Simplifying Train Travel

കിന്നൗര്‍: ടൂറിസം വിസ്മയമായ ചിഗോസയുടെ നാടുകളിലൂടെ ഒരു യാത്ര

ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയിലെ താഴ്വരകളും പര്‍വതങ്ങളും അനേക ദശകങ്ങളായി വിനോദസഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു. ദേശീയ പാത 22-ല്‍ സംസ്ഥാന തലസ്ഥാനമായ ഷിംലയില്‍നിന്നും 235 കി.മീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കിന്നൗറിലെ ജനങ്ങള്‍ ഇപ്പോഴും അവരുടെ സംസ്കാരിക പൈതൃകത്തിലും പാരമ്പര്യത്തിലും അടിയുറച്ച് ജീവിക്കുന്നവരാകുന്നു. കമനീയമായ കാഴ്ചകള്‍ക്കപ്പുറം ഇന്ത്യയില്‍ ചില്‍ഗോസ ഉല്‍പാദനത്തിന് പേരുകേട്ട ഏക പ്രദേശവുമാണ് കിന്നൗര്‍.

ചില്‍ഗോസയുടെ നാട്

Chilgoza tree
കിന്നൗറിലെ മുഖ്യ നാണ്യവിളയാണ് 1,800 മുതല്‍ 3,300 മീറ്റര്‍ വരെ ഉയരത്തില്‍ കൃഷിചെയ്യുന്ന ചില്‍ഗോസ. ഇതിന് വളരെ ഉയര്‍ന്ന പോഷകമൂല്യവും ഔഷധമൂല്യവും ഉണ്ട്. വിവിധ ചര്‍മരോഗങ്ങളും ചര്‍മത്തിലുണ്ടാകുന്ന മുറിവുകളും ചികിത്സിക്കാന്‍ ഇത് ഉപയോഗിക്കുന്നു. വിപണിയില്‍ ചില്‍ഗോസയ്ക്ക് നല്ല വില കിട്ടുന്നു. രാംപൂരില്‍ എല്ലാ വര്‍ഷവും നവമ്പര്‍ രണ്ടാം വാരം നടക്കുന്ന ലവി കാ മേള എന്ന വിപണന മേള ചില്‍ഗോസ് വില്‍പനക്ക് പ്രസിദ്ധികേട്ടതാകുന്നു.

കിന്നൗരറിലെ ഗ്രാമങ്ങള്‍

കല്‍പ

Kalpa
സത്‍ലജ് താഴ്വരയില്‍ ആപ്പിള്‍ തോട്ടങ്ങളും ദ്വദാരു വനങ്ങളും ഹിമാലയന്‍ ബിര്‍ച്ച് മരങ്ങളും ചില്‍ഗോസ പൈന്‍ തോട്ടങ്ങളും തിങ്ങിനിറഞ്ഞതാണ് മനോഹരമായ ഈ ഗ്രാമം. ചില്‍ഗോസ് തോട്ടങ്ങള്‍ക്ക് പേരുകേട്ട ഇവിടെനിന്നും കൈലാസ പര്‍വത നിരകളുടെ ഗാംഭീര്യമാര്‍ന്ന കാഴ്ച ലഭിക്കും.

റാക്കോങ്ങ് പിയോ

Reckong Peo
റാക്കോങ്ങ് പിയോ അല്ലെങ്കില്‍ പിയോ എന്ന് അറിയപ്പെടുന്ന ഈ സ്ഥലം കിന്നൗര്‍ ജില്ലയുടെ ആസ്ഥാനമാകുന്നു. 2670 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തെ കിന്നൗറിന്‍റെ സവിശേഷമായ വാസ്തുശില്‍പ ശൈലിയില്‍ പണിതീര്‍ത്ത ചണ്ഡികാദേവി ക്ഷേത്രം പ്രസിദ്ധമാകുന്നു.ഗ്രാമത്തിനുചുതും അവിടവിടെയായി ചില്‍ഗോസ പൈന്‍ തോട്ടങ്ങള്‍ കാണാം.

പാന്‍ഗി

Pangi
പാന്‍ഗി നുള്ള എന്ന പുഴയുടെ തീരത്ത് വടക്ക് ദിശയിലായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ പ്രാചീന നഗരമാണിത്. ഈ നദി കന്നൗറിനെ ഹിന്ദു- ബുദ്ധ മത ഭൂവിഇഭാഗങ്ങളായി ഒരുകാലത്ത് വേര്‍തിരിച്ചിരുന്നു.പാന്‍ഗി നുള്ളയുടെ മുകള്‍ഭാഗത്തായി ഒട്ടേറെ ബുദ്ധ സന്യാസാശ്രമങ്ങളുണ്ട്.ഉള്‍ഭാഗ കൈലാസ നിരകള്‍ ഇവിടെനിന്ന് ദര്‍ശിക്കാം. ഉദയമോ അസ്തമയമോ ആണ് അതിനുപറ്റിയ ഏറ്റവും നല്ല സമയം.

ജാന്‍ഗി

Jangi
ദേശീയ പാത 22-ല്‍ ആക്പയില്‍നിന്നും 12 കി. മീറ്റര്‍ അകലെ, സത്‍ലജ് താഴ്വരയില്‍നിന്നും പാത വേര്‍തിരിഞ്ഞുപോകുന്നു.ഈ പാതയിലൂടെ മുന്നോട്ടുപോയാല്‍ നിങ്ങള്‍ മനോഹരമായ ജാന്‍ഗി ഗ്രാമത്തിലെത്തും. ചില്‍ഗോസ മരങ്ങള്‍ നിറഞ്ഞ ഹരിതാഭമായ നിബിഢ വനങ്ങളാല്‍ ചുറ്റപ്പെട്ടതാണ് ഈ ഗ്രാമം.ജാന്‍ഗി വളരെ നയനമോഹനമായ ഒരു ഗ്രാമമാണെങ്കിലും വിദൂരമായ ഗ്രാമമായതിനാല്‍ പ്രദേശത്തെ ടൂറിസം ഭൂപടത്തില്‍ ഇതുവരെ ഇടം പിടിച്ചിട്ടില്ല.

ഗബോംഗ് (രോപ താഴ്വര)

Gabong
ലാഹൗല്‍-സ്പിതി ജില്ലയിലെ സ്പിതി പ്രദേശത്തേക്ക് പോകുന്ന മനേരാംഗ് ചുരത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് രോപ താഴ്വര.ഈ താഴ്വരയിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ദീര്‍ഘവൃത്താകൃതിയിലുള്ള ഹരിതാഭയാര്‍ന്ന ഗബോംഗ് പ്രദേശം. ഇടതൂര്‍ന്ന ഈ പച്ചപ്പിനിടയില്‍ അവിടവിടെയായി വലിപ്പം കുറഞ്ഞ ചില്‍സോഗ മരങ്ങള്‍ കാണാം.കിന്നൗറിലെ എല്ലാ ഉത്സവങ്ങളും ഇവിടെ ആഘോഷിക്കപ്പെടുന്നു.റ്റിബറ്റന്‍ ഉച്ചാരണഭേദത്തില്‍ സംസാരിക്കുന്ന സ്ഥലവാസികളുടെ സാംസ്കാരിക പാരമ്പര്യം അതീവ സമ്പന്നമാണ്.

തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍: ഷിംല


Leave a Reply

Your email address will not be published. Required fields are marked *