2019 ജനുവരി ആകുന്നതോടെ എല്ലാ റോഡുകളും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലേക്ക് (അലഹബാദ്) നയിക്കുന്നതാണ്. അത് ഈ പുണ്യ നഗരത്തില്‍ 2019 ജനുവരി 15 മുതല്‍ മാര്‍ച്ച് 4 വരെ ത്രിവേണി സംഗമത്തില്‍ സംഘടിപ്പിക്കുന്ന കുംഭ മേളയിലെ കാര്‍ണിവല്‍ വേളയാണ്. നാം ഓരോരുത്തരും “കുംഭ് കാ മേള”യിലെ ജനത്തിരക്കിനെ കുറിച്ചുള്ള കഥകള്‍ കേട്ടാണ് വളര്‍ന്നത്. നിങ്ങള്‍ക്ക് എളുപ്പം വഴിതെറ്റാവുന്നത്ര വലുതാണ് അവിടുത്തെ തിരക്ക്. ഈ വര്‍ഷം, അലഹബാദ് അര്‍ദ്ധ കുംഭ മേളയ്ക്ക് (ഒരോ 6 വര്‍ഷം കുടുമ്പോഴും എത്തുന്നത്) ആഥിത്യമരുളുന്നതാണ്. അതിനാല്‍, ദശലക്ഷകണക്കിന് ഹിന്ദുമത വിശ്വാസികള്‍ ഈ പ്രത്യേക മേളയില്‍ പങ്കെടുക്കുന്നതിനായി എത്തുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ലോകത്തില്‍ ഏറ്റവും വലിയ തീര്‍ത്ഥാടക ജനസംഗമം എന്ന കീര്‍ത്തി കുംഭമേളയ്ക്കുണ്ട്. വരുന്ന കുംഭമേള ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കും എന്നു തന്നെയാണ് പ്രതീക്ഷ. ദശലക്ഷക്കണക്കിന് വിശ്വാസികള്‍ ഒത്തുകൂടുന്നു എന്നത് മാത്രമാണ് കുംഭമേളയെ സവിശേഷമാക്കുന്നത് എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍, ചുവടെ സൂചിപ്പിച്ചിരിക്കുന്ന വസ്തുതകള്‍ നിങ്ങളെ വിസ്മയിപ്പിക്കും എന്നു തീര്‍ച്ചയാണ്. അതിനാല്‍ ഇത് വായിക്കുക.
#1: പുരാണം
കുംഭം എന്ന വാക്കിന്‍റെ അര്‍ത്ഥം അമൃതിന്‍റെ പാത്രം (അമര്‍ത്യതയയുടെ പീയൂഷം) എന്നാണ്. സമുദ്ര മഥനത്തിന്‍റെ വേളയില്‍ അമൃത് അടങ്ങിയ ഒരു കുംഭം ദേവന്മാരും അസുരന്മാരും കണ്ടെത്തി എന്നാണ് വിശ്വസിക്കപ്പെടുന്നത്. അവര്‍ ഇരുകൂട്ടരും അത് സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. ബ്രഹ്മാവിന്‍റെ ആജ്ഞയനുസരിച്ച് ദേവന്മാരിലൊരാള്‍ അമൃത് കൈക്കലാക്കി ഓടിയകലാന്‍ ശ്രമിച്ചു. എന്നാല്‍ അസുരന്മാര്‍ അതിനെ പിന്തുടരുകയും കുംഭം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന പിടിവലിയില്‍ ജീവന്‍റെ സുധ അലഹബാദ്, ഇന്‍ഡോര്‍, നാസിക്, ഹരിദ്വാര്‍ എന്നീ നാല് സ്ഥലങ്ങളില്‍ വീണു. ഈ നാല് സ്ഥലങ്ങളും ഇന്ന് കുംഭ മേളയുടെ പുണ്യഭൂമികളായി മാറിയിരിക്കുന്നു.
