8 തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മൂന്നാറിലെ വെള്ളച്ചാട്ടങ്ങള്‍

0
1130

പശ്ചിമഘട്ട മലനിരകളിലെ സമുദ്രനിരപ്പില്‍ നിന്ന് 5200 അടി അല്ലെങ്കില്‍ 1600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആകര്‍ഷകമായ കൊച്ചു ഹില്‍ സ്റ്റേഷനാണ് മൂന്നാര്‍. മനോഹരമായ വെള്ളച്ചാട്ടങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന മൂന്നാര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ്. മൂന്നാറില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട അതിമനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ചിലത് ഇനി പറയുന്നവയാണ്.

Attukal Waterfalls

ആറ്റുകാല്‍ വെള്ളച്ചാട്ടം: മൂന്നാറില്‍ നിന്ന് പള്ളിവാസലിലേക്കുള്ള വഴിയില്‍ 9 കിലോമീറ്റര്‍ കഴിഞ്ഞാണ് ഈ വെള്ളച്ചാട്ടം. ചുറ്റിലുമുള്ള മലനിരകളും മലമുകളില്‍ നിന്ന് ഇരമ്പിയെത്തുന്ന വെള്ളച്ചാട്ടവും നിങ്ങളുടെ മനസില്‍ ഒളിമങ്ങാതെ കിടക്കും. സാഹസികരായ സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തിനു സമീപം ട്രക്കിംഗും നടത്താം.

Lakkam Waterfalls

ലക്കം വെള്ളച്ചാട്ടം: മൂന്നാര്‍ നഗരത്തില്‍ നിന്ന് മറയൂരിലേക്കുള്ള വഴിയില്‍ അഞ്ചു മിനിറ്റ് യാത്ര ചെയ്താല്‍ ഇവിടെയെത്താം. മനോഹരമായ ചുവപ്പു പൂക്കള്‍ നിറഞ്ഞ വാകമരങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് ഈ വെള്ളച്ചാട്ടം. ഇരവികുളം പീഠഭൂമിയില്‍ നിന്നുത്ഭവിക്കുന്ന നിരവധി അരുവികളുടെ കൈവഴികള്‍ തീര്‍ക്കുന്ന ഈ വെള്ളച്ചാട്ടം മൂന്നാറിലെ വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും മനോഹരവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നതുമാണ്.

Chinnakanal Waterfalls

ചിന്നക്കനാല്‍ വെള്ളച്ചാട്ടം: പുണ്യനദിയായ ദേവികുളത്തു നിന്നുത്ഭവിക്കുന്ന ചിന്നക്കനാല്‍ വെള്ളച്ചാട്ടം മനോഹരമായ പച്ചപ്പിനാലും മലനിരകളാലും ചിറ്റപ്പെട്ടു കിടക്കുന്നു. മൂന്നാറില്‍ നിന്ന് വെറും 15 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം.

Nyayamakad Waterfalls

ന്യായമക്കാട് വെള്ളച്ചാട്ടം: മൂന്നാറില്‍ നിന്ന് രാജമലയിലേക്കുള്ള വഴിമധ്യേയാണ് ഈ മനോഹരമായ വെള്ളച്ചാട്ടം (മൂന്നാറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ). 1600 മീറ്റര്‍ ഉയരത്തില്‍ നിന്ന് കുതിച്ചു ചാടുന്ന വെള്ളം ചുറ്റമുള്ള പച്ചപ്പിനെ പരിപോഷിപ്പിക്കുന്നു. ട്രെക്കിംഗിനും പിക്‌നിക്കിനും പ്രശസ്തമാണ് ഇവിടം. മഴക്കാലത്തിനു ശേഷമാണ് ന്യായമക്കാട് സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.

Kuthumkal Waterfalls

കുത്തുങ്കല്‍ വെള്ളച്ചാട്ടം: മൂന്നാറില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള ഈ മനേഹരമായ വിനോദ സഞ്ചാരകേന്ദ്രത്തില്‍ കുടുംബത്തോടൊപ്പം വിലപ്പെട്ട കുറച്ചു സമയം ചെലവഴിക്കാന്‍ മറക്കരുത്. ഉയരത്തില്‍ നിന്ന് അതിവേഗം പതിക്കുന്ന വെള്ളം അടിയിലെ പാറയില്‍ ആഞ്ഞു പതിക്കുന്നതിനാല്‍ ഇവിടം കോടമഞ്ഞിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു.

