റെയില്‍വേ സ്റ്റേഷനുകളിലൂടെ ലഭിക്കുന്ന ഇന്ത്യന്‍ ദൃശ്യങ്ങള്‍

0
863

ഇന്ത്യയിലെങ്ങുമുള്ള റെയില്‍വേ സ്റ്റേഷനുകള്‍ ഗംഭീരമായ നവീകരണത്തിന് വിധേയമാകുന്നതിലൂടെ ഒരു “മെച്ചപ്പെട്ട ഇന്ത്യ” എന്ന തോന്നലുളവാക്കുംവിധം നമ്മുടെ സംസ്കാരത്തേയും ശുചിത്വബോധത്തേയും പുനര്‍നിര്‍വചിക്കുകയാണ്. ഇത്രകാലവും അരോചകമെന്ന് തോന്നിച്ചിരുന്നവയടക്കമുള്ള നമ്മുടെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈ നവീകരണ മന്ത്രം ഒരു മായികമോടി പകര്‍ന്നിരിക്കുന്നു.

Chennai Railway station

1. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ – വൃത്തിഹീനമായഭിത്തികളും അനാകര്‍ഷകങ്ങളായ അലങ്കരണങ്ങളും ഒന്നും ഇപ്പോള്‍ അവിടെ നിങ്ങളെ അലോസരപ്പെടുത്താത്തതിന് ചെന്നൈയിലെ എന്‍ ഐ എഫ് ടി യിലെ വിദ്യാര്‍ത്ഥികളോട് നന്ദി പറയുക. തമിഴ്നാട്ടിലെ ജനങ്ങള്‍, കല, സംസ്കാരം, പ്രകൃതി ദൃശ്യങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന കലാസൃഷ്ടികള്‍കൊണ്ട് കമനീയമാകുന്നു അവിടം ഇപ്പോള്‍.

Borivali station

2. ബോറിവലി റെയില്‍വേ സ്റ്റേഷന്‍ – മെയ്ക്ക് എ ഡിഫറന്‍സ് (എം എ ഡി) എന്ന സന്നദ്ധ സംഘടന 500-ല്‍ പരം സന്നദ്ധ പ്രവര്‍ത്തകരുമായി ചേര്‍ന്ന് ഈ റെയില്‍വേ സ്റ്റേഷന് ആകര്‍ഷകമായ ഒരു പുതുമോടി നല്‍കിയിരിക്കുന്നു.

Borivali station

മുംബയ്‍യിലെ ബോറിവിലി മേഖലയുടെ സവിശേഷതകള്‍ ധ്വനിപ്പിക്കുംവിധമുള്ള ചിത്രണങ്ങളിലൂടെ ഗോവണികളും ഭിത്തികളും തൊട്ട് മേല്‍പാലവും ടിക്കറ്റ് കൗണ്ടറും വരെ അത്യന്തം കമനീയമാക്കിയിരിക്കുന്നു.

Sawai Madhopur railway station

3. സാവൈ മധോപൂര്‍ റെയില്‍വേ സ്റ്റേഷന്‍ – മൃതപ്രായമായ നാടന്‍ കലകളെക്കൊണ്ട് അലംകൃതമാണ് ഈറെയില്‍വേ സ്റ്റേഷന്‍ ഭിത്തികള്‍. ’വിനോദസഞ്ചാര-സൗഹൃദ സ്റ്റേഷന്‍’ എന്ന അംഗീകാരവം ഈ സ്റ്റേഷന് ലഭിച്ചിട്ടുണ്ട്.

Sawai Madhopur station

വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ (WWF) സഹായത്തോടെയുള്ള ഈ സ്റ്റേഷന്‍റെ നവീകരണത്തിന്‍റെ ഭാഗമായി ആ പ്രദേശത്തെ സസ്യജാലങ്ങളുടേയും മൃഗങ്ങളുടേയും പെയ്ന്‍റിംഗുകളും ചുവര്‍ ചിത്രങ്ങളും കട്ട്-ഔട്ടുകളും കൊണ്ട് അവിടമെല്ലാം അലങ്കരിക്കപ്പെട്ടിരിക്കുന്നു.

King Circle railway station

4. കിംഗ് സര്‍ക്കിള്‍ റെയില്‍വേ സ്റ്റേഷന്‍, മുംബയ് – ഒരിക്കല്‍ അനാകര്‍ഷകമായി കിടന്നിരുന്ന ഈ റെയില്‍വേ സ്റ്റേഷന്‍ ഇപ്പോള്‍ ഹിതകരവും വര്‍ണാഭവുമാണ്. 2000-ല്‍ പരം ആളുകള്‍ ചേര്‍ന്നാണ് ഈ സ്റ്റേഷന്‍ ശുചീകരിക്കുകയും പെയ്ന്‍റ് ചെയ്യുകയും ചെയ്തത്. ഭിത്തികളിലെല്ലാം സാമൂഹിക സന്ദേശങ്ങള്‍ കമനീയമായി എഴുതിവച്ചിരിക്കുന്നു.

Bhubaneswar railway station

5. ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷന്‍ – ബകുള്‍ ഫൗണ്ടേഷന്‍റെ സഹായത്തോടെ ഈ സ്റ്റേഷന്‍റെ ഭിത്തികള്‍ കമനീയമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു.ഒഡീഷയിലെ വിവിധ ജില്ലകളുടെ സാംസ്കാരിക സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്ന 13 പാനലുകളുടെ സാന്നിധ്യം ഈ സ്റ്റേഷനെ ഒരു ’ആര്‍ട്ട് സ്റ്റേഷന്‍’ കൂടി ആക്കിയിരിക്കുന്നു.

Aligarh railway station

6. അലിഗഢ് റെയില്‍വേ സ്റ്റേഷന്‍ – ചില സവിശേഷ ഡിസൈനുകളിലൂടെ ഈ റെയില്‍വേ സ്റ്റേഷന് വര്‍ണവൈധ്യതയാര്‍ന്ന ഒരു പുത്തന്‍ മുഖച്ഛായ കൈവന്നിരിക്കുന്നു. സ്റ്റേഷന്‍റെ ഓരോ ഭാഗവും ആധുനിക കലയുടേയും സമകാലീന രൂപകല്‍പനയുടേയും സമേളനത്താല്‍ കമനീയമായിരിക്കുന്നു. അതുപോലെ ശുചിത്വപൂര്‍ണവുമാണ് ഈ സ്റ്റേഷന്‍.

ഇത്തരം പരിശ്രമങ്ങള്‍ വാസ്തവത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതോടൊപ്പം ഇന്ത്യന്‍ നഗരങ്ങളുടെ പൈതൃകത്തെക്കുറിച്ച് അവബോധമുളവാക്കാനും സഹായകമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here