ഋഷികേശ്: ഇന്ത്യയുടെ സാഹസിക തലസ്ഥാനം

0
298

തൊണ്ണൂറുകളുടെ അവസാനത്തില്‍ ആശ്രമങ്ങളുടെയും ധ്യാന ക്ലാസുകളുടെയും കേന്ദ്രമായിരുന്ന ഋഷികേശ് ലോകത്തിന്റെ യോഗ ആസ്ഥാനമായി മാറി. പുണ്യനദിയൊഴുകിയിരുന്ന ഈ നഗരത്തിന്റെ കൊടുംവനങ്ങള്‍ നിറഞ്ഞ വടക്കന്‍ മേഖലയിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ആത്മീയതുയെടയും യോഗയുടെയും മാനസിക വികാസത്തിന്റെയും അവസാന ഇടം മാത്രമല്ല ഋഷികേശ്. ഋഷികേശ് സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ഇന്ന് വിവിധ പ്രതീക്ഷകളാണുള്ളത്-ആവേശം, സാഹസികത, രസം. ഇക്കാലത്ത് ഇവയെല്ലാം ഈ നഗരം അവര്‍ക്ക് നല്‍കുന്നുമുണ്ട്.

ട്രെക്കിംഗും ക്യാപിംഗും

Rishikesh Trekking
ട്രെക്കിംഗ്, ക്യാംപിംഗ് ട്രിപ്പുകളോടെയാണ് ഋഷികേശിലെ സാഹസിക പ്രവൃത്തികള്‍ തുടങ്ങുന്നത്. താഴ്‌വരയുടെ മുകളിലേക്കും താഴെക്കും രസം നിറഞ്ഞ റൈഡുകളിലൂടെ നിങ്ങളുടെ കൊണ്ടുപോകുന്ന സാങ്കേതിക യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാരെ ലഭിക്കുന്ന പ്രശസ്ത പര്‍വതാരോഹരണ പഠന കേന്ദ്രമായ നെഹ്്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗ് മറ്റൊരു തീര്‍ഥാടന കേന്ദ്രമായ ഉത്തരകാശിക്ക് സമീപമാണ്.

ശിവലിക് മലനിരകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് വിസ്മയകരമായ നിരവധി ട്രെക്കിംഗ് പാതകളാണുള്ളത്. ഋഷികേശിലെ നിബിഡ വനങ്ങളിലൂടെയുള്ള യാത്ര ചന്ദ്രശില പോലുള്ള ട്രെക്കിംഗ് പാതകളിലേക്ക് നമ്മെ നയിക്കും. വാലി ഓഫ് ഫ്‌ളവേഴ്‌സ്, കൗരി പാസ് തുടങ്ങിയ പ്രശസ്ത ട്രെക്കിംഗ് പാതകളുടെ പ്രധാന ബേസ് ക്യാമ്പാണ് ഋഷികേശ്. വാരാന്ത്യങ്ങള്‍ ആഘോഷിക്കാനെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന കന്യാപുരി, നീല്‍കന്ത് മഹാദേവ്, ജില്‍മില്‍ ഗുഹ തുടങ്ങിയ സ്ഥലങ്ങളും ഇവിടെയുണ്ട്.

വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്

Rishikesh White Water Rafting
ഹരിദ്വാറിലെ പേലെ ഗംഗാനദി ഋഷികേശില്‍ ശാന്തയും ക്ഷമയുള്ളവളുമല്ല. നദിയുടെ ഈ രൗദ്രഭാവം വൈറ്റ് വാട്ടര്‍ സ്‌പോര്‍ട്ടിനായി പ്രയോജനപ്പെടുത്തുകയാണ് സാഹസിക സഞ്ചാരികള്‍. കൗഡില്യ മുതല്‍ ഋഷികേശ് വരെയുള്ള പ്രദേശങ്ങളാണ് ഏറ്റവും മികച്ച റാഫ്റ്റിംഗ് മേഖല. ഫോര്‍ പ്ലസ് ഗ്രേഡുള്ള റിവര്‍ റാഫ്റ്റിംഗ് സ്‌ട്രെച്ചായ കൗഡില്യ 40 കിലോമീറ്റര്‍ നീളത്തില്‍ പരന്നൊഴുകുന്നു. മറൈന്‍ ഡ്രൈവ്, റോളര്‍ കോസ്റ്റര്‍, ഗോള്‍ഫ് കോഴ്‌സ്, ക്ലബ് ഹൗസ്, ഇനിഷേഷ്യന്‍, ഡ്ബിള്‍ ട്രബിള്‍, ഹില്‍ടണ്‍, ടെര്‍മിനേറ്റര്‍, ത്രീ ബ്ലൈന്‍ഡ് മൈസ്, ക്രോസ് ഫയര്‍ തുടങ്ങിയ പ്രശസ്ത നീര്‍ച്ചോലകളും ഇവിടെയാണ്. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള
മാസങ്ങള്‍ വരെയാണ് ഇവിടെത്തെ ഭംഗി ആസ്വദിക്കാന്‍ ഉചിതമായ സമയം.