ദുര്‍വാസാവ് മഹര്‍ഷി കോപത്താല്‍ ജ്വലിച്ച് ദേവന്മാരെ ശപിക്കുകയുണ്ടായി. ഇത് ദേവന്മാരുടെ കരുത്ത് ബലഹീനമാക്കുകയും അസുരന്മാര്‍ (പിശാചുക്കള്‍) ഭൂമിയില്‍ നാശം വിതയ്ക്കാന്‍ തുടങ്ങുകയും ചെയ്തു. അപ്പോള്‍ ബ്രഹ്മാവ് അമര്‍ത്യതയുടെ പീയൂഷത്തിനായി മഥനം നടത്താന്‍ ദേവന്മാരെയും അസുരന്മാരെയും ഉപദേശിച്ചു. അങ്ങനെ അവര്‍ അത് ചെയ്യാന്‍ തുടങ്ങി, എന്നാല്‍ അമൃത് ദേവന്മാര്‍ കൈക്കലാക്കുമെന്ന് ഇതിന്‍റെ ഇടയില്‍ വച്ച് അസുരന്മാര്‍ മനസ്സിലാക്കി. അതിനാല്‍ അവര്‍ 12 ദിവസം ദേവന്മാരെ പിന്തുടരുകയും ഇതിനിടയില്‍ അമൃതിന്‍റെ തുള്ളികള്‍ നാല് സ്ഥലങ്ങളില്‍ വീഴുകയും ചെയ്തു. പുണ്യ നദികളായ ഗംഗയുടെയും യമുനയുടെയും സരസ്വതിയുടെയും സംഗമസ്ഥാനമായ പ്രയാഗ് രാജ് അത്തരത്തിലൊരു സ്ഥലമാണെന്ന് കരുതപ്പെടുന്നു.
#2: ചരിത്രപരമായ ആദ്യ സൂചന
കുംഭമേളയെ കുറിച്ചുള്ള ആദ്യ ചരിത്ര രേഖകള്‍ ഹര്‍ഷവര്‍ദ്ധന്‍ രാജാവിന്‍റെ ഭരണകാലയളവില്‍ ഭാരതം സന്ദര്‍ശിച്ച വിശ്രത ചൈനീസ് സഞ്ചാരിയായ ഹുആന്‍ ത്സാംഗിന്‍റെ യാത്രാരേഖകളിലാണ് കാണാനാവുക. രണ്ട് നദികളുടെ സംഗമസ്ഥലമായ പ്രയാഗയില്‍ ഹര്‍ഷവര്‍ദ്ധന്‍ ചക്രവര്‍ത്തി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ നുറുകണക്കിനു വിശ്വാസികള്‍ മുങ്ങിയതായി അദ്ദേഹം തന്‍റെ ലിഖിതങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്.
#3: നിങ്ങള്‍ എപ്പോഴാണ് കുംഭ മേളയ്ക്ക് പോകേണ്ടത്
പുണ്യ നദികളിലെ ജലം അമൃതായി മാറുന്നതായി കരുതപ്പെടുന്ന ചില നിശ്ചിത തീയതികളിലാണ് കുംഭമേള നടത്തുന്നത്. അതിനാല്‍, കുംഭമേളയുടെ തീയതികള്‍ തീരുമാനിക്കുന്നതിനു മുമ്പ് സൂര്യന്‍റെയും, ചന്ദ്രന്‍റെയും, വ്യാഴത്തിന്‍റെയും സ്ഥാനങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഗ്രഹങ്ങള്‍ ഉചിതമായ സ്ഥാനത്ത് വരുന്ന മാഘ മാസത്തിലാണ് സാധാരണഗതിയില്‍ അലഹബാദില്‍ കുംഭമേള നടത്തുന്നത്. ഈ സമയത്ത് നദിയില്‍ പുണ്യ സ്നാനം ചെയ്യുന്നത് വിശ്വാസികളെ അവരുടെ പാപങ്ങളില്‍ നിന്നു വെടിപ്പാക്കും എന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം ഏറ്റവും ശുഭകരമായ തീയതികള്‍ ജനുവരി 14, 27, ഫെബ്രുവരി 6, 15, 17, 21, 25 എന്നിവയാണ്.
