എന്തുകൊണ്ട് റെയില്യാ‍ത്രി ബസ് സര്വീ്സ് ഏറ്റവും മികച്ചതാകുന്നു!

0
1764
Malayalam blog

ഇന്ന് പലവിധ ഓണ്‍ലൈന്‍ ബസ് ബുക്കിംഗ് സംവിധാനങ്ങളുണ്ട്. അതിനാല്‍ ഏതുവിധത്തില്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.എന്നാല്‍ഇപ്പോള്‍ റെയില്‍യാത്രിയുടെ അനായാസമായ ബസ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. താരതമ്യേന കുറഞ്ഞ പണം മുടക്കി കൂടുതല്‍ യാത്രചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. റെയില്‍യാത്രി വഴി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ ബസ് യാത്രയുമായി പ്രണയത്തിലാകുന്നുവെന്ന് മനസ്സിലാക്കാന്‍ തുടര്‍ന്ന് വായിക്കുക.

ബുക്കിംഗ് അനായാസവും അവസാന നിമിഷം പോലും ലഭ്യവും ആകുന്നു

ട്രെയിനിലേതുപോലെ ബസ് ടിക്കറ്റ് അതിവേഗം തീര്‍ന്നുപോകുന്നില്ല. ചിലപ്പോള്‍ യാത്രപുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കുമുമ്പുപോലും ബസ് ടിക്കറ്റ് ലഭ്യമാകുന്നു.റെയില്‍യാത്രിയുടെ ഡാറ്റാ വിദഗ്ധര്‍ കണ്ടെത്തിയതുപോലെ, ടിക്കറ്റുകള്‍ തീര്‍ന്നുപോകുന്നതുകൊണ്ട് പ്രതിദിനം 10 ലക്ഷം യാത്രക്കാര്‍ക്ക് കണ്‍ഫേം ചെയ്ത ട്രെയിന്‍ ടിക്കറ്റ് ലഭ്യമാകുന്നില്ല.അതായത് ഒട്ടേറെ പേരുടെ യാത്രാപദ്ധതി മുടങ്ങിപ്പോകുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് റെയില്‍യാത്രിയുടെ ബസ് യാത്ര സംവിധാനം അനുഗ്രഹമാകുന്നത്.അതുവഴി നിങ്ങളുടെ ആഗ്രഹമനുസരിച്ച് എപ്പോള്‍ വേണമെങ്കിലും യാത്ര ചെയ്യാന്‍ സാധിക്കുന്നു.

ചെലവാക്കുന്ന തുകയ്ക്ക് ലാഭകരമായവിധം യാത്ര ചെയ്യുക

സാധാരണ ബസ് ടിക്കറ്റ് ട്രെയിന്‍, വിമാന ടിക്കറ്റുകളെക്കാള്‍ ആദായകരമാണ്.അതിനാ‍ല്‍ നിങ്ങള്‍ക്ക് സമയമുണ്ടെങ്കില്‍ മറ്റ് സൗകര്യങ്ങളൊന്നും ബലികഴിക്കാതെതന്നെ ബസില്‍ സുഖകരമായി യാത്ര ചെയ്യാം.റെയില്‍യാത്രി ബസ് ബുക്കിംഗ് സര്‍വീസിലൂടെ നിങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ടിക്കറ്റ് ലഭ്യമാക്കാം. ചിലപ്പോള്‍ നിങ്ങളുടെ അവസാന-നിമിഷ യാത്രയില്‍പ്പോലും വിസ്മയകരമായ ലാസ്റ്റ് സീറ്റ് ഡിസ്ക്കൗണ്ടുകളും മറ്റ് കാഷ്‍ബാക്ക് ഓഫറുകളും നേടുകയും ചെയ്യാം.

തെരഞ്ഞെടുക്കാന്‍ സൗകര്യങ്ങള്‍ നിരവധി

റെയില്‍യാത്രിഓണ്‍ലൈന്‍ ബസ് ബുക്കിംഗ്നിങ്ങള്‍ക്കിഷ്ടമുള്ള സീറ്റ്, യാത്ര പുറപ്പെടുന്ന സ്ഥലം, സമയം, ബജറ്റ്, മറ്റ് ആവശ്യകതകള്‍ എന്നിവ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നു. മറ്റ് യാത്രാസംവിധാനങ്ങളില്‍ ഈ തെരഞ്ഞെടുപ്പ് അസാധ്യമാണ്. അവിടെ കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിനപ്പുറമാകുന്നു. എന്താണോ നല്‍കപ്പെടുന്നത് അതുകൊണ്ട് നിങ്ങള്‍ക്ക് തൃപ്തിപ്പെടേണ്ടി വരുന്നു.

ഓരോ യാത്രികന്‍റേയുംസീറ്റ് ഫീഡ്ബാക്ക്

ഇത് റെയില്‍യാത്രി ബസ് യാത്രക്കാര്‍ക്കുള്ള പ്രത്യേക അവകാശമാണ്. ഓരോ യാത്രക്കാരനും സൗകര്യപ്രദവും ഗുണമേന്മയുള്ളതുമായ യാത്രാനുഭവം പ്രദാനം ചെയ്യാന്‍ റെയില്‍യാത്രിപ്രതിജ്ഞാബദ്ധമാകുന്നു. അതിനാല്‍ ബസ് യാത്രയില്‍ നിങ്ങളുടെ സീറ്റ് എത്രത്തോളം സൗകര്യപ്രദമായിരിക്കും എന്നതുസംബന്ധിച്ച, നേരിട്ടുള്ള കസ്റ്റമര്‍ ഫീഡ്‍ബാക്ക് നിങ്ങള്‍ക്ക് ലഭ്യമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here