ട്രെയിനിന്റെ ജാലകത്തിലൂടെ വനഭംഗി നുകരാം

0
138

ജാലകത്തിനരികിലിരിക്കുന്ന നിങ്ങളുടെ തൊട്ടടുത്തായി പുറത്ത് ഒരു ആന വന്നു നില്‍ക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. വനയാത്ര പ്രേമികളുടെ ഇഷ്ടസ്വപ്‌നമായിരിക്കുമത്. ചില വഴികളിലൂടെയുള്ള  ത്രകളില്‍ മാത്രമേ ഈ സ്വപ്‌നം യാഥാര്‍ഥ്യമാകൂ. അത്തരത്തില്‍ വന്യ ജീവിതം ആസ്വദിക്കാന്‍ കഴിയുന്ന ചില പാതകളിതാ..

ഡോര്‍സ് വോയേജ്, പശ്ചിമബംഗാള്‍

Siliguri Alipurduar route

മനോഹരമായ പാതകളില്‍ ജൈവ വൈവിധ്യത്തിന്റെ സുന്ദരകാഴ്ചകള്‍ നിങ്ങള്‍ക്കാസ്വദിക്കാം. സില്‍ഗുരിയില്‍ നിന്ന് അലിപുര്‍ദുറിലേക്കുള്ള മൂന്നു നാലു മണിക്കൂര്‍ നീളുന്ന യാത്ര ഒരു നല്ല അനുഗ്രഹമാണ്. മഹാനന്ദ വന്യജീവി സങ്കേതം, ബുക്‌സ ടൈഗര്‍ റിസര്‍വ്, ചപ്രമരി കാടുകള്‍ എന്നീ മൂന്നു പ്രധാന വന്യജീവി സങ്കേതങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നു പോകുന്നത്. വനമേഖലയിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ ആനകളുടെയും മാനുകളുടെയും കുരങ്ങുകളുടെയും പക്ഷികളുടെയും കൂട്ടങ്ങള്‍ കാണാം. ഭാഗ്യമുണ്ടെങ്കില്‍ പുള്ളിപ്പുലിയെയോ കടുവയെയോ നിങ്ങളുടെ ജാലകത്തിനരികെ കണ്ടെന്നു വരാം.

വഴി- സില്‍ഗുരി-അലിപുര്‍ദുര്‍

ടിക്കറ്റ് നിരക്ക്-140 രൂപ

വന സൗന്ദര്യം അടുത്തുകാണാം, കര്‍ണാടകയില്‍

Hospet Tinaighat route

ഹോസ്‌പെട്ട്-ടിനായ് ഘട്ട് പാതയില്‍ ധര്‍വാഡ്, ബെലാഗവി, ഉത്തര കര്‍ണാടക എന്നീ ജില്ലകളിലൂടെ ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ അപൂര്‍വ്വ ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ ഭിംഗാഡ് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകും. ട്രാക്കുകള്‍ക്കു സമീപത്തായി കാട്ടുപോത്തുകളെയും ആനക്കൂട്ടങ്ങളെയും കാണാന്‍ സാധ്യതയേറെയാണിവിടെ. വനമേഖലയുടെ ഉള്‍ഭാഗത്തേക്ക് കടക്കുമ്പോള്‍ ട്രെയിനിന്റെ ശബ്ദവും പക്ഷികളുടെ കളനാദവും ചേര്‍ന്ന് അപൂര്‍വ്വ സംഗീതമാണ് സൃഷ്ടിക്കപ്പെടുന്നത്.

വഴി- സില്‍ഗുരി-അലിപുര്‍ദുര്‍

ടിക്കറ്റ് നിരക്ക്-140 രൂപ

വന സൗന്ദര്യം അടുത്തുകാണാം, കര്‍ണാടകയില്‍

Chilla - Motichur

പ്രകൃതിയുടെ വരദാനമാണ് ഉത്തരാഖണ്ഡ്. മനോഹരമായ കുന്നുകളും ഹരിതാഭമായ ദൃശ്യങ്ങളും നിറഞ്ഞ ഇവിടം സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയാണ്. നിരവധി വന്യജീവി കേന്ദ്രങ്ങളാണ് ഈ സംസ്ഥാനത്തുള്ളത്. ചില്ല-മോട്ടിച്ചൂര്‍ ഇടനാഴിയിലൂടെ ട്രെയിന്‍ കടന്നു പോകുമ്പോള്‍ പ്രകൃതിയുടെ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന വന്യ ജീവികളെ കാണാന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങേണ്ട ആവശ്യം പോലുമില്ല. ഡെറാഡൂണ്‍-സുഭാഷ് നഗര്‍, ഋഷികേശ് – ബിബിവാല -നംബര്‍ദര്‍ഫാം, ഹരിദ്വാര്‍ – മോട്ടച്ചൂര്‍ ക്രോസ് തുടങ്ങിയ പാതകള്‍ രാജാജി ദേശീയ ഉദ്യാനത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ വഴിയിലൂടെ കടന്നുപോകുമ്പോള്‍ ഒറ്റയാനയെയും കാണാനാകും. അപൂര്‍വ്വമായി പുള്ളിപ്പുലികളെ കണ്ടതായി ചില യാത്രക്കാരും പറയുന്നു.

വഴി- ചില്ല-മോട്ടിച്ചൂര്‍

ടിക്കറ്റ് നിരക്ക്-140- 175 രൂപ

മൃഗരാജനുമായി സന്ധിക്കാം, ഗുജറാത്തില്‍

Sasan Gir lion

വെരാവെല്ലില്‍ നിന്ന് സാസന്‍ ഗിറിലേക്കുള്ള പ്രഭാതവേളയിലെ യാത്രയില്‍ കണ്ണുകള്‍ പൂട്ടാതെയിരിക്കണം-ട്രാക്കുകള്‍ക്കു സമീപത്തായി വനരാജന്‍ ഉലാത്തുന്നതു കാണാം. 14 കിലോമീറ്റര്‍ നീളമുള്ള സാസന്‍ഗിര്‍-ചിത്രവാദ് പാത ഏഷ്യന്‍ സിംഹങ്ങളെ കാണുന്ന ഒരേയൊരു ദേശീയ ഉദ്യാനമായ ഗിര്‍ ദേശീയ ഉദ്യാനത്തിന്റെ ഭാഗമാണ്. സ്ഥിരമായി സിംഹങ്ങളെ കാണാറുള്ള ഈ പാതയിലൂടെ യാത്ര ചെയ്യാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്.

വഴി- സാസന്‍ഗിര്‍-ചിത്രവാദ്

ടിക്കറ്റ് നിരക്ക് – 100 രൂപ

ഇപ്പോള്‍ ഈ വഴികളെക്കുറിച്ചെല്ലാം നിങ്ങളറിഞ്ഞു. ഇനി എന്നാണ് യാത്ര

തുടങ്ങുക?

LEAVE A REPLY

Please enter your comment!
Please enter your name here