#4: വിശ്വാസം വേദനയ്ക്കും മേലെ
വിശേഷിച്ചും ഭാരതത്തിന്‍റെ വടക്കന്‍ ഭാഗങ്ങളില്‍ നദികള്‍ തണത്തുറയുന്നതായ ശൈത്യ മാസങ്ങളില്‍ നടക്കുന്ന കുംഭമേളയില്‍ അതിരാവിലെ സമയത്ത് നദിയില്‍ മുങ്ങുന്നതിന് നല്ല ആത്മബലം വേണം. ആഴത്തിലുള്ള വിശ്വാസത്തിന്‍റെ പേരില്‍, ദശലക്ഷക്കണക്കിന് വിശ്വാസികള്‍ ഈ വേദനയിലൂടെ സസന്തോഷം കടുന്നുപോകുന്നു. ആദ്യ ശാഹി സ്നാന്‍ മകര സംക്രാന്തിയിലും അവസാനത്തേത് 2019, മാര്‍ച്ച് 4നും (അടുത്ത മാസത്തെ പൂര്‍ണ്ണ ചന്ദ്ര ദിവസം) നടത്തുന്നതാണ്. ഇതിനിടയിലുള്ള സ്നാന തീയതികള്‍ പൂര്‍ണ്ണചന്ദ്ര ദിവസങ്ങള്‍, കറുത്തവാവ് ദിവസങ്ങള്‍, ബസന്ത് പഞ്ചമി എന്നിവയായിരിക്കും.
#5: നാഗ സന്യാസിമാര്‍ ഇറങ്ങുന്ന സമയം
കുംഭമേള, എല്ലാ ഭൗതീക വസ്തുക്കളും, ആനന്ദങ്ങളും, സുഖലോലുപതയും പരിത്യജിച്ച നാഗ സന്യാസിമാരെ കാണുന്നതിന് നിങ്ങള്‍ക്ക് ഏറ്റവും മികച്ച അവസരം നല്കുന്നു. ശിവ ഭഗവാന്‍റെ അടിയുറച്ച ഭക്തരായ ഇവരെ കുംഭമേളയിലൊഴികെ ഒരിക്കലും പൊതുജന സമക്ഷം കാണാനാവില്ല. ഈ ആഘോഷ വേളയില്‍ അവര്‍ അലഹബാദിലേക്കും മറ്റ് കുംഭമേള സ്ഥലങ്ങളിലേക്കും വലിയ കൂട്ടങ്ങളായി എത്തുന്നു. സന്യാസിമാര്‍ തങ്ങളുടെ ആയുധങ്ങള്‍ (വടികളും വാളുകളും പോലെയുള്ളത്) ഉപയോഗിച്ചുള്ള ആയോധന ശേഷികള്‍ പ്രകടമാക്കുന്നത് കാണാനാവും. സ്വയം വേദനയേല്‍പ്പിക്കുന്നതാണ് അവരുടെ ഏറ്റവും ഇഷ്ടവിനോദം എന്നു തോന്നിപ്പോകും. നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ അവരുടെ ദര്‍ശനങ്ങളെയും, തത്വശാസ്ത്രങ്ങളെയും, തത്വചിന്തകളെയും കുറിച്ച് അവരോട് ചോദിക്കാവുന്നതാണ്, അവര്‍ക്ക് നിങ്ങളുമായി അവ ചര്‍ച്ച ചെയ്യുന്നത് സന്തോഷമാണ്. നാഗന്മാരെ കൂടാതെ, മറ്റ് ഹൈന്ദവ അവാന്തരവിഭാഗങ്ങളില്‍ നിന്നുള്ള പുണ്യാത്മാക്കളും ഈ മേള സന്ദര്‍ശിക്കുന്നതാണ്. അത്തരത്തിലുള്ള ചില അവാന്തരവിഭാഗങ്ങളില്‍ കല്പവാസികള്‍ (ദിവസം മൂന്ന് നേരം കുളിക്കുന്നവര്‍) ഊര്‍ദ്ധവവഹൂരികള്‍ (ശരീരത്തെ തീവ്രവിരക്തിയിലൂടെ കടത്തിവിടുന്നതില്‍ വിശ്വസിക്കുന്നവര്‍) എന്നിവര്‍ ഉള്‍പ്പെടുന്നു.
