അജ്ഞാതമായ ആര്‍എസി ചട്ടമങ്ങളെക്കുറിച്ച് ഒരു അവലോകനം

0
4120
RAC Ticket rules

ഉദ്വേഗജനകമായ ഇതിവൃത്തങ്ങളോടുകൂടിയ കുറ്റാന്വേഷണകഥകള്‍ വായിക്കാന്‍ നിങ്ങള്‍ക്ക് ഇഷ്ടമാണോ? എങ്കില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചില ചട്ടങ്ങളും നിബന്ധനകളും വായിക്കുമ്പോള്‍ അതേ അനുഭവം നിങ്ങള്‍ക്കുണ്ടാകും. ഒരു സാധാരണ യാത്രക്കാരന് ഇവ സംബന്ധിച്ച് ആയിരം ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകും.ആര്‍എസി (റിസര്‍വേഷന്‍ എഗെയ്ന്‍സ്റ്റ് ക്യാന്‍സലേഷന്‍) എന്നാല്‍ എന്തെന്ന് നോക്കാം. ആര്‍എസി ചട്ടങ്ങള്‍ പ്രതിപാദിക്കുന്ന നൂറുക്കണക്കിന് സൈറ്റുകള്‍ ഉണ്ട്. എന്നിട്ടും ഈ ചട്ടങ്ങള്‍ സംബന്ധിച്ച് സാധാരണക്കാരന് മനസിലാകാത്ത പലതുമുണ്ട്. ഈ സംശങ്ങളില്‍ ചിലതിന് ഉത്തരം നല്‍കാനാണ് “റെയില്‍യാത്രി”യില്‍ (RailYatri) ഞങ്ങള്‍ ശ്രമിക്കുന്നത്. ഇവിടെ കായങ്ങള്‍ ഏറ്റവും ലളിതമായി പ്രതിപാദിക്കുന്നു.

ഒരു സാധാരണ എക്സ്പ്രസ് ട്രെയ്‍നില്‍ ആര്‍എസി ക്വാട്ടയില്‍ എത്ര സീറ്റുകള്‍ റിസര്‍വ് ചെയ്തിരിക്കും?
RAC Quota

ഒരു സാധാരണ എക്സ്പ്രസ് ട്രെയ്‍നില്‍ ആര്‍എസി ക്വാട്ടയില്‍ 142 സീറ്റുകള്‍ ഉണ്ടായിരിക്കും. ഇതൊന്ന് വിശദമാക്കാം(നിങ്ങള്‍ക്ക് മനസിലാക്കാന്‍ സൗകര്യത്തിനായി നമുക്ക് സ്ലീപ്പര്‍ കോച്ചുകളുടെ കാര്യമെടുക്കാം): സാധാരണ നിലയില്‍ ഒരു എക്സ്പ്രസ് ട്രെയ്‍നില്‍ 12 സ്ലീപ്പര്‍ കോച്ചുകളുണ്ടാകും. ഓരോ കോച്ചിലും 72 വീതം സീറ്റുകള്‍ കണക്കാക്കിയാല്‍ മൊത്തം സീറ്റുകള്‍ 864 (72X12). ഒരു എക്സ്പ്രസ് ട്രെയ്‍നില്‍ ആര്‍എസി ക്വാട്ടയില്‍ ആകെ 71 സീറ്റുകള്‍ റിസര്‍വ് ചെയ്തിരിക്കും. ഈ 71 സീറ്റുകളില്‍ ഓരോന്നും രണ്ട് യാത്രക്കാര്‍ വീതം പങ്കിടുന്നു. അപ്പോള്‍ ആകെ ആര്‍എസി സീറ്റുകള്‍ സാധാരണ 142 (71X2) ആയിരിക്കും.

ഒരു ആര്‍എസി ടിക്കറ്റില്‍ യാത്രചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടോ?