Thoovanam Waterfalls

തൂവാനം വെള്ളച്ചാട്ടം: മൂന്നാര്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം പമ്പയാറില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. നിബിഢ വനത്തിലൂടെ ട്രക്കില്‍ മാത്രമേ ഈ മനോഹരമായ വെള്ളച്ചാട്ടത്തിലെത്താന്‍ സാധിക്കൂ. ആലംപെട്ടി വനമേഖലയില്‍ നിന്നാരംഭിക്കുന്ന ട്രക്കിംഗ് അനുഭവം ഒരുമണിക്കൂര്‍ നീളുന്നതാണ്. വനത്തിലെ ജന്തു സസ്യ ജാലങ്ങളുടെ കാഴ്ച ആനന്ദദായകമാണ്.

Cheeyappara Waterfalls

ചീയപ്പാറ വെള്ളച്ചാട്ടം: മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ കൊച്ചി-മധുര ദേശീയ പാതയില്‍ അടിമാലിക്കും നേര്യമംഗലത്തിനുമിടയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഏഴു മടക്കുകളായി ഒഴുകിയെത്തുന്ന അരുവി വെള്ളച്ചാട്ടത്തിലെ മനോഹര കാഴ്ചയാണ്. സമുദ്രനിരപ്പില്‍ നിന്ന് 1000 അടി ഉയരത്തിലുള്ള ഇവിടേക്ക് സമീപ നഗരങ്ങളില്‍ നിന്ന് എളുപ്പമെത്തിച്ചേരാം. സുരക്ഷിതവും സാഹസികവുമായ ട്രെക്കിംഗിന് ധാരാളം അവസരവുമുണ്ട്.

Valara Waterfalls

വാലറ വെള്ളച്ചാട്ടം: മൂന്നാറില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെ അടിമാലിക്കും നേര്യമംഗലത്തിനുമിടയിലാണ് വാലറ വെള്ളച്ചാട്ടം. കേരള വൈദ്യുതി ബോര്‍ഡിന്റെ ജലവൈദ്യുത പദ്ധതിക്ക് സമീപമാണ് വാലറ വെള്ളച്ചാട്ടം. മനോഹരമായ പച്ചപ്പിനു മധ്യേയുള്ള ഈ വെള്ളച്ചാട്ടം നിരവധി വെള്ളച്ചാട്ടങ്ങള്‍ ഒന്നിച്ചുചേരുന്നതാണ്. 1000 മീറ്റര്‍ ഉയരത്തില്‍ നിന്ന് ഒഴുകിയെത്തുന്ന അരുവികള്‍ അതീവ ഹൃദ്യമായ കാഴ്ചയാണ് ഒരുക്കുന്നത്.

മൂന്നാറിലേക്ക് എങ്ങനെയെത്താം?

  • ട്രെയിന്‍ മാര്‍ഗം: 130 കിലോമീറ്റര്‍ അകലെയുള്ള എറണാകുളം റെയില്‍വേ സ്റ്റേഷനും 140 കിലോമീറ്റര്‍ അകലെയുള്ള ആലുവ റെയില്‍വേ സ്റ്റേഷനുമാണ് മൂന്നാറിലെത്താന്‍ ഉപയോഗപ്പെടുത്താവുന്നത്.
  • റോഡ് മാര്‍ഗം: ദേശീയ പാത 49 വഴി മൂന്നു മണിക്കൂര്‍ യാത്ര ചെയ്താല്‍ മൂന്നാറിലെത്താം. റോഡ് മാര്‍ഗം കൊച്ചിയില്‍ നിന്ന് 130 കിലോമീറ്റര്‍ ദൂരമുണ്ട് മൂന്നാറിലേക്ക്. കോതമംഗലത്തിനും അടിമാലിക്കുമിടയില്‍ തേയില തോട്ടങ്ങളില്‍ നിന്നുള്ള നറുമണവും ആസ്വദിക്കാം. മനോഹരമായ വനങ്ങളും പ്രകൃതിഭംഗി നിറഞ്ഞ വെള്ളച്ചാട്ടങ്ങളും മാര്‍ഗ മധ്യേ കാണാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here