#6: ഏറ്റവും വലിയ ഒത്തുചേരല്‍
ഓരോ തവണ കുംഭമേള നടക്കുമ്പോഴും, അത് പഴയ റിക്കോര്‍ഡുകളെ തകര്‍ക്കുന്നതായി കാണാം. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഈ മേളയാണ് ഭൂമിയില്‍ മനുഷ്യരുടെ സമാധാനപൂര്‍ണ്ണമായ ഏറ്റവും വലിയ ഒത്തുചേരല്‍. 2013ല്‍ അലഹബാദില്‍ നടത്തിയ മേളയ്ക്കാണ് വിശ്വാസികളുടെ ഏറ്റവും വലിയ സാന്നിദ്ധ്യത്തിനുള്ള റിക്കോര്‍ഡ്. 2013ലെ കുംഭമേളയ്ക്ക് ഒത്തുകൂടിയത് 120 ദശലക്ഷം ആളുകളാണ്! ഈ വര്‍ഷം അലഹബാദ് ഈ റിക്കോര്‍ഡ് ഭേദിക്കുമോ? കാലത്തിനു മാത്രമേ പറയാനാവൂ.
#7: സവിശേഷമായ ഹനുമാന്‍ ക്ഷേത്രം കാണാന്‍ അവസരം
അലഹബാദിലെ കുംഭമേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഹനുമാന്‍ ക്ഷേത്രം കാണാനുള്ള അവസരമാണ്. സവിശേഷമായ ഈ ക്ഷേത്രം വര്‍ഷത്തിന്‍റെ ബഹുഭൂരിപക്ഷം വേളകളിലും ഗംഗാജലത്തിനടിയില്‍ മുങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്. ഹൈന്ദവ പുരാണം അനുസരിച്ച്, ഹനുമാന്‍ ദേവന്‍റെ പാദങ്ങളില്‍ സ്പര്‍ശിക്കുന്നതിനായി ഗംഗാ നദി അതിന്‍റെ ജലം ഉയര്‍ത്തുന്നതിനാലാണ് ക്ഷേത്രം മുങ്ങിക്കിടക്കുന്നത്. എന്നാല്‍ കുംഭമേളയുടെ വേളയില്‍ ക്ഷേത്രം ജനത്തില്‍ നിന്നു പുറത്തുവരുന്നു. സവിശേഷമായ ഈ ക്ഷേത്രത്തിനുള്ളില്‍ ചരിഞ്ഞുകിടക്കുന്ന അവസ്ഥയിലിരിക്കുന്ന ഹനുമാന്‍ ദേവന്‍റെ ബൃഹത്തായ പ്രതിഷ്ഠ (20 അടി ഉയരമുള്ളത്) നിങ്ങള്‍ക്ക് ദര്‍ശിക്കാനാവും.
#8: പണത്തിന്‍റെ വമ്പന്‍ ആഘോഷം
തൊഴിലില്ലായ്മ ഒരു വലിയ പ്രശ്നമായി തുടരുന്ന ഒരു രാഷ്ട്രത്തില്‍, കുംഭമേള നിരവധി ആളുകള്‍ക്ക് ഒരു താല്ക്കാലിക വരുമാന മാര്‍ഗ്ഗം തുറന്നുകൊടുക്കുന്നു. 2013 കുംഭമേളയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് 650,000 തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു എന്നും, മൊത്തം 12,000 കോടി രൂപ മേളയുടെ വേളയില്‍ സമ്പാദിക്കപ്പെട്ടു എന്നുമാണ്. അത് പലര്‍ക്കും സന്തോഷ വാര്‍ത്തയായിരിക്കും!
സവിശേഷമായ ഈ മത സംഗമം സന്ദര്‍ശിക്കാന്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍, ആയാസരഹിതമായ ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നതിനുള്ള എല്ലാ സേവനങ്ങളും റെയില്‍യാത്രിയ്ക്കുണ്ട്. ഞങ്ങളുടെ സേവനങ്ങളിലേക്ക് ഒന്നു കണ്ണോടിക്കൂ