RAC Ticket Journey

95% കേസുകളിലും മറ്റൊരു യാത്രക്കാരനുമായി ബെര്‍ത്ത് പങ്കുവയ്ക്കേണ്ടി വരുമെങ്കിലും നിങ്ങള്‍ക്ക് യാത്ര ഉറപ്പാക്കാം. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ ആര്‍എസി ക്വാട്ടയില്‍ സൈഡ് ലോവര്‍ ബെര്‍ത്ത് സീറ്റുകള്‍ രണ്ട് പേര്‍ക്കായി നല്‍കിയിരിക്കും. ടിക്കറ്റ് കണ്‍ഫേം ആകാതിരിക്കുകയോ ട്രെയ്‍നില്‍ സീറ്റ് ഒഴിവില്ലാതിരിക്കുകയോ ആണെങ്കില്‍ അവര്‍ ആ സീറ്റ് പങ്കുവയ്ക്കണം. എന്നാല്‍ ഒരു സാഹര്യത്തില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാതെ വരാം. അതിനെപറ്റി താഴെ വായിക്കുക.

ഒരു ആര്‍എസി ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ പ്രവേശിക്കുമോ?
 Waiting list

ഉണ്ട്. അപൂര്‍വമായിട്ടാണെങ്കിലും ഒരു ആര്‍എസി ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ പ്രവേശിക്കാറുണ്ട്. ഒരു ട്രെയ്‍നിന്‍റെ ചില കോച്ചുകള്‍ ലഭ്യമാകാതെ വരുകയും സീറ്റുകള്‍ക്ക് ക്ഷാമമുണ്ടാകുകയും ചെയ്യുമ്പോള്‍ ഈ നടപടി സ്വീകരിക്കാറുണ്ട്. ഒരു ട്രെയ്‍നിലെ സാധാണ 12 കോച്ചുകളില്‍ ഒന്നിന് സാങ്കേതിക പ്രശ്നമുണ്ടാകുകയും യാത്രയില്‍ അത് ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുമ്പോള്‍ അതിലെ ടിക്കറ്റ് കണ്‍ഫേം ചെയ്ത യാത്രക്കാരെ മറ്റ് കോച്ചുകളില്‍ ഉള്‍ക്കൊള്ളിക്കേണ്ടിവരുന്നു. അപൂര്‍വമായ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആര്‍എസി ടിക്കറ്റുകള്‍ ഡിമോട്ട് (തരംതാഴ്ത്തല്‍) ചെയ്യുന്നു.

ആര്‍ എസി ടിക്കറ്റുകളില്‍ വിവിധ വിഭാഗങ്ങള്‍ ഉണ്ടോ?

ഇത് വളരെ പ്രകടമല്ലെങ്കിലും ആര്‍എസി ടിക്കറ്റുകളില്‍ എമര്‍ജന്‍സി ക്വാട്ട ഉണ്ട്. വിഐപിമാര്‍, റയില്‍വേ സ്റ്റാഫ്, തുടങ്ങിയവര്‍ ബുക്ക് ചെയ്ത ക‍ഫേം ചെയ്യാത്ത ടിക്കറ്റുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പലപ്പോഴും ഈ ടിക്കറ്റുകള്‍ക്ക് ആര്‍എസി ടിക്കറ്റുകളെക്കാള്‍ പരിഗണന കണ്‍ഫര്‍മേഷന്‍റെ കാര്യത്തില്‍ ലഭിക്കുന്നു.

ആര്‍ എസി ടിക്കറ്റുകളുടെ കണ്‍ഫര്‍മേഷന്‍ എപ്പോഴും ക്രമനമ്പര്‍ അനുസരിച്ചാണോ?

അല്ല, എല്ലായ്‍പ്പോഴും അങ്ങിനെയല്ല.ആര്‍എസിയില്‍ എമര്‍ജന്‍സി ക്വാട്ടകള്‍ ഉണ്ടെന്ന് കണ്ടല്ലോ. അതുപോലെ ആര്‍എസി1 ആണ് ആദ്യം കണ്‍ഫേം ചെയ്യപ്പെടേണ്ടത് എങ്കിലും അപൂര്‍വമായി ഇ ക്യു കാരണം താഴത്തെ നമ്പറിലുള്ള ആര്‍എസി ടിക്കറ്റ് കണ്‍ഫേം ചെയ്യപ്പെടുന്നു.

നിങ്ങള്‍ക്ക് ഒരു ആര്‍എസി ടിക്കറ്റ് ഉണ്ടെങ്കില്‍ എല്ലായ്‍പ്പോഴും സൈഡ് ലോവര്‍ ബെര്‍ത്ത് സീറ്റ് ലഭിക്കുമോ?

