ഭക്ഷണപ്രേമികളുടെ പറുദീസയാണ് തമിഴ്നാട് എന്നുതന്നെ പറയാം കാരണം ഈ സംസ്ഥാനത്തെ ഓരോ പ്രദേശത്തിനും അതിന്‍റേതായ സവിശേഷമായ ഒരു വിഭവമുണ്ടാകും. ഇതാ, നിങ്ങള്‍ ഇതുവരെ രുചിച്ചിട്ടുണ്ടായിരിക്കുകയില്ലെങ്കിലും തീര്‍ച്ചയായും കേട്ടിരിക്കാനിടയുള്ള ഏതാനും വിഭവങ്ങള്‍.
നാഗര്‍കോവില്‍ ചിപ്സ്: നാഗര്‍കോവില്‍ സന്ദര്‍ശിക്കുന്ന ആരും ഒരു പാക്കറ്റ് ചക്ക വറുത്തത് വാങ്ങാതെ മടങ്ങുകയില്ല. ആ നാട്ടുകാര്‍ ചക്കവതല്‍ എന്ന് വിളിക്കുന്ന ഇത് ആരേയും വശീകരിക്കുന്ന രുചികരമായ ചിപ്സ് ആണ്. നാഗര്‍കോവിലിലെ തെരുവുകളില്‍ മുഴുവന്‍ വെളിച്ചെണ്ണയില്‍ ചക്കവറുക്കുന്നതിന്‍റെ ഹൃദ്യമായ ഗന്ധം പരന്നൊഴുകുന്നു. ചക്കവറുത്തതിനുപുറമെ ഇവിടത്തെ നേന്ത്രക്കായ ചിപ്സും പ്രസിദ്ധമാണ്. മറ്റ് പലയിടങ്ങളില്‍നിന്നും ലഭിക്കുന്ന ഉപ്പ് കലിക്കുന്ന ചിപ്സില്‍നിന്നും വ്യത്യസ്തമായ സവിശേഷ രുചിയാണ് ഇവയുടെ പ്രത്യേകത.
തിരുനെല്‍വേലി ഹല്‍വ: വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന അത്രയും മാര്‍ദ്ദവമുള്ളതാണ് ഈ ഹല്‍വ. അതിനാല്‍ പട്തുപോലെ മൃദുലമായ എന്തിനേയും വിശേഷിപ്പിക്കാന്‍ ഈ രൂപകം ഉപയോഗിക്കാറുണ്ട്. ഹല്‍വക്ക് പേരുകേട്ട രണ്ട് കടകളുണ്ട് തിരുനെല്‍വേലിയില്‍- ഇരുട്ടുക്കടയും ശാന്തി സ്വീറ്റ്സും.
തൂത്തുക്കുടി മക്രോണി: മുട്ട, പഞ്ചസാര, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഈ മക്രോണി മധുരത്തിലും കലോറിയിലും ഒരുപോലെ സമ്പന്നമാണ്. കോണാകൃതിയിലുള്ള ഈ ചെറു മിഠായികള്‍ വായില്‍ അനായാസം അലിയുന്നു. ഇത് ഒരു പാക്കറ്റ് വാങ്ങി നോക്കൂ, ഒരു പാക്കറ്റ് കൂടി വാങ്ങാതെ നിങ്ങള്‍ മടങ്ങുകയില്ലെന്ന് ഞാന്‍ ഉറപ്പുപറയാം.
കുറ്റാളം പൊറോട്ട: ഒരേ ഇനത്തില്‍ പെട്ടതാണെങ്കിലും ഉത്തരേന്ത്യന്‍ പൊറോട്ടയില്‍നിന്നും വളരെ വ്യത്യസ്തമാണ് തമിഴ്നാട് പൊറോട്ട. തമിഴ്നാട്ടിലെ ഏറ്റവും രുചികരമായ പൊറോട്ട ലഭിക്കുന്നത് കുറ്റാളത്താണ്. ഇവിടെ കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ബോര്‍ഡര്‍ ഷോപ്പ് എന്നറിയപ്പെടുന്ന ഒരു ചെറിയ കടയുണ്ട്. ഇതുവഴി വരുന്ന പൊറോട്ട പ്രേമികള്‍ ഈ കട സന്ദര്‍ശിക്കാന്‍ മറക്കരുത്.