണ്ടെത്തിയിട്ടുണ്ട്. അവര്‍ ഡാറ്റാ വിശകലനത്തിലൂടെ മനസ്സിലാക്കിയതനുസരിച്ച് ആഴ്ചയിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങള്‍ വെള്ളിയും ഞായറുമാണ്. അതിനാല്‍ നിങ്ങള്‍ യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ യാത്രപുറപ്പെടുകയും തിരിച്ചുവരുകയും ചെയ്യുന്നതിന് ഈ ദിവസങ്ങള്‍ ഒഴിവാക്കുക.യാത്രക്കാര്‍ വളരെ കുറവായ മറ്റ് ദിവസങ്ങള്‍ തെരഞ്ഞെടുക്കുക.
3.ചെറിയ ബദല്‍ സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍:
മിക്ക ആളുകളും ധരിച്ചിരിക്കുന്നത് എല്ലാ സ്റ്റേഷനുകളിലേക്കും ഒരേ അളവിലാണ് യാത്രക്കാരുടെ തിരക്ക് എന്നാണ്.എന്നാല്‍ സത്യത്തില്‍ നിങ്ങള്‍ യാത്ര തുടങ്ങുന്ന സ്റ്റേഷനില്‍നിന്നും ചില പ്രത്യേകസ്റ്റേഷനുകളിലേക്ക് യാത്രക്കാര്‍ കൂടുതലായിരിക്കും.ഒരു പ്രധാന സ്റ്റേഷനിലേക്ക് ടിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ നിങ്ങള്‍ക്ക് പോകേണ്ട സ്ഥലത്ത് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന തൊട്ടടുത്ത സ്റ്റേഷനിലേക്ക് ടിക്കറ്റ് ലഭിക്കാന്‍ താരതമ്യേന എളുപ്പമായിരിക്കും.
4.സാധ്യതകള്‍ പരിശോധിക്കുക:
മുമ്പ് പലതവണ യാത്രചെയ്തിട്ടുള്ള ഒരാളാണെങ്കില്‍ ഓരോ സ്റ്റേഷനിലും വണ്ടിയില്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്ന യാത്രക്കാരുടെ എണ്ണം ഒരുപോലെ അല്ലെന്ന് നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടാകും.നിങ്ങളുടെ റൂട്ടിലെ ചില പ്രത്യേക സ്റ്റേഷനുകളില്‍ കൂടുതല്‍ പേര്‍ ഇറങ്ങുകയും മറ്റ് ചില ഇടങ്ങളില്‍ കൂടുതല്‍ പേര്‍ കയറുകയും ചെയ്യുന്നു.ഇതിനെപറ്റി ഒരു ഗവേഷണം നടത്തി നോക്കിയാല്‍ കണ്‍ഫര്‍മേഷന്‍ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
5. കണ്‍ഫര്‍മേഷന്‍ ലഭിക്കാനുള്ള സാധ്യത ഉറപ്പാക്കുക:
നിങ്ങള്‍ക്ക് ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ ലഭിക്കാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം.അപ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവരും.ഇങ്ങനെ വെറ്റിംഗ് ലിസ്റ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അതിന്‍റെ കണ്‍ഫര്‍മേഷന്‍ സാധ്യത റെയില്‍യാത്രി ആപ്പില്‍ പരിശോധിക്കാവുന്നതാണ്.ടിക്കറ്റിനുള്ള ഡിമാന്‍ഡ്,ക്യാന്‍സലേഷന്‍ ഡാറ്റയുടെ ചരിത്രം, ഒരു സ്റ്റേഷനില്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്ന യാത്രക്കാരുടെ കണക്ക് തുടങ്ങി പല ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് കണ്‍ഫര്‍മേഷന്‍ സാധ്യത കണക്കാക്കുന്നത്. നിങ്ങളുടെ മൊബൈലില്‍ റെയില്‍യാത്രി ആപ്പുണ്ടെങ്കില്‍ ഇതുപോലെ പല സാധ്യതകളും കണ്ടെത്താന്‍ സാധിക്കും. ഞങ്ങളുടെ ആപ്പിന്‍റെ വിവിധ സവിശേഷതകള്‍ ഉപയോഗപ്പെടുത്തി ലക്ഷ്യസ്ഥാനത്തേക്കുള്ള നിങ്ങളുടെ യാത്ര ആയാസരഹിതമാക്കൂ.