ട്രാക്കുകളിലെ പ്രാദേശിക രുചികള്‍

0
1079

ട്രെയിന്‍ യാത്രകള്‍ മനോഹരമായ കാഴ്ചകള്‍ മാത്രമല്ല നല്‍കുന്നത് നിങ്ങള്‍ കടന്നു പോകുന്ന സംസ്ഥാനങ്ങളിലെ തനത് ഭക്ഷണ വിഭവങ്ങളുമാണ്. മഥുരയിലെ പേഡയും ആഗ്രയിലെ പേത്തയും ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ ഓരോ  യാത്രക്കാരനും അറിഞ്ഞിരിക്കും. എന്നാല്‍ ഇനിയും രുചിയറിയാത്ത നിരവധി ഭക്ഷണ വിഭവങ്ങളുണ്ട്.

1. രത്‌ലാം സ്‌റ്റേഷനിലെ പോഹ: പച്ച ഉള്ളിയും സേവും (ന്യൂഡില്‍സ് പോലെയുള്ള) ചേര്‍ത്ത് തയാറാക്കുന്ന രുചിരമായ പോഹയ്ക്ക് പേരുകേട്ടതാണ് ഈ സ്റ്റേഷന്‍. അടുത്ത യാത്രയില്‍ ഈ സ്റ്റേഷനിലിറങ്ങി പോഹ കഴിച്ചു നോക്കുക.

Local Flavours Along the Track

2. ഖരഗ്പൂരിലെ ആലൂ ദം: നമ്മുടെ വിശപ്പ് കൂട്ടുന്ന ആലൂ ദം ആണ് ഖരഗ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്രത്യേകത. അതുകൊണ്ട് അടുത്ത തവണ ഇവിടെ എത്താന്‍ മറക്കരുത്. അല്‍പ്പം മസാല അധികം ചേര്‍ത്തു വിളമ്പാന്‍ കടക്കാരനോട് പ്രത്യേകം പറയാനും മറക്കണ്ട.

Local Flavours Along the Track

3. അബു റോഡ് സ്‌റ്റേഷനിലെ സില്‍ക്കി റാബ്രി: പ്രകൃതി മനോഹരമായ കാഴ്ചകളിലേക്ക് കയറിച്ചെല്ലുന്ന മൗണ്ട് അബു മറ്റൊന്നിനു കൂടി പ്രസിദ്ധമാണ്. അതാണ് റാബ്രി. പാലും ഡ്രൈ ഫ്രൂട്ട്‌സും ചേര്‍ത്തുണ്ടാക്കുന്ന ഈ മധുര പലഹാരം ഈ സ്റ്റേഷന്റെ പ്രധാന ഭക്ഷണ ആകര്‍ഷണമാണ്.

Local Flavours Along the Track

4. മഡ്ഡൂര്‍ സ്റ്റേഷനിലെ മധുര വട: മധുര്‍ വടെയും ചൂടുചായയും ഇതുവഴിയുള്ള യാത്രക്കാരുടെ ഇഇനമാണ്.

Local Flavours Along the Track

5. സിഎസ്ടിയിലെ വട പാവ്: എരിവും പുളിപ്പും ചേര്‍ന്ന രുചികരമായ ഇന്ത്യയുടെ സ്വന്തം ബര്‍ഗര്‍ വട പാവ് ഛത്രപജി ശിവജി ടെര്‍മിനസില്‍ ലഭിക്കും. മുംബൈക്കാരുടെയും ഇവിടെയെത്തുന്ന യാത്രക്കാരുടെയും ഇഷ്ട ആഹാരമാണ് വട പാവ്.

Local Flavours Along the Track

6. അമൃത്‌സറിലെ ലെസി മലൈ മര്‍ക്കെ: പഞ്ചാബിന്റെ മധുരവും മലൈയും ചേര്‍ന്ന രുചികരമായ ലെസിയാണ് അമൃത്‌സര്‍ റെയില്‍ വേ സ്റ്റേഷനില്‍ ലഭിക്കുന്നത്.

Local Flavours Along the Track

7. മാങ്ങയുടെ രുചിയറിയാന്‍ മാല്‍ഡ് ആമസോട്ടോ: മാങ്ങകള്‍ക്കും രുചികരമായ ആമസോട്ടോ അല്ലെങ്കില്‍ ആംപപ്പടിനും പ്രസിദ്ധമാണ് ഈ നഗരം. ഈ സ്റ്റേഷനിലെത്തുമ്പോള്‍ ഈ വിഭവങ്ങള്‍ രുചിക്കാതെ പോകരുതേ.

Local Flavours Along the Track

8. ആനന്ദിലെ ഫ്‌ളേവേഡ് മില്‍ക്ക്: രാജ്യത്തെ ഏറ്റവും വലിയ പാല്‍ ഉത്പന്ന ബ്രാന്ഡായ അമുലിന്റെ സ്വന്തം നഗരമാണിത്. ബ്രാന്‍ഡിന്റെ വിവിധ പാല്‍ ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കും.

Local Flavours Along the Track

9. ബുര്‍ദ്വാനിലെ കൊതിപ്പിക്കുന്ന മിഹിദാന: നന്നായി വറുത്ത ചെറിയ അരി പോലുള്ള ധാന്യം പഞ്ചസാര സിറപ്പില്‍ മുക്കിയെടുത്ത മിഹിദാന ബുര്‍ദ്വാന്റെ അഭിമാനമാണ്. ഈ രുചികരമായ ഡെസേര്‍ട്ട് ബംഗാളിന്റെ പാരമ്പര്യ വിഭവം കൂടിയാണ്. ഇത് റെയില്‍വേ സ്റ്റേഷനില്‍ ധാരാളമായി ലഭിക്കും.

Local Flavours Along the Track

10. വര്‍ണ്ണമനോഹരമായ കോഴിക്കാടന്‍ ഹല്‍വ: കോഴിക്കോടന്‍ ഹല്‍വയും കായ വറുത്ത ഉപ്പേരിയും ഇവിടുത്തെ രുചികരമായ പലഹാരങ്ങളാണ്. കോഴിക്കോടിന്റെ ഈ തനത് രുചി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ലഭിക്കും.

blog-post_Local-flavours-along-the-track_kozhikode

LEAVE A REPLY

Please enter your comment!
Please enter your name here