റാപ്പെല്ലിംഗ്

Rishikesh Rappelling
ഋഷികേശിന്റെ വടക്കന്‍ മേഖലകളിലും നദീതടങ്ങള്‍ക്കു സമീപത്തുമായി നിരവധി ശിലാമുഖങ്ങളാണുളളത്. റോക്ക് ക്ലൈംബിഗിന് അതീവ സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചെങ്കുത്തായ പാറക്കൂട്ടങ്ങളിലൂടെയാണ് റാപ്പെല്ലിംഗ് നടത്തുന്നത്. കുത്തനെയുള്ള പാറകളില്‍ നിന്ന് കയറില്‍ തൂങ്ങിയിറങ്ങുന്ന സാഹസിക വിനോദമാണ് റാപ്പെല്ലിംഗ്. ഋഷികേശില്‍ സഞ്ചാരികള്‍ ആസ്വദിക്കുന്ന മറ്റൊരു ജനപ്രിയ സാഹസിക വിനോദം കൂടിയാണിത്.

ബംഗീ ജംപിംഗും റിവര്‍ ക്ലിഫ് ജംപിംഗും

Rishikesh Bungee Jumping
ബംഗീ ജംപിംഗ് ബേസിന്റെ ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന സ്ഥിര വേദിയാണ് ഋഷികേശ്. മോഹന്‍ ഛട്ടിയിലാണ് ഈ വിസമയം നിങ്ങള്‍ക്ക് അനുഭവിക്കാനാകുക. ഇവിടെ ഗംഗാനദിയുടെ പോഷകനദിയായ ഹൈയുള്‍ നദിക്കു മുകളിലെ പാറക്കൂട്ടങ്ങള്‍ക്കു മുകളിലേക്ക് 10-15 സെക്കന്‍ഡുകള്‍ വരെഫ്രീ ഫാള്‍ ആസ്വദിക്കാം. റബര്‍ കോര്‍ഡുകള്‍ നിങ്ങളെ സുരക്ഷിതമായി പിടിച്ചുനിര്‍ത്തും. പാറക്കൂട്ടങ്ങള്‍ക്കു മേല്‍ ഹൈയുള്‍ നദിക്കഭിമുഖമായി ഒരു കാന്റിലിവര്‍ പ്ലാറ്റ്‌ഫോമും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ഡേവിഡ് അലര്‍ഡൈസ് എന്ന ന്യൂസിലാന്‍ഡ് സാഹസികനാണ് ഈ കാന്റിലിവര്‍ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തത്. കൂടാതെ ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും
നീളമേറിയ സാഹസിക ഫോക്‌സ് ലൈനായ ഫ്‌ളൈയിംഗ് ഫോക്‌സ് ലൈനും ഇവിടെയുണ്ട്. ഒരു കിലോമീറ്റര്‍ നീളമാണിതിനുള്ളത്. 80 മീറ്റര്‍ നീളത്തിലുള്ള ഭീമന്‍ ഊഞ്ഞാലും ഇവിടെയുണ്ട്. ഉല്ലാസവും ആവേശവും നിറയ്ക്കുന്ന ഈ കാഴ്ചകള്‍ അസ്വദിക്കാന്‍ ഇവിടെ സന്ദര്‍ശിക്കൂ.

 

Originally written by Yashpal Sharma. Read here.

LEAVE A REPLY

Please enter your comment!
Please enter your name here