പശ്ചിമബംഗാളില്‍ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് സുന്ദര്‍ബന്‍സ്. റോയല്‍ ബംഗാള്‍ കടുവകളുടെ ഏറ്റവും വലിയ വാസകേന്ദ്രങ്ങളിലൊന്ന്. ഏറെ അറിയപ്പെടുന്ന കണ്ടല്‍വനങ്ങളേക്കാളും കൂടുതല്‍ പര്യവേക്ഷണ സാധ്യതകള്‍ ഈ പ്രദേശത്തുണ്ട്. താഴെ പറയുന്ന പ്രദേശങ്ങള്‍ കൂടി ടൂറിസ്റ്റുകള്‍ക്ക് തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. സുന്ദര്‍ബന്‍സിനെ താവളമാക്കി ഈ സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാം.
സജ്‌നേഖാലി പക്ഷിസങ്കേതം: സ്‌പോട്ടഡ് ബില്‍ഡ് പെലിക്കന്‍, കാസ്പിയന്‍ ടേണ്‍, ഫിഷ് ഈഗിള്‍, വൈറ്റ് ബെല്ലീഡ് സീ ഈഗിള്‍, ഓസ്‌പ്രെ ഹെറിങ് ഗള്‍, ഓപ്പണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക് തുടങ്ങി മനോഹരങ്ങളായ നിരവധി പക്ഷികളെ ഇവിടെ കാണാം. ഗ്രീന്‍ ബാക്ക്ഡ് ഹെറോണ്‍, പര്‍പ്പിള്‍ ഹെറോണ്‍, നൈറ്റ് ഹെറോണ്‍, ഗ്രെ ഹെറോണ്‍ തുടങ്ങിയ ക്രൗഞ്ചപ്പക്ഷികള്‍ വേറെയും. വൈറ്റ് ഇബിസ്, കിംഗ്ഫിഷര്‍, എഗ്രറ്റ്, പാരഡൈസ് ഫ്‌ളൈകാച്ചര്‍ തുടങ്ങിയവയും ഇവിടെ ഉല്ലസിക്കുന്നു. ഏഷ്യന്‍ ഡുവിച്ചേഴ്‌സിന്റെ കുടിയേറ്റകേന്ദ്രം കൂടിയാണീ പ്രദേശം, മഞ്ഞുകാലത്ത്.
കപില്‍ മുനി ആശ്രമം: ഗംഗാനദി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നതിന് സമീപമുള്ള ഗംഗാസാഗര്‍ അല്ലെങ്കില്‍ സാഗര്‍ദ്വീപിലാണ് ഈ ആശ്രമം. കൊല്‍ക്കൊത്തയില്‍ നിന്നും നംഖാന വഴി ഇവിടേക്കെത്താം. ഹിന്ദുക്കളുടെ തീര്‍ത്ഥാടനകേന്ദ്രമാണിത്. എല്ലാ വര്‍ഷവും മകരസംക്രാന്തിയില്‍ നിരവധി തീര്‍ത്ഥാടകരാണ് ഇവിടെ ഗംഗാസ്‌നാനത്തിനായി ഒത്തുചേരുന്നത്. പുണ്യനദിയുടെ സ്പര്‍ശനം തങ്ങളുടെ പാപങ്ങള്‍ ദുരീകരിക്കുമെന്നാണ് വിശ്വാസം.
കനക് : സുന്ദര്‍ബന്‍സിലെ കനക ദ്വീപ് അപൂര്‍വവും മനോഹരവുമായ ഒലിവ് റിഡ്‌ലി ടര്‍ട്ടിലുകള്‍ വസിക്കുന്ന ബീച്ചുകളാള്‍ പ്രശസ്തമാണ്. നദീമുഖത്തു നിന്നും മുകളിലേക്ക് നൂറു കിലോമീറ്റര്‍ വരെ സഞ്ചരിച്ചാണ് ഇവ സുന്ദര്‍ബന്‍സിലെ ആഴം കുറഞ്ഞ തീരങ്ങളില്‍ പ്രത്യുല്‍പ്പാദനം നടത്തുന്നത്. കടുവകളാണ് കനകദ്വീപിലെ മറ്റൊരാകര്‍ഷണം. ഡോള്‍ഫിനുകള്‍, കടല്‍പ്പന്നി, ഫിഷിങ് ക്യാറ്റ്, ഇന്ത്യന്‍ കുറുക്കന്‍, കാട്ടുപൂച്ച, വെരുക്, കീരി, കാട്ടുപന്നി, പറക്കും കുറുക്കന്‍, കുരങ്ങുകള്‍, ഈനാംപേച്ചി എന്നിവയുടെ സാന്നിധ്യവും ഇവിടത്തെ കാടുകളിലുണ്ട്.
ജമ്പുദ്വീപ് : ബഖാലിയില്‍ നിന്നും 30-45 മിനിറ്റ് ബോട്ടുയാത്ര കൊണ്ടെത്താവുന്ന കണ്ടല്‍ ദ്വീപാണിത്. കൊല്‍ക്കൊത്ത നഗരത്തില്‍ നിന്നും 130 കിലോമീറ്ററാണ് ദൂരം. പശ്ചിമബംഗാളിന്റെ ഉപദ്വീപ് മേഖലയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. രണ്ടറ്റവും കണ്‍ദൂരത്തിലുള്ള ചെറുദ്വീപാണിത്. അതിമനോഹരമായ ഈ ദ്വീപില്‍ പക്ഷികളെയും കടല്‍പ്പക്ഷികളെയും ചുവന്ന ഞണ്ടുകളെയും കാണാം.
ഹെന്റി ഐലന്റ് : കൊല്‍ക്കൊത്തിയില്‍ നിന്നും 130 കിലോമീറ്ററ് ദൂരെ ബഖാലിയിലാണ് ഒറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപ്. പല ദിവസങ്ങളിലും ഇവിടെ സന്ദര്‍കരെത്താറില്ല. അതിമനോഹരമായ ബീച്ചിലേക്കുള്ള പാത ഫോട്ടോഗ്രാഫി പുസ്തകങ്ങളിലെ ചിത്രങ്ങള്‍ക്ക് സമാനം. തിളങ്ങുന്ന വെള്ളമണല്‍, നീലയും പച്ചയും കലര്‍ന്ന ജലം. ശാന്തമായൊരിടം തന്നെയാണ് ഈ ദ്വീപ്.
Originally written by Samadrita Bhattacharjee. Read here