സജീവവും സാഹസികവുമായ വിനോദങ്ങള്‍ ആണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ ഇതാ അത്തരം സ്പോര്‍ട്ട്സുകളുടെ ഒരു നീണ്ട പട്ടിക.നിങ്ങള്‍ സാഹസികതയുടെ ഏത് വിതാനങ്ങള്‍ തേടിയാലും ഒരിക്കലും മുഷിവ് തോന്നിക്കാത്ത ചില ഇനങ്ങള്‍ ഇതാ നിങ്ങള്‍ക്കായി.
മോട്ടോര്‍സൈക്കിള്‍ യാത്ര: ഷിംലമുതല്‍ ലേവരെ
ഷിംലയില്‍നിന്നും മണലി വഴി ലേയിലേക്കുള്ള മോട്ടോര്‍സൈക്കിള്‍യാത്ര ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു അനുഭവമായിരിക്കും.ഈ യാത്രയില്‍ മണലി, ലേ, നുബ്ര, പാന്‍ഗോങ് തുടങ്ങിയ അത്യാകര്‍ഷകങ്ങളായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ഫോട്ടോഗ്രാഫി, കാമ്പിംഗ്, സന്യാസാശ്രമ സന്ദര്‍ശനങ്ങള്‍ എന്നിവയില്‍ ഈ യാത്രയില്‍ ഉള്‍പ്പെടുത്താം.
ശരീരക്ഷമതയുടെ കാര്യങ്ങള്‍: യാത്രയ്ക്കു വളരെ മുമ്പുതന്നെ വ്യായാമപരിശീലനം തുടങ്ങുക. വിവിധ ഉയരങ്ങളില്‍ സഞ്ചരിക്കാനുള്ള ശരീരക്ഷമത നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം.
പാറ കയറ്റം: സത്‍പുര, മധ്യപ്രദേശ്
മധ്യപ്രദേശിലെ സാഹസിക വിനോദങ്ങളുടെ പട്ടികയില്‍ റാപ്പെല്ലിംഗ്, താഴ്വരയാത്ര, പര്‍വതാരോഹണം എന്നിവയോടൊപ്പം പാറകയറ്റവും ഇടം പിടിച്ചിരിക്കുന്നു. ഗാംഭീര്യമാര്‍ന്ന സത്‍പുര പര്‍വതനിരകള്‍ പാറകയറ്റം ട്രെക്കിംഗ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ ഭൂപ്രകൃതി നല്‍കുന്നു.അതിനാല്‍ ഇത്തരത്തിലുള്ള ചില സാഹസിക സംരംഭങ്ങള്‍ കൂടാതെ സത്‍പുര യാത്ര പൂര്‍ണമാകുന്നില്ല.
ചാര്‍ജ് നിരക്ക്: പച്ച്മര്‍ഹിയിലെ വിവിധ സ്പോര്‍ട്ട്സ് ക്ലബുകള്‍ 1500 രൂപവരെ ഈ സാഹസിക വിനോദങ്ങള്‍ക്ക് ഈടാക്കുന്നു.
ഫാം സ്റ്റേയും ചീസ് നിര്‍മാണവും: കൂനൂര്‍
തമിഴ്നാട്ടിലെ നീലഗിരി മലകളിലെ പ്രശാന്തസുന്ദരമായ കൊച്ചു ഹില്‍സ്റ്റേഷനാണ് കൂനൂര്‍.പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനപ്പുറം ഫാം സ്റ്റേ, ചീസ് നിര്‍മാണ പരിശീലനം എന്നിവയും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.ഫാം സ്റ്റേ എന്നാല്‍ ലളിതവും രസകരവുമായ ഗ്രാമീണജീവിതം പങ്കിടലാണ്. കൂടെ ചീസ് നിര്‍മാണത്തില്‍ പരിശീലനവും നേടാം.
എവിടെ പോകണം: ചീസ് നിര്‍മാണം പഠിക്കാന്‍ ഏറ്റവും നല്ലത് ഏക്കേഴ്സ് വൈല്‍ഡ് ആണ്
ബംഗീജംബിംഗ്: ഋഷികേശ്
ബംഗീ ജംബിംഗ് ഇന്ത്യയില്‍ പ്രചാരത്തിലായിട്ട് ഏതാണ്ട് ഒരു ദശകമായി. എന്നാല്‍ ന്യൂ സീലാന്‍ഡിലോ നേപ്പാളിലോ പോകാതെ, ഒരു നദീതാഴ്വാരത്തിലേക്ക് ബംഗീജംബിംഗ് നടത്താനുള്ള അവസരം ഇപ്പോള്‍ ഇതാദ്യമായി ഇന്ത്യയില്‍ കൈവന്നിരിക്കുന്നു. ഋഷികേശില്‍ ഗംഗയുടെ തീരത്തുള്ള ഒരു തൂക്കാംപാറയിലാണ് രാജ്യത്തെ ആദ്യ ബംഗീ പ്ലാറ്റ്ഫോം നിര്‍മിച്ചിരിക്കുന്നത്.എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഈ ബംഗീ ജംബിംഗ് ഒരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള അനുഭവമായിരിക്കും.
ആരോഗ്യമാണ് ധനം: ഇതില്‍ പങ്കെടുക്കുന്നതിന് നിങ്ങളുടെ ഭാരത്തിന്‍റേയും ഉയരത്തിന്‍റേയും അനുപാതം പരിശോധിക്കുകയും മുന്‍കാല രോഗങ്ങള്‍ വെളിപ്പെടുത്തുകയും വേണം.
സോര്‍ബിംഗ്: സൊലാംഗ് താഴ്വര
ഹിമാചല്‍ പ്രദേശിലെ മണലിയില്‍ സ്ഥിതിചെയ്യുന്ന പ്രശാന്ത സുന്ദരമായ പ്രദേശമാണ് സൊലാംഗ് താഴ്‍വര. ഇടതൂര്‍ന്ന പച്ചപ്പോടുകൂതിയ താഴ്വാരത്തിലൂടെയുള്ള സോര്‍ബിംഗ് ഒരു അപൂര്‍വാനുഭൂതി ആയിരിക്കും. സോര്‍ബിംഗ് ബാളിനുള്ളിലിരുന്ന് ലോകം കീഴ്മേല്‍ മറിയുന്നത് കാണുക എന്നത് ശരിക്കും വിസ്മയകരം തന്നെ.
ചാര്‍ജ് നിരക്ക്: ഒരാള്‍ക്ക് 500 രൂപ വീതം