അവസാനനിമിഷം യാത്രപുറപ്പെടുമ്പോഴും അത് അനായാസം ആസൂത്രണം ചെയ്യാം

0
96

പുതുവര്‍ഷപിറവി നമ്മില്‍ മിക്കവര്‍ക്കും ആഘോഷങ്ങളുടേയും പുതു തീരുമാനങ്ങള്‍ കൈക്കൊള്ളലിന്‍റേയും വേളയാണ്. എന്നാല്‍ ചിലര്‍ക്ക് പുതുതായി എന്ത് ആരംഭിക്കുന്നതിന്‍റേയും മുന്നോടിയായുള്ള വിനോദസഞ്ചാരവേളയാകുന്നു ഇത്! ഇത്തരം വേളകളിലെ തല്‍ക്ഷണ യാത്രകള്‍ക്ക് അനുയോജ്യമായ ചില സ്ഥലങ്ങള്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു. അതിനാല്‍ ഒരുങ്ങൂ, യാത്രപോകൂ!

Yercaud

യേര്‍ക്കാട് – വഴി നീളെ ഹെര്‍പിന്‍ വളവുകളും പ്രകൃതി ദൃശ്യങ്ങളും നിറഞ്ഞ യേര്‍ക്കാട് പരിമിത ബജറ്റില്‍ യാത്രപോകാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യം.

ആകര്‍ഷണങ്ങള്‍: പഗോഡ പോയന്‍റ്, ലേഡീസ് സീറ്റ് വ്യൂ പോയന്‍റ്, യേര്‍ക്കാഡ് ലേക്ക്, കിളിയൂര്‍ ജലപാതം, ഷെവറോയ് ഹില്‍സ്.
തൊട്ടടുത്ത റെയില്‍സ്റ്റേഷന്‍: സേലം

Devikulam

ദേവികുളം– പ്രശാന്തരമണീയമായ ഈ ഹില്‍സ്റ്റേഷന്‍ പ്രകൃതിസ്നേഹികളുടെ പറുദീസയാകുന്നു. മരതകപ്പച്ചയാര്‍ന്ന കായലുകള്‍,സുവര്‍ണ കടല്‍ത്തീരങ്ങള്‍, തഴച്ചുനില്‍ക്കുന്ന വനങ്ങള്‍, ജലപാതങ്ങള്‍, വിശാലമായ നീലത്തടാകം എന്നിവകൊണ്ട് ആകര്‍ഷകമായ ദേവികുളം തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടമാണ്.

ആകര്‍ഷണങ്ങള്‍: ദേവികുളം തടാകം, തൂവാനം തടാകം, പള്ളിവാസല്‍ ജലപാതം, ചിന്നാര്‍ വന്യജീവി സംരക്ഷണകേന്ദ്രം.

തൊട്ടടുത്ത റെയില്‍സ്റ്റേഷന്‍: എറണാകുളം

Saputara

സാപുതാര ഹില്‍സ് – ഈ മലമ്പ്രദേശത്തെ പ്രകൃതിദൃശ്യങ്ങളും അസംഖ്യം ടൂറിസ്റ്റ് പോയന്‍റുകളും നിങ്ങളുടെ വാരാന്ത്യവിനോദയാത്ര അവിസ്മരണീയമാക്കുകതന്നെ ചെയ്യും.

ആകര്‍ഷണങ്ങള്‍: സൂര്യോദയ & സൂര്യാസ്തമയ ദൃശ്യസ്ഥാനങ്ങള്‍, സാപുതാര തടാകം, റോസ് ഗാര്‍ഡന്‍, പുഷ്പക് റോപ്‍വേ,വന്‍സ്ദാ ദേശീയോദ്യാനം.

തൊട്ടടുത്ത റെയില്‍സ്റ്റേഷന്‍: വാഘൈ

Daman & Diu

ദമന്‍&ദിയൂ ബീച്ച് – ഗുജറാത്തിനോട് ചേര്‍ന്ന്സ്ഥിതിചെയ്യുന്ന ദമനും ചെറുദ്വീപായ ദിയൂവും ഉള്‍ക്കൊള്ളുന്ന കേന്ദ്രഭരണ പ്രദേശമാണിത്. വാരാന്ത്യ വിനോദയാത്രക്ക് തികച്ചും അനുയോജ്യം. സമുദ്രവിഭവ ഭക്ഷണവും ജലവിനോദവും ഇവിടെ ഏറ്റവും ആസ്വാദ്യമാകുന്നു.