അത് പൊതുവായ ഒരു വ്യവസ്ഥയാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ കണ്‍ഫേം ചെയ്ത ടിക്കറ്റുകളുടെ ക്യാന്‍സലേഷന്‍ വളരെ കൂടുതലാണെങ്കില്‍ നിങ്ങള്‍ക്ക്നടുവിടേയോ മുകളിലേയോ ബെര്‍ത്ത് അനുവദിക്കപ്പെട്ടേക്കാം.

ചില ആര്‍എസി ടിക്കറ്റ് യാത്രക്കാര്‍ക്ക് തനി ബെര്‍ത്ത് അനുവദിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

Solo-berth in RAC Quota

ചില ആര്‍എസി ടിക്കറ്റ് യാത്രക്കാര്‍ക്ക് സാധാരണ സീറ്റുകള്‍ പങ്ക് വയ്ക്കാതെ തനി ബെര്‍ത്ത് അനുവദിക്കപ്പെടാറുണ്ട്. സീറ്റ് പങ്ക് വയ്ക്കപ്പെട്ട മറ്റേ യാത്രക്കാരന്‍റെ ടിക്കറ്റ് അവസാന നിമിഷം കണ്‍ഫേം വേറെ ഒരാള്‍ക്ക് ആ സീറ്റ് അനുവദിക്കാന്‍ സാധിക്കാതെ വരുന്നു. അപ്പോള്‍ ആര്‍എസി ടിക്കറ്റുകാരന് അവിചാരിതമായി തനി ബെര്‍ത്ത് ലഭിക്കുന്നു.

എന്താണ് ടിക്കറ്റില്‍ രണ്ട് ആര്‍എസി നമ്പറുകള്‍ കാണപ്പെടുന്നത് ഉദാ: RAC 15/RAC 9?

പല ആളുകള്‍ക്കും ഇത് സംബന്ധിച്ച് ഒരു ആശയക്കുഴപ്പം ഉണ്ട്.ഇതിന്‍റെ അര്‍ത്ഥം നിങ്ങള്‍ ബുക്കിംഗ് പ്രക്രിയ ആരംഭിക്കുമ്പോള്‍ ആര്‍എസി 15 ഉം അതിനിടയില്‍ 6 ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടതിനാല്‍ പ്രക്രിയ പൂര്‍ണമാകുമ്പോള്‍ നിങ്ങളുടെ ടിക്കറ്റ് ആര്‍എസി 9 ല്‍ എത്തുകയും ചെയ്തു എന്നാകുന്നു.

നിങ്ങള്‍ മറ്റൊരാളോടൊപ്പം ( ഒരേ പിഎന്‍ആര്‍ നമ്പറില്‍) ആര്‍എസി 3 & 4 നമ്പറുകളില്‍ യാത്രചെയ്യുകയാണെങ്കില്‍ രണ്ടുപേരുടേയും സീറ്റുകള്‍ ഒന്നിച്ചാകുമോ?

ക്യാന്‍സലേഷന്‍ ഉണ്ടേങ്കില്‍ മാത്രമേ ആര്‍എസി ടിക്കറ്റുകള്‍ കണ്‍ഫേം ചെയ്യുകയുള്ളു. അതായത് നിങ്ങളുടെ ടിക്കറ്റിന്‍റെ പുരോഗതി ക്യാന്‍സലേഷന്‍ ആശ്രയിച്ചാകും.എന്നാല്‍ ഇന്ത്യന്‍ റെയില്‍വേ ഒരേ പി എന്‍ ആര്‍ ഉള്ള ടിക്കറ്റുകള്‍ക്ക് ഒരേ സ്ഥലത്തുതന്നെ സീറ്റ് നല്‍കാന്‍ ശ്രമിക്കാറുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് ഒരേ സീറ്റുകള്‍ പങ്കിടാം.

ഒരു ആര്‍എസി ടിക്കറ്റിന്‍റെ കണ്‍ഫര്‍മേഷന്‍ സാധ്യത പ്രവചിക്കാനാകുമോ?

Family-travel on RAC Quota

സാധിക്കും. ഇതുതന്നെയാണ് റെയില്‍യാത്രിയില്‍ ഞങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഇതിനായി യാത്രക്കാരുടെ തിരക്ക്, ക്യാന്‍സലേഷന്‍ ചരിത്രം, ട്രെയ്‍നിന്‍റെ സമയകൃത്യത എന്നിവ സംബന്ധിച്ച വിവരങ്ങളുടെ വിശകലനം ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here