Simplifying Train Travel

യാത്രക്കിടയിലെ ശരിയായ ഭക്ഷണം സംബന്ധിച്ച ആരോഗ്യപരമായ ചില സൂചനാനിര്ദ്ദേ ശങ്ങള്‍

നല്‍കുന്നത്: ഫാറ അര്‍ഫീന്‍, പ്രശസ്ത പോഷകാഹാര വിദഗ്ധ

യാത്രചെയ്യുമ്പോള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കാനാകുന്നില്ലെന്നത് പൊതുവെ യാത്രക്കാരുടെ പരാതിയാണ്. എന്നാല്‍ ചെറുതായൊന്ന് ആസൂത്രണം ചെയ്താല്‍ ആരോഗ്യകരമായ, മതിയായ ഭക്ഷണം യാത്രയിലും കഴിയ്ക്കാന്‍ സാധിക്കും. യാത്രയിലും ആരോഗ്യം പരിപാലിക്കാന്‍ നിങ്ങളെ സാഹായിക്കുന്ന ചില സൂചനാനിര്‍ദ്ദേശങ്ങള്‍ താഴെകൊടുക്കുന്നു.

അനായാസവും ശുചിത്വപൂര്‍ണവുമായ സ്നാക്കുകള്‍

അനാരോഗ്യകരമായ ആഹാരം ഒഴിവാക്കുന്നതിനായി യാത്രചെയ്യുമ്പോള്‍ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. അരികൊണ്ടുള്ള പൊരിയും ഒപ്പം വറുത്ത ചന്ന, നിലക്കടല എന്നിവയും, പുതിന ചട്ടിണിയോടോ സോസിനോടൊകൂടെ അവില്‍ അല്ലെങ്കില്‍ ഖാഖ്റ അല്ലെങ്കില്‍, പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് ഹമ്മസ് എന്നിവ കഴിക്കാം.റെയില്‍യാത്രിയുടെ ഹൈജീനിക് മെന്യൂവില്‍നിന്ന്വില്‍നിന്ന് ഇഡ്ഡലി, അവില്‍, സാന്‍ഡ്‍വിച്ച്, ഉപ്പുമാവ് തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. അങ്ങിനെ ആരോഗ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ യാത്ര ചെയ്യാം.

വിവിധതരം വിത്തുകളടങ്ങിയ പ്രോട്ടീന്‍ സമ്പന്ന ആഹാരം

ബദാം, അക്രോട്ട്, മത്തന്‍ എന്നിവയുടെ വിത്തുകള്‍,ചെറുചനവിത്ത്,എള്ള് എന്നിവ ധാരാളം പ്രോട്ടീന്‍ അടങ്ങിയവയും ഊര്‍ജദായകങ്ങളുമാണ്. സിപ്പുകൊണ്ട് അടയ്ക്കാവുന്ന ഒരു സഞ്ചിയില്‍ അവ പാക്ക് ചെയ്യാം. അവയോടൊപ്പം ഉണകക് മുന്തിരിയും ഉണക്ക ബെറിയും അത്തിക്കായയും കൂടി കലര്‍ത്തി ഉപയോഗിക്കാം.

സൗകര്യപ്രദമായ പഴങ്ങള്‍ കൈവശം കരുതുക

Malayalam Train Blog

ആപ്പില്‍, ഓറഞ്ച്, മുന്തിരി, പേരയ്ക്ക എനിവപോലെ അതാത് കാലത്ത് ലഭിക്കന്ന പഴങ്ങള്‍ കൈവശം കരുതാവുന്നതാണ്.പഞ്ചസാരയുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാനും ഇത് ഉപകരിക്കും.

തല്‍ക്ഷണ സ്നാക്കുകള്‍

ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കി കൊറിച്ചും കടിച്ചും തുന്നാവുന്ന കരുതുക. സാന്‍ഡ്‍വിച്ചുകള്‍, പനീര്‍ റോല്‍, പീനട്ട് ബട്ടര്‍ സാന്‍ഡ്‍വിച്ച്, സ്പെഡ്-ഓണ്‍ ഹോള്‍ വീറ്റ് ബ്രഡ് തുടങ്ങിയവ ഉത്തമം. ട്രെയിനിലാണെങ്കില്‍ ഏത് സമയത്തും ഇവ റെയില്‍യാത്രിയില്‍ യില്‍ ഓര്‍ഡര്‍ ചെയ്യാം.

വേവിച്ച മുട്ട

What to eat on train

പാകം ചെയ്യാന്‍ അനായാസം.അതേസമയം പ്രോട്ടീനും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ഊര്‍ജ നില മെച്ചപ്പെടുത്തുകയും ഭാരം പരിപാലിക്കാന്‍ സഹായിക്കുകയും ചെയ്യുന്നഅമിനോ അമ്ലങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.മുട്ട തനിയെ കഴിക്കുകയോ പച്ചക്കറികളും മറ്റും ചേര്‍ത്ത് എഗ് റോള്‍, എഗ് സാന്‍ഡ്‍വിച്ച്എന്നിവയാക്കി ഉപയോഗിക്കുകയോ ചെയ്യാം.

പുത്തന്‍ ആഹാരം

നിങ്ങള്‍ എസി കോച്ചിലല്ല യാത്ര ചെയ്യുന്നതെങ്കില്‍ കേടുവരാത്ത കരേല,ചപ്പാത്തി, പരിപ്പ് ചേര്‍ത്ത രോട്ടി, പരിപ്പ്/ബെസാന്‍ ചില്ല,മിസ്സി രോട്ടി, തയിര്‍( അനുയോജ്യമായ പായ്ക്കുകളില്‍ അനായാസം ലഭ്യമാണ്)തുടങ്ങിയവ് വീട്ടില്‍ നിന്ന് കൊണ്ടുവരാം. അല്ലെങ്കില്‍ ഇവയൊക്കെ പായ്ക്ക് ചെയ്തെടുക്കാനുള്ള വിഷമംഒഴിവാക്കാന്‍ ആവശ്യാനുസരണം റെയില്‍യാത്രിയുടെ ഹൈജീനിക് മെന്യൂവില്‍ വില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതുമാണ്. വേണ്ടപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ!

വേണ്ടത്ര വെള്ളം കുടിയ്ക്കുക

വെള്ളം നമ്മുടെ ആഹാരത്തില്‍ വളരെ പ്രധാനമാണ്. അതുകൊണ്ട് ഒരു കുപ്പി വെള്ളം എപ്പോഴും കൈയില്‍ കരുതുക. നിര്‍ജലീകരണം കൊണ്ട് യാത്രയില്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഇത് അനിവാര്യമാകുന്നു.

 


Leave a Reply

Your email address will not be published. Required fields are marked *