ആകര്‍ഷണങ്ങള്‍: ദേവ്ക ബീച്ച്, ജംപോര്‍ ബീച്ച്, നഗോവ ബീച്ച്, ഘോഘ്‍ല ബീച്ച്, ദിയൂ കോട്ട

തൊട്ടടുത്ത റെയില്‍സ്റ്റേഷന്‍: വെരാവല്‍

Hampi

ഹംപി ചരിത്രാവശിഷ്ടങ്ങള്‍ – ഹംപിയുടെ സൗന്ദര്യവും പൈതൃകവും അപരിമേയമാകുന്നു. വിനോദസഞ്ചാരികളെ വിസ്മയപ്പെടുത്തുന്ന ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും അവിടെ കാത്തിരിക്കുന്നു.

ആകര്‍ഷണങ്ങള്‍: വിതല ക്ഷേത്രം, ഗജ്ജലമണ്ഡപം, വിരൂപാക്ഷ ക്ഷേത്രം, ലോട്ടസ് മഹല്‍, ഹസാര രാമക്ഷേത്രം

തൊട്ടടുത്ത റെയില്‍സ്റ്റേഷന്‍: ഹോസ്പേട്ട്

Hasan Rosary Church

ഷേത്തിഹള്ളി പള്ളി – വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും ഈ പള്ളി വെള്ളത്തിന് അടിയിലായിരിക്കും. ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം മണ്‍സൂണ്‍ കാലമാണ്. ആ സമയത്ത് പള്ളിയും സമീപപ്രദേശങ്ങളും വളരെ മനോഹരവും സവിശേഷവുമായ ഒരു കാഴ്ച ആയിരിക്കും.

ആകര്‍ഷണങ്ങള്‍: ഷേത്തിഹള്ളി പള്ളി, ബേലൂര്‍, ഹാലെബിദ്, ശ്രാവണബെലഗോള.

തൊട്ടടുത്ത റെയില്‍സ്റ്റേഷന്‍: യശ്വന്ത്പൂര്‍

Sibsagar

ശിബ്സാഗര്‍ – അസമില്‍ അധികം പേര്‍ ചെന്നെത്താത്ത ഒരു മനോഹര പ്രദേശമാണിത്. ഇവിടെ ഇന്ത്യയിലെ ഏക കൊളോസിയവും സവിശേഷ കല്‍പാലവും സന്ദര്‍ശിക്കാന്‍ സാധിക്കും.

ആകര്‍ഷണങ്ങള്‍: ശിവ് ധോലെ, റാണ്‍ഗഢ്,ശിബ്സാഗര്‍ തടാകം,കരേംഗ് ഗഢ്,തലാതല് ഗഢ്,നാംദംഗ് കല്‍പാലം,ചരായ്‍ദിയോ പര്‍ബട്ട്

തൊട്ടടുത്ത റെയില്‍സ്റ്റേഷന്‍: സിമാല്‍ഗുരി

Shillong

ഷില്ലോങ്ങ് – വര്‍ഷത്തില്‍ ഈ സമയത്ത് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ ഹില്‍സ്റ്റേഷന്‍. വിസ്മയിപ്പിക്കുന്ന ജലപാതങ്ങളും ഹരിതാഭയും ഈ പ്രദേശത്തിന്‍റെ മനോഹാരിതക്ക് മാറ്റിയറ്റുന്നു.

ആകര്‍ഷണങ്ങള്‍: ഉമിയം തടാകം,റൂട്ട് ബ്രിഡ്ജ്. മൗലിന്‍നോംഗ് ഗ്രാമം, ഗാരോ ഹില്‍സ്,മൗഫ്ലാംഗ് വനം,ല്യൂധൂ മാര്‍ക്കറ്റ്

തൊട്ടടുത്ത റെയില്‍സ്റ്റേഷന്‍: ഗുവാഹതി

LEAVE A REPLY

Please enter your comment!
Please enter your name here