പഞ്ചാബിലെ ഏറ്റവും മികച്ച ഷോപ്പിംഗ് കേന്ദ്രങ്ങള്‍

0
609

പഞ്ചാബ് എന്ന് കേട്ടാല്‍ ഉടന്‍ ഓര്‍ക്കുക വിശാലമായ മഞ്ഞ കടുക് പാടങ്ങള്‍, മക്ക രോട്ടിയും കടുക് ഇലക്കറിയും കരിമ്പിന്‍പാടങ്ങളും ഒക്കെയാണ്. എന്നാല്‍ വിശാലമായ ഈ വയലുകള്‍ക്കപ്പുറം നമ്മെ ആകര്‍ഷിക്കുന്ന പലതും ഈ വര്‍ണാഭമായ സംസ്ഥാനത്തുണ്ട്. വൈവിധ്യങ്ങളുടെ നാടാണ് പഞ്ചാബ് എന്നതിന് അവിടത്തെ നഗരങ്ങള്‍തന്നെ തെളിവാണ്. അതിപ്രശസ്തങ്ങളായ ഡറികള്‍, പാദുകങ്ങള്‍, ഫുല്‍ക്കാരി വര്‍ക്കുകള്‍, കംബളി ഷാളുകള്‍, തുകല്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി സന്ദര്‍ശകര്‍ കൂടെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ സാനങ്ങള്‍ ഇവിടെയുണ്ട്. മാര്‍ക്കറ്റുകള്‍ നിങ്ങളിലെ ഷോപ്പറെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല, വിസ്മയിപ്പിക്കുകയേയുള്ളു.

അമൃത്‍സര്‍

shopping places in Punjab

ലോറന്‍സ് റോഡ് അടക്കം ഒട്ടേറെ ആധുനിക വിപണനകേന്ദ്രങ്ങളുണ്ട് അമൃത്‍സറില്‍. എന്നാല്‍ പരമ്പരാഗത ഉല്‍പന്നങ്ങളാണ് ആവശ്യമെങ്കില്‍ നഗരത്തിന്‍റെ പഴയ ഭാഗത്തേക്ക് പോകുക. പശ്ചാത്തലത്തില്‍ പഴയകെട്ടിടങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന ഇടുങ്ങിയ വഴികളിലൂടെ നടന്നുനീങ്ങുമ്പോള്‍ ഇരുവശത്തും നിരനിരയായി ചെറിയ കടകള്‍ കാണാം. ഫുല്‍കാരി സൂട്ടുകള്‍,വര്‍ണഭംഗിയാര്‍ന്ന പഞ്ചാബി പാദുകങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, സാരികള്‍ എന്നിവതൊട്ട് രുചികരമായ അമൃത്‍സര്‍ പപ്പടം വരെ എന്തും അവിടെ ലഭിക്കം. തണുത്ത ലസ്സി മുതല്‍ നാവില്‍ വെള്ളമൂറുന്ന കുല്‍ച്ചകള്‍ വരെ വരെ ലഭിക്കുന്ന ഒട്ടേറെ ഭക്ഷണശാലകളും അവിടെയുണ്ട്.

ലുധിയാന

shopping places in Punjab

ഒരു ക്രിക്കറ്റ് ബാറ്റ് എങ്ങിനെ രൂപംകൊള്ളുന്നു എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഊര്‍ജസ്വലമായ ഈ നഗരം എല്ലാവിധ സ്പോര്‍ട്ട്സ് ഉപകരണങ്ങളുടേയും നിര്‍മാണകേന്ദ്രമാകുന്നു. അവിടത്തെ ലെതര്‍ കോപ്ലക്സ് റോഡില്‍ എല്ലാതരം തുകല്‍ ഉല്‍പന്നങ്ങളും ലഭ്യമാണ്. നഗരത്തില്‍ വളരെ കുറച്ച് ഷോപ്പിംഗ് മാളുകളേയുള്ളു. എന്നാല്‍ റയ്നാക് ബസാറിലെ ഇടുങ്ങിയ തെരുവുകളില്‍ നിങ്ങളിലെ ഷോപ്പിംഗ് ഭ്രമത്തെ ശമിപ്പിക്കുന്ന എല്ലാമുണ്ട്. വളരെ പ്രാചീനമായ ഈ മാര്‍ക്കറ്റില്‍ വൈവിധ്യമാര്‍ന്ന ഒട്ടേറെ ഉല്‍പന്നങ്ങള്‍ ലഭിക്കുന്നു. പഞ്ചാബി കരകൗശല വസ്തുക്കള്‍ ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണമാണ്. കൂടാതെ വസ്ത്രങ്ങള്‍, പാദുകങ്ങള്‍, ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.

ജലന്ധര്‍

ചണ്ഡീഗഢ്

shopping places in Punjab

ആവേശകരമായ ഒരു ഷോപ്പിംഗിന് ഏറ്റവും അനുയോജ്യമാണ് ചണ്ഡീഗഢിലെ സെക്ടര്‍- 17. നഗരമധ്യത്തിലെ ഈ മാര്‍ക്കറ്റില്‍ വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പ്സ്തകങ്ങള്‍ എന്നിവയൊക്കെ വില്‍പനയ്ക്കുണ്ട്. ഇവിടത്തെ സോഫ്റ്റി കോര്‍ണറില്‍ ഏറ്റവും മികച്ച ഐസ്ക്രീം ആസ്വദിക്കാം. സെക്ടര്‍ – 22 ലെ ശാസ്ത്രി മാര്‍ക്കറ്റില്‍ വസ്ത്രങ്ങള്‍, പാദുകങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഏറ്റവും കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് വാങ്ങാം. സെക്ടര്‍- 19 ലെ പാലിക ബസാറും സന്ദര്‍ശിക്കാന്‍ മറക്കരുത്.സാല്‍വാര്‍ കമ്മീസ്, വധുവിനുള്ള ലെഹങ്കകള്‍, ഷേര്‍വാണികള്‍ എന്നിവയുടെ അതിവിപുലമായ ശേഖരം തന്നെ, ഏറ്റവും കുറഞ്ഞവിലയില്‍ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here